From Wikipedia, the free encyclopedia
കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. ഇന്ത്യൻ ഡിആർഡിഓ യും റഷ്യൻ എൻപിഓഎം ഉം സംയുക്തമായാണ് രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ ആണ് ഇത് നിർമിച്ചെടുത്തത്.[2]റഷ്യയുടെ തന്നെ [പി-800] ക്രൂയിസ് മിസൈലിനെ ആധാരമാക്കി ആണ് ഇത് നിർമിച്ചിരിക്കുന്നത്. ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്ക്വ നദിയുടെയും പേരുകൾ ചേർത്താണ്.[3]
ബ്രഹ്മോസ് | |
---|---|
BrahMos and the launch canister on display at the International Maritime Defence Show, IMDS-2007, St. Petersburg, Russia | |
വിഭാഗം | Cruise missile |
ഉല്പ്പാദന സ്ഥലം | ഇന്ത്യ/ റഷ്യ |
സേവന ചരിത്രം | |
ഉപയോഗത്തിൽ | November 2006 |
ഉപയോക്താക്കൾ | ഭാരതീയ നാവികസേന ഇന്ത്യൻ കരസേന |
നിർമ്മാണ ചരിത്രം | |
നിർമ്മാതാവ് | Joint venture, Federal State Unitary Enterprise NPO Mashinostroeyenia (Russia) and Defense Research and Development Organization (BrahMos Corp, India) |
യൂണിറ്റ് വില | US$ 2.73 million[അവലംബം ആവശ്യമാണ്] |
വിശദാംശങ്ങൾ | |
ഭാരം | 3000 kg 2500 kg (air-launched) |
നീളം | 8.4 m |
വ്യാസം | 0.6 m |
Warhead | 300 kg Conventional semi-armour-piercing |
Engine | Two-stage integrated Rocket/Ramjet |
Operational range |
290 km |
Speed | Mach 2.8-3.0[1] |
ഇതാണ് ലോകത്തിലെ ഏറ്റവും വേഗത ഏറിയ ക്രൂയിസ് മിസൈൽ. മിസൈലിന്റെ പരമാവധി വേഗത മാക് 2.8 മുതൽ 3.0 വരെ ആണ്. കര, കടൽ, ആകാശം, വിക്ഷേപിക്കാവുന്ന രീതിയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന്റെ തന്നെ ഹൈപ്പർ സോണിക് വിഭാഗത്തിലെ മിസൈൽ ബ്രഹ്മോസ് 2വികസിപ്പിച്ചു കൊണ്ടിരിക്കുന്നു അതിനു പ്രതീക്ഷിക്കുന്ന വേഗത മാക് 7 ആണ്. 2017 ഓടെ അത് ഉപയോഗശഷമമാകും എന്ന് പ്രതീക്ഷിക്കുന്നു.
Missile Technology Control Regime ന്റെ നിബദ്ധനകളുമായി ചേർന്ന് പോകുന്നതിനു വേണ്ടിയാണു ഇതിന്റെ പരമാവധി സഞ്ചരിക്കാവുന്ന ദൂരം 300 കിമി ആയി നിജപ്പെടുത്തിയത്. മിസൈൽ ഗൈഡൻസ് ഇന്ത്യയും പ്രൊപ്പൽഷൻ സിസ്റ്റം റഷ്യയും ആണ് ഉണ്ടാക്കിയിരിക്കുന്നത്. മിസൈലിന് ആകെ ലഭിച്ചിരിക്കുന്ന ഓർഡർ US$13 billion.[4][5]
2004 മുതൽ വ്യത്യസ്ത രീതീയിൽ നിരവധി പരീക്ഷണങ്ങൾ നടത്തി. അതിൽ ഇന്ത്യൻ കരസേനക്ക് വേണ്ടി പൊക്രാനിൽ നടത്തിയ മാക് 2.8 വേഗതയിൽ 'S' ആകൃതിയിലെ ചലനങ്ങൾ പരീക്ഷിച്ചിരുന്നു. അതുപോലെ തന്നെ നാവികസേനയ്ക്ക് വേണ്ട പരീക്ഷണങ്ങളും നടത്തി [6]
2008 ൽ ഏകദേശം ₹15 ബില്യൺ (US$233.9 million) നിക്ഷേപിച്ചു തിരുനന്തപുരത്തുള്ള കേരള ഗവൺമെന്റിന്റെ കെൽടെക് Keltec (BrahMos Aerospace Trivandrum Ltd or BATL), ഏറ്റെടുത്തിരുന്നു .[7] ഇവിടെ മിസൈലിന്റെ പ്രധാന ഭാഗങ്ങൾ ഉണ്ടാക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ ആരംഭിക്കാൻ കാരണം കര സേനയിൽ നാവിക സേനയിൽ നിന്നും ഉള്ള വർധിച്ച ആവശ്യം മൂലമാണ്. [8][9][10]മൊത്തം മൂലാധാനത്തിന്റെ $300 million, 50.5% ഇന്ത്യയും ബാക്കി റഷ്യയും ആണ് .[11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.