ബാലചന്ദ്രമേനോൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
മലയാളചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി.
ഈ ലേഖനം ബാലചന്ദ്ര മേനോൻ എന്ന നടനേപ്പറ്റിയുള്ളതാണ്. ഇതേ പേരിലുള്ള രാഷ്ട്രീയപ്രവർത്തകനെക്കുറിച്ചറിയാൻ പി. ബാലചന്ദ്ര മേനോൻ എന്ന താൾ കാണുക.
വസ്തുതകൾ ബാലചന്ദ്രമേനോൻ, ജനനം ...
ബാലചന്ദ്രമേനോൻ | |
---|---|
Balachandra Menon | |
ജനനം | എസ്. ബാലചന്ദ്രമേനോൻ (1954-01-11) ജനുവരി 11, 1954 (70 വയസ്സ്) |
തൊഴിൽ | ചലച്ചിത്രനടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, അഭിഭാഷകൻ |
സജീവ കാലം | 1978– |
ജീവിതപങ്കാളി(കൾ) | വരദ (1982–) |
പുരസ്കാരങ്ങൾ |
|
വെബ്സൈറ്റ് | http://www.balachandramenon.com/ |
അടയ്ക്കുക
ഫാസിൽ, പത്മരാജൻ എന്നീ സംവിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന - ഏപ്രിൽ 18, പാർവതി - വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു - മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.