പ്രോസെർപൈൻ
ഡാന്റേ ഗബ്രിയേൽ റോസെറ്റി ക്യാൻവാസിൽ വരച്ച ഒരു എണ്ണച്ചായ ചിത്രമാണ് / From Wikipedia, the free encyclopedia
ഇംഗ്ലീഷ് കലാകാരനും കവിയുമായ ദാന്തെ ഗബ്രിയൽ റോസെറ്റി ക്യാൻവാസിൽ വരച്ച ഒരു എണ്ണച്ചായ ചിത്രമാണ് പ്രോസെർപൈൻ (പ്രൊസെർപിന). റോസെറ്റി 1871-ൽ പെയിന്റിംഗിന്റെ ജോലി ആരംഭിച്ചു. കുറഞ്ഞത് ഈ ചിത്രത്തിൻറെ എട്ട് വ്യത്യസ്ത പതിപ്പുകളെങ്കിലും വരച്ചു. അവസാനമായി പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ മരണ വർഷമായ 1882-ൽ മാത്രമാണ്. ആദ്യ പതിപ്പുകൾ ചാൾസ് അഗസ്റ്റസ് ഹോവലിന് വാഗ്ദാനം ചെയ്തു. ഈ ലേഖനത്തിൽ ചർച്ച ചെയ്തിരിക്കുന്ന ചിത്രം ഫ്രെഡറിക് റിച്ചാർഡ്സ് ലെയ്ലാൻഡ് കമ്മീഷൻ ചെയ്ത ഏഴാമത്തെ പതിപ്പാണ്. ഇപ്പോൾ ടേറ്റ് ഗാലറിയിൽ, സമാനമായ അവസാന പതിപ്പ് ഇപ്പോൾ ബിർമിംഗ്ഹാം മ്യൂസിയം ആന്റ് ആർട്ട് ഗാലറിയിലും കാണാം.[1][2][3]