എഫ്.സി. ബാഴ്സലോണ
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് / From Wikipedia, the free encyclopedia
പൂർണ്ണനാമം | ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | ബാഴ്സ, ബ്ലോഗ്രാന (ടീം) ക്യൂൾസ്, ബാഴ്സെലോണിസ്റ്റാസ്', ബ്ലോഗ്രെയിൻസ്, അസൂൾഗ്രനാസ് (പിന്തുണക്കുന്നവർ) | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 29 നവംബർ 1899; 124 വർഷങ്ങൾക്ക് മുമ്പ് (1899-11-29) ഫൂട്ബോൾ ക്ലബ്ബ് ബാഴ്സലോണ എന്ന പേരിൽ. | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | ക്യാമ്പ് നൂ, ബാഴ്സലോണ (കാണികൾ: 99,354) | ||||||||||||||||||||||||||||||||||||||||||||||||
അദ്ധ്യക്ഷൻ | ജൊവൻ ലപോർട്ട | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | റൊണാൾഡ് കൂമൻ | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | ലാ ലിഗാ | ||||||||||||||||||||||||||||||||||||||||||||||||
2019-20 | ലാ ലിഗയിൽ രണ്ടാം സ്ഥാനം | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിലെ ബാർസലോണ ആസ്ഥാനമായ ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സ എന്ന പേരിലറിയപ്പെടുന്ന[1] ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ. 1899-ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ ഫുട്ബോൾ ടീം, ബാഴ്സലോണ എന്ന പേരിൽ പ്രശസ്തമായി.
സ്വിസ്സ്, ഇംഗ്ലീഷ്, കറ്റാലൻ ഫുട്ബോളർമാരുടെ കൂട്ടായ്മയായാണ് ബാഴ്സലോണ പ്രവർത്തനം ആരംഭിച്ചത്. ഈ ക്ലബ്ബിനെ കറ്റാലൻ സംസ്കാരത്തിന്റെയും കറ്റാലനിസത്തിന്റേയും പ്രതീകമായി കരുതിപ്പോരുന്നു. 'ഒരു ക്ലബ്ബിനേക്കാളധികം' (ആംഗലേയം: More than a club, കറ്റാലൻ: Més que un club) എന്നതാണ് എഫ്. സി ബാഴ്സലോണയുടെ ആപ്തവാക്യം. ബാഴ്സലോണയുടെ ഔദ്യോഗിക ഗാനമായ കാന്റ ഡെൽ ബാഴ്സ എഴുതിയത് ജോം പികാസും ജോസപ് മരിയ എസ്പിനാസും ചേർന്നാണ്.[2] മറ്റുള്ള ഫുട്ബോൾ ക്ലബ്ബുകളിൽ നിന്ന് വ്യത്യസ്തമായി ബാഴ്സലോണയുടെ ഉടമസ്ഥരും പ്രവർത്തിപ്പിക്കുന്നവരും ക്ലബ്ബിന്റെ ആരാധകർ തന്നെയാണ്. €398 ദശലക്ഷം വിറ്റുവരവോടെ വരുമാനത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ക്ലബ്ബാണ് എഫ്. സി ബാഴ്സലോണ. റയൽ മാഡ്രിഡ് ക്ലബ്ബിന്റെ ബദ്ധവൈരികളായി ബാഴ്സലോണ ക്ലബ്ബ് അറിയപ്പെടുന്നു. റയൽ - ബാഴ്സ പോരാട്ടം എൽ ക്ലാസിക്കോ എന്ന പേരിലാണ് അറിയപ്പെടുന്നത്.
1928-ൽ സ്ഥാപിതമായ ലാ ലീഗയുടെ സ്ഥാപക അംഗങ്ങളിലൊന്നാണീ ക്ലബ്. എഫ്.സി. ബാർസലോണ, റയൽ മാഡ്രിഡ്, അത്ലെറ്റിക് ബിൽബാവൊ എന്നീ ക്ലബ്ബുകൾ സ്പാനിഷ് ലീഗിലെ ഉയർന്ന ഡിവിഷനിൽ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെട്ടിട്ടില്ല. ലാ ലിഗയിലെ ആദ്യ ജേതാക്കളായ ഇവർ ഇതുവരെ, 21 തവണ ലാ ലീഗ, 26 കോപ ഡെൽ റെയ്, 10 തവണ സൂപ്പർകോപ്പ ഡി എസ്പാന, മൂന്ന് തവണ കോപ ഇവാ ഡുവാർട്ടേ,[3] രണ്ട് തവണ കോപ ഡി ലാ ലിഗാ, നാല് തവണ യുവെഫ ചാമ്പ്യൻസ് ലീഗ്, നാല് തവണ യുവെഫ കപ്പ് വിന്നേർസ് കപ്പ്, മൂന്ന് തവണ ഇന്റർ-സിറ്റീസ് ഫെയർസ് കപ്പ്,[4] നാലു തവണ യൂറോപ്യൻ സൂപ്പർ കപ്പ്, രണ്ട് തവണ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ്[5] എന്നിവ നേടിയിട്ടുണ്ട്.
1955 മുതൽ തുടർച്ചയായി ഫുട്ബോൾ കളിക്കുന്ന യൂറോപ്യൻ വൻകരയിലെ ഒരേയൊരു ടീമാണ് ബാഴ്സലോണ. 2009ൽ ലാ ലിഗ, കോപ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തി, ട്രെബിൾ എന്ന ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സ്പാനിഷ് ടീമായി ബാഴ്സലോണ മാറി. അതേ വർഷം തന്നെ കളിച്ച ആറ് ലീഗുകളിലും ഒരേ വർഷം കിരീടമുയർത്തി സെക്സറ്റപ്പിൾ എന്ന അപൂർവ്വ ബഹുമതി സ്വന്തമാക്കിയ ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്ബായി ബാഴ്സലോണ മാറി. സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നിവയായിരുന്നു മറ്റു മൂന്ന് കിരീടങ്ങൾ.[6]