ഡിപ്രിവൻ എന്ന പേരിൽ വിപണനം ചെയ്യുന്ന പ്രൊപ്പോഫോൾ, അല്പനേരം മാത്രം പ്രവർത്തിക്കുന്ന ഒരു മരുന്നാണ്. ഇത് അല്പനേരത്തേക്ക് സ്വബോധം ഇല്ലാതാക്കുകയും അന്നേരം സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ വയ്യാത്ത അവസ്ഥ ഉളവാക്കുകയും ചെയ്യുന്നു.[4] ജനറൽ അനസ്തേഷ്യ തുടങ്ങാനും നിലനിർത്താനും , പിന്നെ യന്ത്രസഹായത്തോടെ ( വെൻറിലേറ്റർ) ശ്വസിക്കുന്ന മുതിർന്നവരെ ചെറിയതോതിൽ മയക്കി ശാന്തരാക്കാനും ( സെഡേഷൻ) അത്തരത്തിലുള്ള മറ്റു നടപടിക്രമങ്ങൾക്കും ഇത് ഉപയോഗിക്കപ്പെടുന്നു. മറ്റ് മരുന്നുകൾ പ്രവർത്തിച്ചിട്ടില്ലെങ്കിൽ ഇത് സ്റ്റാറ്റസ് എപ്പിലെപ്റ്റിക്കസിനും ഉപയോഗിക്കുന്നു. സിരയിലേക്ക് കുത്തിവച്ച് നൽകുന്ന ഈ മരുന്ന് രണ്ടു മിനിട്ടിൽ ഫലം നൽകും. സാധാരണയായി അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ നീണ്ടുനിൽക്കും. കാനഡയിൽ വൈദ്യസഹായത്തോടെ മരിക്കുന്നതിനുള്ള നടപടിക്രമത്തിന് പ്രൊപ്പോഫോൾ ഉപയോഗിക്കുന്നുണ്ട്.[5]

വസ്തുതകൾ Clinical data, Trade names ...
പ്രൊപ്പോഫോൾ
Thumb
Thumb
Clinical data
Trade namesDiprivan, others[1]
AHFS/Drugs.commonograph
License data
Pregnancy
category
  • AU: C
    Dependence
    liability
    Physical: very low (seizures)
    Psychological: no data
    Addiction
    liability
    Moderate[2]
    Routes of
    administration
    Intravenous
    ATC code
    Legal status
    Legal status
    • AU: S4 (Prescription only)
    • CA: ℞-only
    • UK: POM (Prescription only)
    • US: ℞-only[3]
    • In general: ℞ (Prescription only)
    Pharmacokinetic data
    BioavailabilityNA
    Protein binding95–99%
    MetabolismLiver glucuronidation
    Onset of action15–30 seconds[4]
    Elimination half-life1.5–31 hours[4]
    Duration of action~5–10 minutes[4]
    ExcretionLiver
    Identifiers
    IUPAC name
    • 2,6-bis(propan-2-yl)phenol
    CAS Number
    PubChem CID
    IUPHAR/BPS
    DrugBank
    ChemSpider
    UNII
    KEGG
    ChEBI
    ChEMBL
    CompTox Dashboard (EPA)
    ECHA InfoCard100.016.551 വിക്കിഡാറ്റയിൽ തിരുത്തുക
    Chemical and physical data
    FormulaC12H18O
    Molar mass178.28 g·mol−1
    3D model (JSmol)
    SMILES
    • CC(C)c1cccc(c1O)C(C)C
    • InChI=1S/C12H18O/c1-8(2)10-6-5-7-11(9(3)4)12(10)13/h5-9,13H,1-4H3 checkY
    • Key:OLBCVFGFOZPWHH-UHFFFAOYSA-N checkY
      (verify)
    അടയ്ക്കുക

    കോവിഡ് -19

    2021 മാർച്ചിൽ, യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡി‌എ) 1% പ്രൊപ്പോഫോൾ - ലിപുരോ അടിയന്തിര ഉപയോഗ അനുമതിനൽകി. പതിനാറുവയസ്സിൽ കൂടുതലുള്ള, കോവിഡ് ‑ 19 സ്ഥിരീകരിച്ചതോ സംശയിക്കപ്പെടുന്നവരോ ആയ ആളുകളിൽ തീവ്രപരിചരണ വിഭാഗത്തിൽ മെക്കാനിക്കൽ വെന്റിലേഷൻ ആവശ്യമുള്ളവരിൽ നിരന്തരമായ ഇൻഫ്യൂഷൻ വഴി മയക്കത്തെ നിലനിർത്തുന്നതിന് ഇത് സഹായിക്കുന്നു. [6] [7] [8] [9]

    വിനോദ ഉപയോഗം

    അമേരിക്കൻ ഗായകൻ മൈക്കൽ ജാക്സൺ പ്രൊപ്പോഫോൾ, ബെൻസോഡിയാസൈപൈൻ മരുന്നുകളായ ലോറാസെപാം, മിഡാസോലം, ഡയാസെപാം എന്നിവയുടെ മിശ്രിതത്തിൽ നിന്നാണ് മരിച്ചതെന്ന ലോസ് ഏഞ്ചൽസ് കൗണ്ടി കൊറോണറുടെ നിഗമനത്തെത്തുടർന്ന് 2009 ഓഗസ്റ്റിൽ പ്രൊപ്പോഫോൾ ഓഫ്-ലേബൽ ഉപയോഗത്തിന്റെ അപകടസാധ്യത വർദ്ധിച്ചു. 2009 ജൂലൈ 22 ന് ടെക്സസിലെ ഹാരിസ് കൗണ്ടിയിലെ ജില്ലാ കോടതി അൺ‌സീൾ ചെയ്ത സെർച്ച് വാറന്റ് സത്യവാങ്മൂലം പ്രകാരം ജാക്സന്റെ ഡോക്ടറായിരുന്ന കോൺറാഡ് മുറെ 25 മില്ലിഗ്രാം പ്രൊപ്പോഫോൾ ലിഡോകൈൻ ഉപയോഗിച്ച് ലയിപ്പിച്ചു ജാക്സന്റെ മരണത്തിന് തൊട്ടുമുമ്പായി ജാക്സനിൽ കുത്തിവെച്ചിരുന്നതായി കണ്ടെത്തിയിരുന്നു.[10] എന്നിരുന്നാലും, 2016 ലെ കണക്കുപ്രകാരം, പ്രൊപ്പോഫോൾ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ഷെഡ്യൂളിൽ ഉണ്ടായിരുന്നില്ല.[11] [12]

    അവലംബം

    Wikiwand in your browser!

    Seamless Wikipedia browsing. On steroids.

    Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

    Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.