ബ്രസൽസ്
From Wikipedia, the free encyclopedia
ബ്രസൽസ് (French: Bruxelles, pronounced [bʁysɛl] ⓘ; ഡച്ച്: Brussel, pronounced [ˈbrʏsəl] (സഹായം·വിവരണം)) ഔദ്യോഗികമായി ബ്രസൽസ്-തലസ്ഥാന പ്രദേശം അഥവാ ബ്രസൽസ് പ്രദേശം[1][2](French: Région de Bruxelles-Capitale, Dutch: Brussels Hoofdstedelijk Gewestⓘ), യൂറോപ്യൻ യൂണിയന്റെ (EU) അനൗദ്യോഗിക തലസ്ഥാനവും ബെൽജിയത്തിലെ ഏറ്റവും വലിയ അർബൻ പ്രദേശവുമാണ്. [8] 19 മുനിസിപ്പാലിറ്റികൾ ചേർന്ന ഇതിൽ ബ്രസൽസ് നഗരവും ഉൾപ്പെടുന്നു.[9]
ബ്രസൽസ് Bruxelles (in French) Brussel (in Dutch) | |||
---|---|---|---|
Region of Belgium | |||
ബ്രസൽസ്-തലസ്ഥാന പ്രദേശം[1][2] Région de Bruxelles-Capitale (in French) Brussels Hoofdstedelijk Gewest (in Dutch) | |||
| |||
Nickname(s): | |||
Location of ബ്രസൽസ് (red) – in the European Union (brown & light brown) | |||
Sovereign state | ബെൽജിയം | ||
Settled | c.580 | ||
Founded | 979 | ||
Region | 18 June 1989 | ||
Municipalities | List
| ||
• Minister-President | Charles Picqué (2004-) | ||
• Governor | Hugo Nys (acting) (2009-) | ||
• Parl. President | Eric Tomas | ||
• Region | 161.4 ച.കി.മീ.(62.2 ച മൈ) | ||
ഉയരം | 13 മീ(43 അടി) | ||
• Region | 1,080,790 | ||
• ജനസാന്ദ്രത | 6,697/ച.കി.മീ.(16,857/ച മൈ) | ||
• മെട്രോപ്രദേശം | 1,830,000 | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO 3166 | BE-BRU | ||
വെബ്സൈറ്റ് | www.brussels.irisnet.be |
ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ബ്രസൽസ് നഗരം (ജനസംഖ്യ-140,000), ബ്രസൽസ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. നാറ്റോയും ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര കോൺഫറൻസുകളുടെ ആതിഥേയത്വം വഹിക്കുന്ന എണ്ണത്തിൽ ലോക നഗരങ്ങളിൽ വച്ച് ബ്രസൽസ് മൂന്നാം സ്ഥാനത്താണ്.