ബേസിക്
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
ഹൈ ലെവൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകളുടെ ഒരു കുടുംബം ആണ് ബേസിക് (BASIC). ബിഗിനേഴ്സ് ഓൾ പർപ്പസ് സിംബോളിക് ഇൻസ്ട്രക്ഷൻ കോഡ് എന്നാണ് ഇതിന്റെ പൂർണനാമം. ബേസിക് രൂപകൽപനയിലെ അടിസ്ഥാനതത്വം എളുപ്പത്തിൽ ഉപയോഗിക്കാനാകുക എന്നതാണ്.
![]() ചെറിയ കമ്പ്യൂട്ടറുകൾക്കുവേണ്ടിയുള്ള ആദ്യകാല ബേസിക് രൂപങ്ങളിലൊന്നായ അറ്റാരി ബേസിക്കിന്റെ സ്ക്രീൻഷോട്ട് | |
ശൈലി: | ഘടനാരഹിതം, പിന്നീട് പ്രോസീജറൽ, പിൽക്കാലത്ത് ഒബ്ജക്റ്റ് ഓറിയെന്റഡ് |
---|---|
പുറത്തുവന്ന വർഷം: | 1964 (1964) |
രൂപകൽപ്പന ചെയ്തത്: | ജോൺ ജോർജ് കെമെനി, തോമസ് യൂജിൻ കർട്സ് |
പ്രധാന രൂപങ്ങൾ: | ആപ്പിൾ ബേസിക്, അറ്റാരി ബേസിക്, സിൻക്ലൈർ ബേസിക്, കോമഡോർ ബേസിക്, മൈക്രോസോഫ്റ്റ് ബേസിക്, ജി.ഡബ്ല്യു. ബേസിക്, ലിബർട്ടി ബേസിക്, ബി.ബി.സി. ബേസിക്, ടി.ഐ. ബേസിക്, വിഷ്വൽ ബേസിക് |
സ്വാധീനിക്കപ്പെട്ടത്: | അൽഗോൾ 60, ഫോർട്രാൻ II, ജെ.ഒ.എസ്.എസ്. |
സ്വാധീനിച്ചത്: | കോമൽ, വിഷ്വൽ ബേസിക്, വിഷ്വൽ ബേസിക്.നെറ്റ്, റിയൽബേസിക്, ഗ്രാസ്സ്, ഓട്ടോഇറ്റ്, ഓട്ടോഹോട്ട്കീ |
1964-ൽ ജോൺ ജോർജ്ജ് കെമിനി, തോമസ് യൂജീൻ കുർട്സ് എന്നിവർ ചേർന്നാണ് ബേസികിന്റെ ആദ്യരൂപമായ ഡാർട്ട്മൗത്ത് ബേസിക് രൂപകൽപ്പന ചെയ്തത്. കമ്പ്യൂട്ടർ ഉപയോഗം ശാസ്ത്രേതരവിദ്യാർത്ഥികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ, യു.എസിലെ ന്യൂ ഹാംഷെയറിലുള്ള ഡാർട്ട്മൗത്ത് കോളേജിലാണ് ഇവരിത് വികസിപ്പിച്ചത്. അക്കാലത്ത് കമ്പ്യൂട്ടറുകളുടെ ഏതൊരുപയോഗത്തിനും പ്രത്യേകം പ്രോഗ്രാമുകൾ തയ്യാറാക്കേണ്ടിയിരുന്നു. ഇത് ശാസ്ത്രജ്ഞർക്കും ഗണിതജ്ഞർക്കും മാത്രമേ സാധ്യമായിരുന്നുതാനും. ലഭിതമായ ഈ കമ്പ്യൂട്ടർഭാഷയും അതിന്റെ വകഭേദങ്ങളും, 1970-ന്റെ അവസാനവും 80-കളിലുമായി മൈക്രോകമ്പ്യൂട്ടറുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു, എന്നുമാത്രമല്ല കമ്പ്യൂട്ടറുകളിലെ അടിസ്ഥാനസൗകര്യം എന്നനിലയിൽ ഫേംവെയറിന്റെ ഭാഗമായിപ്പോലും വിതരണം ചെയ്യപ്പെട്ടു.
നിരവധി വകഭേദങ്ങളായും മൈക്രോസോഫ്റ്റ് വിഷ്വൽ ബേസിക് പോലെയുള്ള പുതിയ പ്രോഗ്രാമിങ് ഭാഷകൾക്കും പ്രേരകമായൂം ബേസിക് ഇന്നും ജനകീയമാണ്. 2006-ലെ കണക്കു പ്രകാരം ഡോട്ട്നെറ്റ് ഫ്രെയിംവർക്കിൽ സോഫ്റ്റ്വേർ വികസിപ്പിക്കുന്നവരിൽ 59 ശതമാനം പേരും വിഷ്വൽബേസിക്.നെറ്റ് ആണ് പ്രോഗ്രാമിങ് ഭാഷയായി ഉപയോഗിക്കുന്നത്.[1]
സാധാരണ ഉന്നതതല പ്രോഗ്രാമിങ് ഭാഷകളിൽ നിന്നും വ്യത്യസ്തമായി ബേസിക് പ്രോഗ്രാമുകളെ കൈകാര്യം ചെയ്യുന്നതിന് കമ്പൈലറുകൾക്കു പകരം പൊതുവേ ഇന്റർപ്രറ്ററുകളാണ് ഉപയോഗിക്കാറുള്ളത്. ജി.ഡബ്ല്യു. ബേസിക്, ക്യുബേസിക് എന്നിവ ഇത്തരം ഇന്റർപ്രട്ടറുകളാണ്. ഇന്റർപ്രട്ടറുകൾ പ്രോഗ്രാമിന്റെ ഓരോരോ നിർദ്ദേശങ്ങളായി കൈകാര്യം ചെയ്യുന്നതിനാൽ പ്രോഗ്രാമിൽ വരുന്ന തെറ്റുകൾ തിരുത്തുന്നത് എളുപ്പമാണ്.