Remove ads
From Wikipedia, the free encyclopedia
ബെന്നെറ്റ് കോൾമാൻ ആന്റ് കമ്പനിയുടെ ഫെമിന എന്ന മാസിക ഇന്ത്യൻ സുന്ദരികളെ കണ്ടെത്താൻ നടത്തുന്ന വാർഷിക സൗന്ദര്യമത്സരമാണ് ഫെമിന മിസ്സ് ഇന്ത്യ. മിസ്സ് ഇന്ത്യ എന്ന പ്രയോഗത്തിനു ട്രേഡ്മാർക്ക് ഇല്ല. മിസ്സ് വേൾഡ്, മിസ്സ് യൂണിവേഴ്സ് തുടങ്ങിയ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനുള്ള സുന്ദരികളെ തിരഞ്ഞെടുക്കുന്നത് ഈ മത്സരത്തിൽ നിന്നാണ്. ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ മിക വിജയികളും ബോളിവുഡ് ചലച്ചിത്രനടികളും ആകാറുണ്ട്.
രൂപീകരണം | 1952 |
---|---|
തരം | സൗന്ദര്യ മത്സരം |
ആസ്ഥാനം | മുംബൈ |
Location | |
അംഗത്വം | മിസ്സ് യൂണിവേഴ്സ് മിസ്സ് വേൾഡ് മിസ്സ് സൂപ്പര്നാഷണൽ മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ മിസ്സ് യുണൈറ്റഡ് കോണ്ടിനെന്റസ് മിസ്സ് ഇന്റർകോണ്ടിനെന്റൽ |
ഔദ്യോഗിക ഭാഷ | ഹിന്ദി, ഇംഗ്ലീഷ് |
ഉടമ | വിനീത് ജെയ്ൻ |
പ്രധാന വ്യക്തികൾ | വിനീത് ജെയ്ൻ നതാഷ ഗ്രോവർ |
മാതൃസംഘടന | ദി ടൈംസ് ഗ്രൂപ് |
പോഷകസംഘടനകൾ | ഫെമിന മിസ്സ് ഇന്ത്യ ഡൽഹി ഫെമിന മിസ്സ് ഇന്ത്യ ബാംഗ്ലൂർbr>ഫെമിന മിസ്സ് ഇന്ത്യ കൊൽക്കത്ത ക്യാമ്പസ് പ്രിൻസസ് |
വെബ്സൈറ്റ് | ഔദോഗിത വെബ്സൈറ്റ് |
മിസ്സ് ഇന്ത്യ വിജയി മിസ്സ് യൂണിവേർസ് മത്സരത്തിൽ 1953 മുതലാണ് മത്സരിക്കാൻ തുടങ്ങിയത്. ഇന്ദ്രാണി റെഹ്മാൻ ആയിരുന്നു ആദ്യമായി മിസ്സ് യൂണിവേർസിൽ മത്സരിച്ച മിസ്സ് ഇന്ത്യ. 1956-ൽ മിസ്സ് വേൾഡിൽ മത്സരിച്ച ഫ്ലിയർ ഇസക്കീൽ (Fleur Ezekiel) ആണ് മിസ്സ് വേൾഡിൽ മത്സരിച്ച ആദ്യ മിസ്സ് ഇന്ത്യ. മിസ്സ് ഇന്ത്യ ആയ വനിതയ്ക്ക് മിസ്സ് വേൾഡിലും മിസ്സ് യൂണിവേർസിലും ഒരേ വർഷം മത്സരിക്കാനാകില്ല എന്ന നിയമം നിലവിലില്ലെങ്കിലും ഫെമിന മിസ്സ് ഇന്ത്യ മത്സരം തുടങ്ങിയതില്പ്പിന്നെ മിസ്സ് ഇന്ത്യ വിജയി മിസ്സ് യൂണിവേർസ് മത്സരത്തിലും മിസ്സ് ഇന്ത്യലെ രണ്ടാം സ്ഥാനക്കാരി മിസ്സ് വേൾഡ് മത്സരത്തിലും പങ്കെടുക്കുക എന്നാണ് കീഴ്വഴക്കം. 2007 മുതൽ മിസ്സ് ഇന്ത്യ വിജയി മിസ്സ് വേൾഡിലും മിസ്സ് ഇന്ത്യ രണ്ടാംസ്ഥാനക്കാരി മിസ്സ് യൂണിവേർസിലും പങ്കെടുക്കേണ്ടതാണെന്ന് ഈ സൗന്ദര്യമത്സരത്തിന്റെ സംഘാടകസംഘടന തീരുമാനിച്ചു.
മുൻപ്, മിസ്സ് ഇന്ത്യ മൂന്നാംസ്ഥാനക്കാരി മിസ്സ് ഏഷ്യ, മിസ്സ് ഇന്റർനാഷണൽ, മിസ്സ് ഏഷ്യ-പസഫിക് എന്നീ വിജയസാധ്യത കൂടിയതും എന്നാൽ മിസ്സ് വേൾഡ്, മിസ്സ് യൂണിവേർസ് എന്നിവയുടെ അത്രയും പ്രശസ്തമല്ലാത്തതുമായ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. 1997-ൽ ഈ വ്യവസ്ഥിതി മാറി ഒന്ന് രണ്ട് മൂന്ൻ സ്ഥാനങ്ങൾ നൽകുന്നതിനു പകരം വ്യത്യസ്ത സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കേണ്ടുന്ന പ്രതിനിധികളെ തിരഞ്ഞെടുക്കൽ മാത്രമായി മാറി. അങ്ങനെ ഈ മത്സരങ്ങളിൽ മൂന്ന് വിജയികളെ തിരഞ്ഞെടുക്കുകയും മൂന്ന് പേർക്കും ഒരേ തരത്തിലുള്ള സമ്മാനങ്ങളും സ്ഥാനമാനങ്ങളും നൽകുകയും ഇവരെ മിസ്സ് ഇന്ത്യ വേൾഡ് എന്നും മിസ്സ് ഇന്ത്യ യൂണിവേർസ് എന്നും മിസ്സ് ഇന്ത്യ ഏഷ്യ-പസഫിക്ക് എന്നും വിളിക്കാൻ തുടങ്ങി. 2002 മുതൽ മൂന്നാം സ്ഥാനക്കാരിയെ മിസ്സ് ഏഷ്യ-പസഫിക്ക് മത്സരത്തിനു അയക്കാതെ മിസ്സ് എർത്ത് മത്സരത്തിനാണ് അയക്കാറുള്ളത്. ഇന്ന് ഈ മൂന്ന് സൗന്ദര്യമത്സരങ്ങളും ഒരേ രീതിയിൽ പ്രശസ്തവും പ്രസക്തവും ആണ്. [1].
1989-ലെ മിസ്സ് ഇന്ത്യ പുരസ്കാരം ആ വർഷം അവസാനം ഡിസംബറിൽ ആണ് നൽകപ്പെട്ടത്. അതുകൊണ്ടുതന്നെ 1990-ൽ വേറെ മത്സരം നടത്തുകയുണ്ടായില്ല. 1988-ൽ ഈവ്സ് വീക്ക്ലി വിജയികളായി മിസ്സ് ഇന്ത്യ ഇന്റർനാഷണലിൽ ഷിഖ സ്വരൂപും മിസ്സ് ഇന്ത്യ എർത്തും മിസ്സ് ബോംബെയും ആയി ഷബ്നം പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. ഇവർ രണ്ടുപേരും 1989-ലെ മിസ്സ് മാക്സ് ഫാക്റ്ററിലും വിജയിച്ചു. ഈ രണ്ടുപേരും ഇഞ്ചോടിഞ്ഞ് പോരാട്ടമായിരുന്നു അവസാനം വരെ. അവസാനം ഒരു സമനിലയോളം എത്തിയ ഇവരുടെ മത്സരം കഴിഞ്ഞപ്പോൾ രണ്ടുപേരെയും ഈ മാസികയുടെ പുറം താളിൽ ഉൾപ്പെടുത്തിയാണ് മാസിക പ്രസിദ്ധീകരിച്ചത്. ഇത് മാസികയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ തവണയായിരുന്നുവെന്ന് ഈവ്സ് വീക്കിലിയുടെ എഡിറ്റർ ഗുൽഷൻ ഈവിങ്ങ് പറയുകയുണ്ടായി.
1994-ൾ മിസ്സ് ഇന്ത്യ വിജയിയായ സുസ്മിതാ സെൻ മിസ്സ് യൂണിവേർസ് മത്സരത്തിലും വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് ആ പദവി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. ഇതേ വർഷം തന്നെ മിസ്സ് ഇന്ത്യ വിജയിയായ ഐശ്വര്യ റായി മിസ്സ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. രണ്ട് പദവികളും ഇന്ത്യയിൽ ഒരുമിച്ച് എത്തുന്നതും നടാടെയായിരുന്നു.
സുസ്മിത സെന്നിന്റെ വിജയത്തോടുകൂടി ഇന്ത്യയിൽ സൗന്ദര്യമത്സരങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ വളരെയധികം പുതുതായി ഉണ്ടാവുകയുണ്ടായി. അതുകൊണ്ടുതന്നെ മിസ്സ് ഇന്ത്യ മത്സരാർത്ഥികളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനയുണ്ടായി. 1997-ൽ മിസ്സ് ഇന്ത്യ വേൾഡ് ഡയാന ഹെയ്ഡൻ മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ മിസ്സ് ഇന്ത്യ വിജയിയായ യുക്താ മുഖിയും മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
2000 മിസ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിനെ സംബന്ധിച്ചിടത്തോളം ഒരു നാഴിക്കല്ലായ ഒരു വർഷമായിരുന്നു. മിസ്സ് ഇന്ത്യ മത്സരത്തിലെ മൂന്ന് വിജയികളും അവരവരുടേതായ അന്തർദേശീയ സൗന്ദര്യമത്സരങ്ങളിൽ വിജയികളായി. ലാറ ദത്ത മിസ്സ് യൂണിവേർസും പ്രിയങ്ക ചോപ്ര മിസ്സ് വേൾഡും ദിയ മിർസ മിസ്സ് ഏഷ്യ-പസഫിക്കും ആയി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചു. മൂന്ന് പുരസ്കാരങ്ങളും ഒരേ വർഷം ഒരേ രാജ്യത്ത് എത്തിയിട്ടുള്ളത് ഒരിക്കൽ മാത്രമായിരുന്നു. 1972-ൽ ആസ്ത്രേലിയയിലേയ്ക്കായിരുന്നു അത്.
ഫെമിന മിസ്സ് ഇന്ത്യയിൽ 2007 വരെ ഒന്നാം സ്ഥാനക്കാരി മിസ് യൂണിവേർസും രണ്ടാം സ്ഥാനക്കാരി മിസ്സ് വേൾഡും ആയിരുന്നു. 2007 മുതൽ മിസ്സ് ഇന്ത്യയുടെ സംഘാടകർ അത് തിരിച്ച് മിസ്സ് വേൾഡ് ഒന്നാം സ്ഥാനക്കാരിയും മിസ്സ് യൂണിവേർസ് രണ്ടാം സ്ഥാനക്കാരിയും ആകും എന്ന് തീരുമാനിക്കുകയുണ്ടായി. 2006-ലെ ഫെമിന മിസ്സ് ഇന്ത്യയായ നേഹ കപൂർ താൻ കിരീടം അണിയിക്കേണ്ടത് 2007-ലെ രണ്ടാം സ്ഥാനക്കാരിയാണെന്ന് അറിഞ്ഞതോടെ രോഷാകുലയാകുകയും കിരീടദാനച്ചടങ്ങളിൽ പങ്കെടുക്കാതെ വേദി വിടുകയും ചെയ്തിരുന്നു.
2008-ൽ മിസ്സ് ഇന്ത്യ എർത്ത് ആയി തിരഞ്ഞെടുത്ത ഹർഷിത സക്സേനയ്ക്കെതിരേ ഗ്ലാഡ്റാഗ്സിന്റെ പ്രസിഡന്റ് മൗറീൻ വാഡിയ വക്കീൽ നോട്ടീസ് അയച്ചത് മിസ്സ് ഇന്ത്യ മത്സരത്തിനു നാണക്കേടായി. 2006-ൽ ഒപ്പുവച്ച രണ്ടു വർഷ കരാർ ഹർഷിത ലംഘിച്ചു എന്നു പറഞ്ഞാണ് ഗ്ലാഡ്റാഗ്സ് കോടതി കയറിയത്. ഈ കരാർ പ്രകാരം ഹർഷിതയ്ക്ക് ഏതെങ്കിലും സൗന്ദര്യമത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ഗ്ലാഡ്റാഗ്സിന്റെ മുൻകൂർ അനുവാദം വേണമായിരുന്നു. സി.എൻ.എൻ ഐ.ബി.എം വാർത്താ ചാനലുമായി നടത്തിയ ഒരു അഭിമുഖത്തിൽ മൗറീൻ വാഡിയ ഇങ്ങനെ പറഞ്ഞു. ഹർഷിത സക്സേന ഒരു ഗ്ലാഡ്റാഗ്സ് മോഡലാണ്. ഏപ്രിൽ 2006-ൽ ഒപ്പു വച്ച മെഗാ മോഡൽ കരാറിന്റെ ഭാഗമാണ് ഹർഷിത. ഈ കരാർ ഇപ്പോഴും നിലവിലുണ്ട്. ഇത് തീരുന്നതിനുമുൻപ് ഒരു സൗന്ദര്യമത്സരത്തിലും എന്റെ അനുവാദം കൂടാതെ പങ്കെടുക്കരുതെന്ന് ഈ കരാറിൽ വ്യക്തമായി പറയുന്നുണ്ട്. ഈ കാരണങ്ങളാൽ ഹർഷിതയ്ക്ക് തന്റെ കിരീടം ഉപേക്ഷിക്കേണ്ടതായി വന്നു. ഹർഷിതയുടെ പിന്നിലായി വിജയിച്ച തൻവി വ്യാസ് മിസ്സ് ഇന്ത്യ എർത്ത് ആയി തന്മൂലം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തൻവിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് 2008 മിസ്സ് എർത്ത് മത്സരത്തിൽ പങ്കെടുത്തത്. [2]
2001-ലെ മിസ്സ് ഇന്ത്യയും മിസ്സ് യൂണിവേർസിലെ നാലാമത് സ്ഥാനക്കാരിയും ആയ സെലീന ജെറ്റ്ലി തന്നോട് മത്സരം നടന്ന പോർട്ടോ റീക്കോയിലെ മാധ്യമങ്ങൾ മോശമായി പെറുമാറി എന്ന് ആരോപിച്ചിരുന്നു.
ഇന്ത്യയിൽ നിന്നുള്ള സുന്ദരികൾ തുടർച്ചയായി മിസ്സ് യൂണിവേർസും മിസ്സ് വേൾഡും ഒക്കെ ആവുന്നതുകൊണ്ട് ഈ മത്സരങ്ങളിൽ ഇന്ത്യ കള്ളത്തരം കാണിക്കുന്നുണ്ട് എന്നൊരാരോപണവും ഉണ്ടായിട്ടുണ്ട്.
മിസ്സ് ഇന്ത്യ ആയിരുന്ന നഫീസ ജോസഫ് 2004 ജുലൈ 29-ന് തന്റെ മുബൈയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. തന്റെ പ്രതിശ്രുത വരനുമായുള്ള പ്രശ്നങ്ങളാണ് നഫീസയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നു കരുതുന്നു. നഫീസയുടെ മാതാപിതാക്കളും അയാളെ കുറ്റം പറയുകയുണ്ടായി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്ന മികച്ച നാല് അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിൽ ഇന്ത്യയുടെ ദ്യോഗിക പ്രതിനിധികളുടെയും അവരുടെ സ്ഥാനങ്ങളുടെയും പട്ടികയാണ് ഇനിപ്പറയുന്നത്. രാജ്യം പത്ത് കിരീടങ്ങൾ നേടി.
YEAR | മിസ്സ് യൂണിവേഴ്സ് വിശ്വസൗന്ദര്യ റാണി |
മിസ്സ് വേൾഡ് ലോകസൗന്ദര്യ റാണി |
മിസ്സ് ഇന്റർനാഷണൽ അന്തര്ദ്ദേശീയസൗന്ദര്യ റാണി |
മിസ്സ് എർത്ത് ഭൂമിസുന്ദരി |
---|---|---|---|---|
2026 | പ്രഖ്യാപിക്കാനിരിക്കുന്നു | നികിത പോർവാൾ പ്രഖ്യാപിക്കാനിരിക്കുന്നു |
പ്രഖ്യാപിക്കാനിരിക്കുന്നു | പ്രഖ്യാപിക്കാനിരിക്കുന്നു |
2025 | പ്രഖ്യാപിക്കാനിരിക്കുന്നു | നന്ദിനി ഗുപ്ത പ്രഖ്യാപിക്കാനിരിക്കുന്നു |
പ്രഖ്യാപിക്കാനിരിക്കുന്നു | പ്രഖ്യാപിക്കാനിരിക്കുന്നു |
2024 | റിയ സിൻഹ പ്രഖ്യാപിക്കാനിരിക്കുന്നു |
സിനി ഷെട്ടി ടോപ് 8 |
രശ്മി ഷിൻഡെ പ്രഖ്യാപിക്കാനിരിക്കുന്നു |
ഗൗരി ഗോതങ്കർ പ്രഖ്യാപിക്കാനിരിക്കുന്നു |
2023 | ശ്വേത ശാരദ ടോപ് 20 |
↑ മത്സരം 2024 മാർച്ചിലേക്ക് മാറ്റി | പ്രവീണ അഞ്ജന | പ്രിയൻ സെയ്ൻ ടോപ് 20 |
2022 | ദിവിത റായ് ടോപ് 16 |
↑ മത്സരം നടന്നില്ല | സോയ അഫ്രോസ് | വന്ഷിക പർമർ |
2021 | ഹർനാസ് കൗർ സന്ധു വിജയി |
മാനസ വാരാണസി ടോപ് 13 |
↑ മത്സരം നടന്നില്ല | രശ്മി മാധുരി |
2020 | ഏഡ്ലിൻ കാസ്റ്റെലീനൊ 3rd റണ്ണർ-അപ്പ് |
↑ മത്സരം നടന്നില്ല | താൻവി ഖരോട്ടെ | |
2019 | വാർത്തിക സിങ് ടോപ് 20 |
സുമൻ രാവോ 2nd റണ്ണർ-അപ്പ് |
സ്മൃതി ബതീജ | തേജസ്വിനി മനോഗ്ന |
2018 | നേഹൽ ചുടാസാമാ | അനുക്രീതി വാസ് ടോപ് 30 |
ടാനിഷ്ക ഭോസ്ലെ | നിഷി ഭാരദ്വാജ് |
2017 | ശ്രദ്ധ ശശിധർ | മാനുഷി ചില്ലാർ വിജയി |
അങ്കിത കുമാരി | ശാൻ ഷുമാസ് കുമാർ |
2016 | റോഷ്മിത ഹരിമൂർത്തി | പ്രിയദർശിനി ചാറ്റർജി ടോപ് 20 |
രേവതി ഛേത്രി | റാഷി യാധവ് |
2015 | ഉർവശി റൗതേല | അദിതി ആര്യ | സുപ്രിയ അയ്മൻ | ആയിട്ടാൽ ഖോസ്ല |
2014 | നൊയോനിതാ ലോദ് ടോപ് 15 |
കോയൽ റാണ ടോപ് 10 |
ജാതലേഖ മൽഹോത്ര | അലംകൃത സഹായ് |
2013 | മാനസി മോഘെ ടോപ് 10 |
നവനീത് കൗർ ധില്ലൊൻ ടോപ് 20 |
ഗുർലീൻ ഗ്രേവാൾ | സോഭിത ധുലിപാല |
2012 | ശില്പ സിംഗ് ടോപ് 16 |
വന്യ മിശ്ര ടോപ് 7 |
റോഷെൽ മരിയ റാവൊ ടോപ് 15 |
പ്രാചി മിശ്ര |
2011 | വാസുകി സുങ്കവല്ലി | കനിഷ്ത ധൻഖർ ടോപ് 31 |
അങ്കിത ഷോരെ | ഹസ്ലീൻ കൗർ |
2010 | ഉശോഷി സെൻഗുപ്ത | മാനസ്വി മംഗായ് | നേഹ ഹിൻഗെ ടോപ് 15 |
നിക്കോൾ ഫാരിയ വിജയി |
2009 | ഏക്ത ചൗധരി | പൂജ ചോപ്ര ടോപ് 16 |
ഹർഷിത സക്സേന | ശ്രീയ കിഷോർ ടോപ് 16 |
2008 | സിമ്രൻ കൗർ മുണ്ടി | പാർവ്വതി ഓമനക്കുട്ടൻ 1st റണ്ണർ-അപ്പ് |
രാധ ബ്രഹ്മഭട്ട് | തൻവി വ്യാസ് |
2007 | പൂജ ഗുപ്ത ടോപ് 10 |
സാറ-ജേൻ ഡയസ് | ഇഷ ഗുപ്ത | പൂജ ചിട്ഗൊപീകർ 1st റണ്ണർ-അപ്പ് |
2006 | നേഹ കപൂർ ടോപ് 20 |
നതാഷാ സുരി ടോപ് 17 |
സൊനാലി സെഹ്ഗൽ ടോപ് 12 |
അമൃത പട്കി 1st റണ്ണർ-അപ്പ് |
2005 | അമൃത തപ്പർ | സിന്ധുര ഗാഡേ ടോപ് 15 |
വൈശാലി ദേശായ് | നിഹാരികാ സിങ്ങ് |
2004 | തനുശ്രീ ദത്ത ടോപ് 10 |
സയാലി ഭഗത് | മിഹിഖ വെർമ ടോപ് 15 |
ജ്യോതി ബ്രാഹ്മിൺ ടോപ് 16 |
2003 | നികിത ആനന്ദ് | അമി വാശി ടോപ് 5 |
ഷൊണാലി നഗ്രാണി 1st റണ്ണർ-അപ്പ് |
ശ്വേത വിജയ് |
2002 | നേഹ ധൂപിയ ടോപ് 10 |
ശ്രുതി ശർമ്മ ടോപ് 20 |
ഗൗഹർ ഖാൻ | രശ്മി ഘോഷ് |
2001 | സെലീന ജെറ്റ്ലി 4th റണ്ണർ-അപ്പ് |
സാറ കോർണർ | കന്വർ തൂർ ടോപ് 15 |
ശമിത സിൻഹ ടോപ് 10 |
2000 | ലാറ ദത്ത വിജയി |
പ്രിയങ്ക ചോപ്ര വിജയി |
ഗായത്രി ജോഷി ടോപ് 15 |
↑ മത്സരം സ്ഥാപിതമായിരുന്നില്ല (2001-ൽ മനില, ഫിലിപ്പീൻസിൽ സ്ഥാപിച്ചു) |
1999 | ഗുൽ പനാഗ് ടോപ് 10 |
യുക്താ മുഖി വിജയി |
ശ്രീകൃപ മുരളി | |
1998 | ലിമറൈന ഡിസൂസ ടോപ് 10 |
ആനി തോമസ് | ശ്വേത ജൈശങ്കർ 2nd റണ്ണർ-അപ്പ് | |
1997 | നഫീസ ജോസഫ് ടോപ് 10 |
ഡയാന ഹെയ്ഡൻ വിജയി |
ദിയ എബ്രഹാം 1st റണ്ണർ-അപ്പ് | |
1996 | സന്ധ്യ ചിബ് ടോപ് 10 |
റാണി ജയരാജ് ടോപ് 5 |
ഫ്ലൂർ സേവ്യർ | |
1995 | മൻപ്രിത് ബ്രാർ 1st റണ്ണർ-അപ്പ് |
പ്രീതി മാങ്കോട്ടിയ | പ്രിയ ഗിൽ | |
1994 | സുസ്മിതാ സെൻ വിജയി |
ഐശ്വര്യ റായ് വിജയി |
ഫ്രാൻസിസ്ക ഹാർട് | |
1993 | നമ്രത ശിരോദ്കർ ടോപ് 6 |
കർമിന്ദർ കൗർ | പൂജ ബത്ര ടോപ് 15 | |
1992 | മധു സാപ്രെ 2nd റണ്ണർ-അപ്പ് |
ഷൈല ലോപ്പസ് | കമൽ സന്ധു | |
1991 | ക്രിസ്റ്റബിൾ ഹോവി | റിതു സിംഹ് ടോപ് 10 |
പ്രീതി മാങ്കോട്ടിയ ടോപ് 15 | |
1990 | സുസേൻ സബ്ലോക് ടോപ് 10 |
നവീദ മെഹ്ദി | × | |
1989 | ഡോളി മിന്ഹാസ് | × | × | |
1988 | × | അനുരാധ കൊട്ടൂർ | ശിഖ സ്വരൂപ് | |
1987 | പ്രിയദർശിനി പ്രധാൻ | മനീഷ കോഹ്ലി | എരിക മരിയ ഡിസൂസ ടോപ് 15 | |
1986 | മെഹർ ജെസിയ | മൗറീൻ മേരി ലെസ്റ്റർഗം | പൂനം പാലേട് ഗിദ്വാന്റ് | |
1985 | സോനു വാലിയ | ഷാരോൺ മേരി ക്ലാർക്ക് | വിനീത ശേഷധാരി വാസൻ | |
1984 | ജൂഹി ചാവ്ല | സുചിത കുമാർ | നളന്ദ രവീന്ദ്ര ബന്തർ ടോപ് 15 | |
1983 | രേഖ ഹാൻഡേ | സ്വീറ്റി ഗ്രീവാൾ | സാഹില ചദ്ദ | |
1982 | പമേല സിംഹ് | ഉത്തര ഖേർ | ബെറ്റി ഒ'കൊന്നോർ | |
1981 | രചിത കുമാർ | ദീപ്തി ദിവാകർ | മീനാക്ഷി ശേഷാദ്രി | |
1980 | സംഗീത ബിജ്ലാനി | എലിസബത് അനിത റെഡ്ഡി ടോപ് 15 |
ഉൾറിക കേറാൻ | |
1979 | സ്വരൂപ് സമ്പത് | റായ്ന വിൻഫ്രേഡ് മേന്തോണിക്ക | നിത പിന്റോ | |
1978 | അലംജീത് ചൗഹാൻ | കല്പന അയ്യർ ടോപ് 15 |
സബിത ധൻരാജ്ഖീർ | |
1977 | ബിനീത ബോസ് | × | ജോവാൻ സ്റ്റീഫൻസ് | |
1976 | നയന ബൽസാവർ | × | നഫീസ അലി 2nd റണ്ണർ-അപ്പ് | |
1975 | മീനാക്ഷി കുർപാട് | അഞ്ജന സൂദ് ടോപ് 15 |
ഇന്ദിര മരിയ 2nd റണ്ണർ-അപ്പ് | |
1974 | ശാലിനി ധോലാകിയ ടോപ് 12 |
കിരൺ ദൊലാക്കിയ | ലെസ്ലി ജീൻ | |
1973 | ഫർസാന ഹബീബ് ടോപ് 12 |
× | ലിനേറ്റ് വില്ലിയംസ് | |
1972 | രൂപ സത്യൻ ടോപ് 12 |
മാലതി ബാസപ്പ 4th റണ്ണർ-അപ്പ് |
ഇന്ദിര മുത്തന്ന | |
1971 | രാജ് ഗിൽ | പ്രേമ നാരായൺ | സമിത മുഖർജി | |
1970 | വീണ സജ്നാനി | ഹീതർ ഫാവിൽ ടോപ് 15 |
പട്രീഷ്യ ഡിസൂസ ടോപ് 15 | |
1969 | കവിത ബംബാനി | അധീന ഷെല്ലിം | വെൻഡി ലെസ്ലി വാസ് | |
1968 | അഞ്ചും മുംതാസ് ബൈജ് | ജെയ്ൻ കോലോ | സുമിത സെൻ ടോപ് 15 | |
1967 | നയ്യാര മിർസ | × | × | |
1966 | യാസ്മിൻ ദജി 3rd റണ്ണർ-അപ്പ് |
റെയ്ത ഫാര്യ വിജയി |
↑ മത്സരം നടന്നില്ല | |
1965 | പെർസിസ് ഖംബട്ട | × | × | |
1964 | മെഹർ മിസ്ട്രി | × | × | |
1963 | × | × | × | |
1962 | × | ഫെരിയൽ കരീം ടോപ് 15 |
ഷെയ്ല ചൊങ്കർ | |
1961 | × | വെറോണിക്ക ടൊർകാറ്റോ | ഡയാന വാലന്റീൻ | |
1960 | × | ലോണ പിന്റോ | ലോണ പിന്റോ 1st റണ്ണർ-അപ്പ് | |
1959 | × | ഫ്ലുയർ എസക്കീൽ | ↑ മത്സരം സ്ഥാപിതമായിരുന്നില്ല (1960-ൽ അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായതിനു ശേഷം 1968-ൽ ജപ്പാൻ, ടോക്കിയോയിൽ മാറ്റപ്പെട്ടു.) | |
1958 | × | ↑ മത്സരം സ്ഥാപിതമായിരുന്നില്ല (1960-ൽ ഇംഗ്ലണ്ട്, [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡമിൽ സ്ഥാപിച്ചു, ഇന്ത്യ തങ്ങളുടെ ആദ്യ പ്രതിനിധിയെ 1959-ൽ അയച്ചു.) | ||
1957 | × | |||
1956 | × | |||
1955 | × | |||
1954 | × | |||
1953 | × | |||
1952 | ഇന്ദ്രാണി റഹ്മാൻ | |||
↑ മത്സരം സ്ഥാപിതമായിരുന്നില്ല (അമേരിക്കയിലെ കാലിഫോർണിയയിൽ 1952-ൽ സ്ഥാപിതമായ ഇത്, 1960-ൽ അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് മാറ്റപ്പെടട്ടു.) |
× മത്സരിച്ചില്ല
↑ മത്സരം നടന്നില്ല
ഫെമിന മിസ്സ് ഇന്ത്യയും, മിസ്സ് ദീവ (ദ ടൈംസ് ഗ്രൂപ്പ്) 2013 മുതൽ ഇന്ത്യൻ പ്രതിനിധികളെ മിസ്സ് സുപ്രാനേഷണലിലേക്ക് അയയ്ക്കുന്നതിനുള്ള അവകാശം നേടി. 2011, 2012 വർഷങ്ങളിൽ ഇന്ത്യൻ പ്രിൻസസ് മത്സരമാണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്.[3]
വർഷം | പ്രതിനിധി | സംസ്ഥാനം | പ്ലേസ്മെന്റ് | പ്രത്യേക അവാർഡുകൾ |
---|---|---|---|---|
2024 | സോണൽ കുക്രേജ | രാജസ്ഥാൻ | ടോപ്പ് 12 | ടോപ്പ് 13 - മിസ്സ് ഇൻഫ്ലുവൻസർ |
2023 | പ്രാഗണ്യ അയ്യഗാരി | തെലങ്കാന | ടോപ്പ് 12 | മിസ്സ് സൂപ്രനാഷണൽ ഏഷ്യ ടോപ്പ് 5 - സൂപ്ര ചാറ്റ് ടോപ്പ് 7 - മിസ്സ് ടാലൻ്റ് ടോപ്പ് 10 - സൂപ്ര ഫാൻ-വോട്ട് |
2022 | റിതിക ഖത്നാനി | മഹാരാഷ്ട്ര | ടോപ്പ് 12 | മിസ്സ് സൂപ്രനാഷണൽ - ഏഷ്യ & ഓശേനിയ മിസ്സ് ഫോട്ടോജെനിക് മിസ്സ് ടാലന്റ് - ടോപ്പ് 3 സൂപ്ര സ്വാധീനം - ടോപ്പ് 10 ടോപ്പ് മോഡൽ - ടോപ്പ് 11 |
2020 | ആവൃതി ചൗധരി | മധ്യപ്രദേശ് | ടോപ്പ് 12 | |
2019 | ഷെഫാലി സൂദ് | ഉത്തർപ്രദേശ് | ടോപ്പ് 25 | മിസ്സ് ഇൻഫ്ലുവെൻസർ - ടോപ് 10 |
2018 | അദിതി ഹുണ്ടിയ | രാജസ്ഥാൻ | ടോപ്പ് 25 | |
2017 | പേഡൻ ഓങ്ങ്മു നംഗ്യാൽ | സിക്കിം | ടോപ്പ് 25 | മിസ്സ് ടാലെന്റ്റ് - 2nd റണ്ണർ-അപ് ബെസ്റ് ഇൻ സ്വിമ്സ്യൂട്ട് - 3rd റണ്ണർ-അപ് |
2016 | ശ്രീനിധി രമേശ് ഷെട്ടി | കർണാടക | മിസ്സ് സൂപ്രനാഷണൽ 2016 | മിസ്സ് സൂപ്രനാഷണൽ - ഏഷ്യ & ഓശേനിയ മിസ്സ് മോബ്സ്റ്റാർ - 3rd റണ്ണർ-അപ് |
2015 | ആഫ്രീൻ റേച്ചൽ വാസ് | കർണാടക | ടോപ്പ് 10 | മിസ്സ് സൂപ്രനാഷണൽ - ഏഷ്യ & ഓശേനിയ മിസ്സ് സൂപ്രനാഷണൽ ടോപ് മോഡൽ - ടോപ് 10 മിസ്സ് ഇന്റർനെറ്റ്- 1st റണ്ണർ-അപ് ബെസ്റ് നാഷണൽ കോസ്ട്യുമ് - ടോപ് 10 |
2014 | ആശ ഭട്ട് | കർണാടക | മിസ്സ് സൂപ്രനാഷണൽ 2014 | മിസ്സ് ടാലെന്റ്റ് മിസ്സ് ഇന്റർനെറ്റ് - ടോപ് 5 |
2013 | വിജയ ശർമ | ന്യൂ ഡെൽഹി | ടോപ്പ് 20 | |
2012 | ഗുഞ്ജൻ സെയ്നി | ന്യൂ ഡെൽഹി | ||
2011 | മിഷേൽ അൽമേഡ | മഹാരാഷ്ട്ര | ടോപ്പ് 20 | മിസ്സ് സൂപ്രനാഷണൽ - ഏഷ്യ & ഓശേനിയ മിസ്സ് ഇന്റർനെറ്റ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.