പോളിയോ വാക്സിൻ
From Wikipedia, the free encyclopedia
പോളിയോ തളർവാതരോഗത്തിനു കാരണമാകുന്ന പോളിയോവൈറസിന് എതിരെയുള്ള പ്രതിരോധ വാക്സിനാണ് പോളിയോ വാക്സിൻ (Polio vaccines).[1] IPV (കുത്തിവെപ്പ്), OPV (വായിലൂടെ) എന്നിങ്ങനെ രണ്ടു തരത്തിലാണ് പോളിയോ വാക്സിൻ നൽകിപ്പോരുന്നത്. നിർജീവമായ പോളിയോ വൈറസുകളെയാണ് IPV കുത്തിവെപ്പിനായി ഉപയോഗിക്കുന്നത് എന്നാൽ ദുർബലമായ പോളിയോ വൈറസുകളെ തുള്ളിമരുന്നിലൂടെ നൽകുന്നതാണ് OPV വാക്സിനേഷൻ. എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ.[1] ലോകത്തിലാകമാനമുള്ള പോളിയോ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവരുത്താൻ പോളിയോ വാക്സിനേഷൻ കൊണ്ട് സാധിച്ചിട്ടുണ്ട്[2][3] 1988ൽ ഏകദേശം 350,000ത്തോളം രോഗികളുണ്ടായിരുന്നതിൽ 2014ഓടെ 359 ആയി ചുരുങ്ങിയിട്ടുണ്ട്.[4]
![]() | |
Vaccine description | |
---|---|
Target disease | Poliomyelitis |
Type | ? |
Clinical data | |
AHFS/Drugs.com | Multum Consumer Information |
Pregnancy category |
|
Routes of administration | Parenteral (IPV), By mouth (OPV) |
Legal status | |
Legal status |
|
Identifiers | |
ATC code | J07BF01 (WHO) J07BF02 J07BF03 |
ChemSpider | none |
(verify) |
പോളിയോ പ്രതിരോധകുത്തിവെപ്പ് വളരെ സുരക്ഷിതമാണ്. കുത്തിവെപ്പെടുത്ത ശരീരഭാഗത്ത് നേരിയ ചുവന്ന നിറമോ, ചെറിയ വേദനയോ ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ തുള്ളിമരുന്ന് പോളിയോ വാക്സിൻ ദശലക്ഷത്തിൽ മൂന്നുപേർക്കെന്ന അനുപാതത്തിൽ പക്ഷാഘാതത്തിനു കാരണമാകാനിടയുണ്ട്. ആരോഗ്യവതികളായ ഗർഭിണികൾക്കും രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത ഐഡ്സ് ബാധിതർക്കും ഈ രണ്ടു തരം വാക്സിനേഷനുകളും സുരക്ഷിതമാണ്l.[1]
1955 ൽ ഔഷധഗവേഷകനും വൈറോളജിസ്റ്റുമായിരുന്ന ജോനസ് സാൽക് നിർജീവ പോളിയോ വൈറസുകളുപയോഗിച്ചാണ് ആദ്യ പോളിയോ വാക്സിൻ ഉണ്ടാക്കിയത്.[1] പോളിയോ തുള്ളിമരുന്ന് ആദ്യമായി വികസിപ്പിച്ചത് 1961 ൽ വൈറോളജിസ്റ്റായ ആൽബെർട്ട് സാബിൻ ആണ്. .[1][5] ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിൽ ഉൾപ്പെടുത്തിയ ആരോഗ്യവ്യവസ്ഥയ്ക്ക് ആവശ്യമായ ഏറ്റവും പ്രധാനമായ മരുന്നാണ് പോളിയോ വാക്സിൻ.[6] 2014 ലെ കണക്കുകളനുസരിച്ച് വികസ്വര രാജ്യങ്ങളിൽ 0.25 യു. എസ്. ഡോളർ ആണ് ഇതിന്റെ വില.[7] എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ യു. എസ്. ഡോളർ 25നും 50നുമിടയിലാണ് ഇതിന്റെ വില.[8]