ബിൽബോർഡ് (മാഗസിൻ)
മാഗസിൻ / From Wikipedia, the free encyclopedia
ബിൽബോർഡ്-ഹോളിവുഡ് റിപ്പോർട്ടർ മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ വിനോദ മീഡിയ ബ്രാൻഡാണ് ബിൽബോർഡ്.[2][3] വാർത്ത, വീഡിയോ, അഭിപ്രായം, അവലോകനങ്ങൾ, ഇവന്റുകൾ, സ്റ്റയിൽ എന്നിവ ഉൾപ്പെടുന്ന ഇത് ബിൽബോർഡ് ഹോട്ട് 100, ബിൽബോർഡ് 200 എന്നിവയുൾപ്പെടെയുള്ള സംഗീത ചാർട്ടുകൾക്കും പേരുകേട്ടതാണ്. വിവിധ വിഭാഗങ്ങളിലെ ഏറ്റവും ജനപ്രിയ ഗാനങ്ങളും ആൽബങ്ങളും കണ്ടെത്തുന്നതിന് ഈ ചാർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഒരു പ്രസാധക സ്ഥാപനം സ്വന്തമായിട്ടുള്ള ഇവർ നിരവധി ടിവി ഷോകളും നടത്തുന്നുണ്ട്.
പ്രമാണം:Billboard Magazine May 25, 2019 issue.jpg Cover for the issue dated May 25, 2019 | |
Hannah Karp | |
പഴയ എഡിറ്റേഴ്സ് | Tony Gervino, Bill Werde, Tamara Conniff |
---|---|
ഗണം | Entertainment |
പ്രസിദ്ധീകരിക്കുന്ന ഇടവേള | Weekly |
പ്രധാധകർ | Lynne Segall |
ആകെ സർക്കുലേഷൻ | 17,000 magazines per week 15.2 million unique visitors per month[1] |
തുടങ്ങിയ വർഷം | നവംബർ 1, 1894; 129 വർഷങ്ങൾക്ക് മുമ്പ് (1894-11-01) (as Billboard Advertising) |
കമ്പനി | Billboard-Hollywood Media Group (Valence Media, a unit of Eldridge Industries) |
രാജ്യം | United States |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | New York City |
ഭാഷ | English |
വെബ് സൈറ്റ് | www |
ISSN | 0006-2510 |
ബിൽ പോസ്റ്ററുകളുടെ വ്യാപാര പ്രസിദ്ധീകരണമായി 1894 ൽ വില്യം ഡൊണാൾഡ്സണും ജെയിംസ് ഹെന്നെഗനും ചേർന്നാണ് ബിൽബോർഡ് സ്ഥാപിച്ചത്.[4][5] ഡൊണാൾഡ്സൺ പിന്നീട് 1900 ൽ ഹെന്നഗന്റെ ഷെയർ 500 ഡോളറിന് ഇതു സ്വന്തമാക്കി.[6][7] ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ, വിനോദ വ്യവസായങ്ങളായ സർക്കസുകൾ, മേളകൾ, ബർലെസ്ക്യൂ ഷോകൾ എന്നിവയെ ഉൾക്കൊള്ളിക്കാൻ തുടങ്ങി. ജൂക്ക്ബോക്സ്, ഫോണോഗ്രാഫ്, റേഡിയോ എന്നിവ സാധാരണമായിത്തീർന്നതിനാൽ ബിൽബോർഡ് സംഗീത വ്യവസായത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.[8][9]