ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ഫ്രാൻസിസ്കോ സർദിൻഹ (ജനനം: 15 ഏപ്രിൽ 1946). 1999 നവംബർ 24 മുതൽ 2000 ഒക്ടോബർ 23 വരെ ഗോവ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലെ അംഗമാണ്. [1]
ഫ്രാൻസിസ്കോ സർദിൻഹ | |
---|---|
Member of Parliament of Lok Sabha | |
ഓഫീസിൽ 2019-present | |
ഓഫീസിൽ 2007-2014 | |
ഓഫീസിൽ 1998-1999 | |
മണ്ഡലം | South Goa |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കർട്ടോറിം, ഗോവ, Portuguese India | 15 ഏപ്രിൽ 1946
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | Columba Sardinha |
വസതിs | Curtorim, Goa |
1977-1994 വരെ ഗോവ നിയമസഭയിൽ അംഗമായിരുന്നു സർദിൻഹ, പ്രതാപ്സിംഗ് റാണെ മുഖ്യമന്ത്രിയുടെ കീഴിൽ ഗോവ സർക്കാരിൽ നിരവധി വകുപ്പുകൾ വഹിച്ചു. ഗോവയിലെ മോർമുഗാവോ നിയോജകമണ്ഡലത്തിൽ നിന്ന് 1998 ൽ പന്ത്രണ്ടാമത്തെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
1999 ൽ വീണ്ടും ഗോവ നിയമസഭയിൽ അംഗമായ അദ്ദേഹം 2007 വരെ അധികാരത്തിൽ തുടർന്നു.
1999 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് ഗോവ പീപ്പിൾസ് കോൺഗ്രസ് എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സംസ്ഥാനത്ത് ഒരു സഖ്യ സർക്കാരിന്റെ മുഖ്യമന്ത്രിയായി. 2000 വരെ അദ്ദേഹം അധികാരത്തിൽ തുടർന്നു.
പിന്നീട് സർദിൻഹയുടെ ജിപിസി 2001 ഏപ്രിൽ 5 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ലയിച്ചു. 2005 ൽ ഗോവ നിയമസഭയുടെ സ്പീക്കറായി.
2007 നവംബറിൽ മോർമുഗാവോയിൽ നിന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 14 -പതിനാലാം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . ദക്ഷിണ ഗോവ നിയോജകമണ്ഡലത്തിൽ നിന്ന് 2009 ൽ 15 - ലോകസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. [1]
സ്ഥാനാർഥിയാണെങ്കിലും, 2014 ലെ തെരഞ്ഞെടുപ്പിൽ ദക്ഷിണ ഗോവ ലോക്സഭാ സീറ്റിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിത്വം നിഷേധിച്ചു, ഇത് പാർട്ടിക്ക് പുറത്തുള്ള രാഷ്ട്രീയ എതിരാളികൾ മുതലെടുത്തു. അലെക്സിയൊ ഗ്രെഇനൽദൊ ലൗരെൻസെ എന്ന കർട്ടഓറിം എം എൽ എ ക്ക് നൽകി.. സർദിൻഹ തന്റെ അതൃപ്തി അറിയിച്ചെങ്കിലും കോൺഗ്രസിനോട് വിശ്വസ്തനായി തുടർന്നു. എന്നിരുന്നാലും, ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സർദിൻഹയുടെ മകൻ ശാലോം സർദിൻഹ സ്വതന്ത്രനായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. മിസ്റ്റർ ലോറൻകോയും ഷാലോമും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു, സർദിൻഹയ്ക്ക് ടിക്കറ്റ് നൽകിയിരുന്നെങ്കിൽ കോൺഗ്രസിന് ഉറപ്പുള്ള വിജയമാകുമായിരുന്നു.
ഗോവയുടെ വികസനത്തിന് പ്രത്യേകിച്ചും വിദ്യാഭ്യാസം, കൃഷി, കായികം എന്നിവയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. പാർലമെന്റ് അംഗമായിരുന്ന അവസാന കാലയളവിൽ (2009-2014) ലോക്സഭയിലെ ഏറ്റവും അഭിമാനകരമായ സമിതിയായ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാനായി അദ്ദേഹത്തെ നിയമിച്ചു. 1950 മുതൽ കമ്മിറ്റിയുടെ 25-ാമത്തെ ചെയർമാനും ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച അഞ്ച് ചെയർമാന്മാരിൽ ഒരാളുമായിരുന്നു അദ്ദേഹം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.