From Wikipedia, the free encyclopedia
1971 മാർച്ച് 26 -ന് പടിഞ്ഞാറേ പാകിസ്താൻ അവരുടെ സംസ്ഥാനമായ കിഴക്കേപാകിസ്താനെതിരെ സ്വയംനിർണ്ണയാവകാശത്തിനായി ശബ്ദമുയർത്തിയതിനെ സൈനികമായി നേരിടാൻ തുടങ്ങിയ നടപടിയാണ് ബംഗ്ലാദേശിലെ വംശഹത്യ (1971 Bangladesh genocide) എന്ന് അറിയപ്പെടുന്നത്. 9 മാസം നീണ്ടുനിന്ന ഓപ്പറേഷൻ സേർച്ലൈറ്റ് എന്നു പേരിട്ട ഈ സൈനികനടപടിയിൽ പാകിസ്താന്റെ സൈന്യം അവരുടേ പിന്തുണയുള്ള അർദ്ധസൈനികരും കൃത്യമായ പദ്ധതിയോടെ 300000 -നും 30 ലക്ഷത്തിനും ഇടയിൽ (കിഴക്കൻ)ബംഗാളികളെ കൊല്ലുകയും രണ്ടു ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിൽ ബംഗാളി സ്ത്രീകളെ വംശഹത്യ ലക്ഷ്യം വച്ചുകൊണ്ടു ബലാൽസംഘം ചെയ്യുകയും ചെയ്തു.
1971 -ലെ ബംഗ്ലാദേശിലെ വംശഹത്യ | |
---|---|
ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം എന്നതിന്റെ ഭാഗം | |
സ്ഥലം | കിഴക്കേ പാകിസ്താൻ |
തീയതി | 21 മാർച്ച്– 16 ഡിസംബർ 1971 |
ആക്രമണലക്ഷ്യം | Bengali nationalists |
ആക്രമണത്തിന്റെ തരം | നാടുകടത്തൽ, വംശീയ ശുദ്ധീകരണം, കൂട്ടക്കൊല, വംശഹത്യ ലക്ഷ്യം വച്ചുകൊണ്ടുള്ള ബലാൽസംഘം |
മരിച്ചവർ | ഏതാണ്ട് 300,000[1] നും 3,000,000 നും ഇടയിൽ [2][3][4] |
ആക്രമണം നടത്തിയത് | പാകിസ്താൻ സേന Shanti committee Razakars Al-Badr Al-Shams |
അതിനൊപ്പം തന്നെ വിഭജനകാലത്ത് ഇന്ത്യയിൽനിന്നും കിഴക്കൻ പാകിസ്താനിലേക്ക് പോയ ഉർദു സംസാരിക്കുന്നവരും ബംഗാളികളും തമ്മിലും വംശീയ ലഹളകൾ ഉണ്ടായി. ഇങ്ങനെ ബംഗ്ലാദേശ് സ്വതന്ത്രമായ സംഭവങ്ങൾക്കിടയിൽ നടന്നവ വംശഹത്യ തന്നെയാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.