From Wikipedia, the free encyclopedia
മ്യാൻമാറിന്റെ ഔദ്യോഗിക ഭാഷയാണ് ബർമ്മീസ് ഭാഷ. -Burmese language (ബർമ്മീസ്: မြန်မာဘာသာ, MLCTS: myanma bhasa, IPA: [mjəmà bàðà] ബർമ്മീസ് ഭാഷയിൽ ഇതിനെ മ്യാൻമ ഭാശ എന്നാണ് അറിയപ്പെടുന്നത്. മ്യാൻമാർ ഭരണഘടന ഔദ്യോഗികമായി ഇതിനെ ഇംഗ്ലീഷിൽ മ്യാൻമാർ ലാംഗ്വാജ് (Myanmar language)[4] എന്നാണ് നിയമസാധുത നൽകുന്നത്. എന്നാൽ, ഇംഗ്ലീഷ് സംസാരിക്കുന്ന മിക്കവരും ഇതിനെ ്ബർമ്മീസ് ഭാഷയെന്നാണ് പരാമർശിക്കുന്നത്. 2007ൽ, ബമർ (ബർമൻ) ജനങ്ങൾ പ്രാഥമിക ഭാഷയായി ഉപയോഗിച്ചിരുന്നു. 33 ദശലക്ഷം പേർ ഈ ഭാഷയെ പ്രാഥമിക ഭാഷയായി പരിഗണിച്ച് സംസാരിച്ചിരുന്നു ഇക്കാലയളവിൽ. 10 ദശലക്ഷംപേർ ഉപ ഭാഷയായും ഉപയോഗിച്ചിരുന്നു. മ്യാൻമാറിലും അയൽ രാജ്യങ്ങളിലുമുള്ള ഗോത്ര ന്യൂനപക്ഷങ്ങൾ ഈഭാഷ ഉപയോഗിക്കുന്നുണ്ട്. ബർമ്മീസ് ഭാഷ ഛാന്ദസമായ, സമകാലികതയുള്ള, സ്വരപ്രമാണമുള്ള ഒരു ഭാഷയാണ്.[5] സംഭാഷണ ശബ്ദങ്ങളുടെ അനുക്രമമുള്ള അക്ഷരങ്ങളുള്ള വ്യാകരണ ബന്ധങ്ങളുള്ള ഒരു ഭാഷയാണ് ബർമ്മീസ്. വിഷയം - വസ്തു - ക്രിയ എന്നതാണ് ഭാഷയിലെ പദങ്ങളു ക്രമം.
Burmese | |
---|---|
ബർമ്മീസ്: မြန်မာစာ (written Burmese) ബർമ്മീസ്: မြန်မာစကား (spoken Burmese) | |
ഉച്ചാരണം | IPA: [mjəmàzà] [mjəmà zəɡá] |
ഉത്ഭവിച്ച ദേശം | Myanmar |
സംസാരിക്കുന്ന നരവംശം | Bamar people |
മാതൃഭാഷയായി സംസാരിക്കുന്നവർ | 33 million (2007)[1] Second language: 10 million (no date)[2] |
Sino-Tibetan
| |
പൂർവ്വികരൂപം | Old Burmese
|
Burmese alphabet Burmese Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | മ്യാൻമാർ |
Regulated by | Myanmar Language Commission |
ഭാഷാ കോഡുകൾ | |
ISO 639-1 | my |
ISO 639-2 | bur (B) mya (T) |
ISO 639-3 | mya – inclusive codeIndividual codes: int – Inthatvn – Tavoyan dialectstco – Taungyo dialectsrki – Arakanese language ("Rakhine")rmz – Marma ("Burmese") |
ഗ്ലോട്ടോലോഗ് | sout3159 [3] |
Linguasphere | 77-AAA-a |
സിനോ റ്റിബറ്റൻ ഭാഷാ കുടുംബത്തിലെ ലോലോ ബർമ്മീസ് ഗ്രൂപ്പിൽ ഉൾപ്പെട്ടതാണ് ബർമ്മീസ് ഭാഷ. ബർമ്മീസ് അക്ഷരമാല ആത്യന്തികമായി ഒരു ബ്രാഹ്മി അക്ഷരമാല കുടുംബത്തിൽ നിന്നുള്ളതോ, അല്ലെങ്കിൽ കടമ്പ ലിപിയോ പല്ലവ ലിപിയിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്.
ബർമ്മീസ് ഭാഷ സിനോ ടിബറ്റൻ ഭാഷകളിൽ തെക്കൻ ബർമ്മിസ് ശാഖയിൽ പെട്ടതാണ്. നോൺ സിനിറ്റിക് സിനോ ടിബറ്റൻ ഭാഷകളിലാണ് ബർമ്മീസ് വളരെ വ്യാപകമായി സംസാരിക്കുന്നത്..[6] എഴുത്ത് സമ്പ്രദായം വികസിപ്പിച്ചെടുത്ത അഞ്ചാമത്തെ സിനോ ടിബറ്റൻ ഭാഷയാണ് ബർമ്മീസ്. ചൈനീസ് അക്ഷരങ്ങൾ, പിയു അക്ഷരങ്ങൾ, ടിബറ്റൻ അക്ഷരമാല, തങ്കുത്ത് അക്ഷരമാല എന്നിവയാണ് മറ്റു നാലെണ്ണം.[6]
മ്യാൻമറിലെ ഏറ്റവും നീളം കൂടിയ നദിയായ ഇരാവതി (ഐയർവാഡി ) തീരത്ത് താമസിക്കുന്ന ബർമ്മീസ് സംസാരിക്കുന്നവർ സമാനമായ വകഭേദങ്ങളോടെ നിരവധി പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നു. എന്നാൽ, ബർമ്മയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ന്യൂനപക്ഷ വിഭാഗം ഗുണനിലവാരമില്ലാത്ത ചില വകഭേദങ്ങൾ സംസാരിക്കുന്നുണ്ട്. താനിൻതാരിയി പ്രവിശ്യയിലുള്ളവർ മെർഗ്യൂസ്, തവോയാൻ പാലവ് വകഭേദങ്ങളാണ് സംസാരിക്കുന്നത്. ബർമ്മയിലെ മഗ്വായി മേഖലയിലുള്ളവർ യാവ് എന്ന ബർമ്മീസ് ഭഷയിലെ പ്രാദേശിക രൂപമാണ് ഉപയോഗിക്കുന്നത്. ഷാൻ സംസ്ഥാനത്ത് ഇൻത, തഹുൻഗിയോ, ദനു എന്നീ പ്രാദേശിക ബർമ്മീസ് ഭാഷയാണ് സംസാരിക്കുന്നത്. ബർമ്മയിലെ റഖീൻ സംസ്ഥാനത്തും ബംഗ്ലാദേശിലെ മർമ ജനങ്ങളും സംസാരിക്കുന്ന അറകനീസ് ഭാഷയും ചിലപ്പോൾ ബർമ്മീസ് ഭാഷയുടെ വകഭേദമായി പരിഗണിക്കാറുണ്ട്. ചിലപ്പോൾ ഇക് പ്രത്യേകം ഭാഷയായും കണക്കാക്കാറുണ്ട്.
പദാവലിയിലും ഉച്ചാരണത്തിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ബർമ്മീസ് വകഭേദങ്ങൾക്കിടയിൽ മിക്ക ഭാഗത്തും പരസ്പര സാമ്യതയുണ്ട്. ഇവ നാലും ഒരേ സ്വരമാണ്. വ്യഞ്ജനാക്ഷരങ്ങളുടെ കൂട്ടങ്ങളും ബർമ്മീസ് അക്ഷരത്തിന്റെ ഉപയോഗത്തിലും ഈ നാല് വകേദങ്ങളും പരസ്പരം കൃത്യത പുലർത്തുന്നുണ്ട്. എന്നിരുന്നാലും, പദാവലിയിലെ ബഹുമാനം, വാക്കുകളെ സംബന്ധിച്ച വകഭേദത്തിലും ഉച്ചാരണ തുല്യതയിലും നിരവധി വകഭേദങ്ങളിൽ ഗണ്യമായ ഭിന്നതയുണ്ട്.
ഇരാവതി നദി താഴ്വരയിൽ ആണ് ഗുണമേൻമയുള്ള ബർമ്മീസ് (സ്റ്റാൻഡേർഡ് ഭാഷ) സംസാരിക്കുന്നത്. മ്യാൻമാറിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും അവസാന അവസാനത്തെ രാജകീയ തലസ്ഥാനവുമായിരുന്ന മണ്ടലയ്, ബർമയിലെ ഏറ്റവും വലിയ നഗരവും മുൻ തലസ്ഥാനവുമാണ് യംഗോൺ അഥവാ റംഗൂൺ എന്നിവിടങ്ങളിൽ സ്റ്റാൻഡേർഡ് ഭാഷയാണ് സംസാരിക്കുത്. അപ്പർ ബർമ്മ, ലോവർ ബർമ്മ എന്നിവിടങ്ങളിലെ ഭാഷകൾ തമ്മിൽ വ്യത്യാസമുണ്ട്. അപ്പർ ബർമ്മയിൽ മണ്ടലായി വകഭേഗവും ലോവർ ബർമ്മയിൽ റംഗൂൺ വകഭേദവുമാണ് ഉപയോഗിക്കുന്നത്.
ബർമ്മീസ് ഭാഷ സംസാരിക്കുന്നവർക്കിടയിൽ ശ്രദ്ധേയമായ ഒരു കാര്യം അതിലെ സാമ്യതയാണ്.[7] പ്രത്യേകിച്ച് ഇരാവതി നദി താഴ്വരയിൽ ജീവിക്കുന്ന സ്റ്റാൻഡേർഡ് ബർമ്മീസ് സംസാരിക്കുന്നവർക്കിടയിൽ ഇത് സാമ്യതകളുണ്ട്. ഇതിന്റെ ആദ്യത്തെ പ്രധാനകാരണം പരമ്പരാഗത ബുദ്ധ സന്യാസിമാരുടെ വിദ്യാഭ്യാസ സമ്പ്രദായമാണ്. അപ്പർ ഇരാവതി താഴ്വരയിൽ ഇവർ വിദ്യാഭ്യാസവും ഭാഷയിലെ സമാനതയും പ്രോത്സാഹിപ്പിച്ചു. അപ്പർ ഇരാവതി താഴ് വരയാണ് പരമ്പരാഗത് ബമർ ജനതയുടെ മാതൃഭൂമി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.