From Wikipedia, the free encyclopedia
ഫലസ്തീനിലെ ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ്, മതേതര, ദേശീയ പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പാലസ്റ്റീൻ. പി.എൽ.ഒയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ പി.എഫ്.എൽ.പി ഇസ്രയേൽ അധിനിവേശത്തെ രാഷ്ട്രീയമായും സായുധമായും ചെറുക്കുകയും ഫലസ്തീനിയൻ ദേശീയാഭിലാഷങ്ങളെ ഫതഹിനേക്കാൾ തീവ്രമായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഓസ്ലോ കരാറിനും ഇസ്രയേൽ-ഫലസ്തീൻ സംഘർഷം തീർക്കുന്നതിനായുള്ള ദ്വി-രാഷ്ട്ര പരിഹാരത്തിനും ഏറെക്കാലം എതിരായിരുന്നു. എന്നാൽ, 1999ൽ പി.എൽ.ഒ നേതൃത്വവുമായി എത്തിയ ധാരണയനുസരിച്ച് ഇസ്രയേൽ-ഫലസ്തീൻ സംഭാഷണങ്ങളെ അംഗീകരിച്ചു വരുന്നു. പി.എഫ്.എൽ.പിയുടെ സായുധ വിഭാഗം അബൂ അലി മുസ്തഫാ ബ്രിഗേഡ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ | |
---|---|
General Secretary | Ahmad Sa'adat |
സ്ഥാപകൻ | ജോർജ് ഹബഷ് |
രൂപീകരിക്കപ്പെട്ടത് | 1967 |
Paramilitary wing | Abu Ali Mustapha Brigades |
പ്രത്യയശാസ്ത്രം | Palestinian nationalism Socialism[1] Secularism[2] Marxism–Leninism[3] Anti-imperialism Anti-Zionism[4][5][6] |
രാഷ്ട്രീയ പക്ഷം | Far-left |
ദേശീയ അംഗത്വം | Palestine Liberation Organisation |
Legislative Council | 3 / 132 |
പാർട്ടി പതാക | |
പ്രമാണം:PFLP flag.png | |
വെബ്സൈറ്റ് | |
www.pflp.ps |
ഫലസ്തീനിയൻ ദേശീയവാദിയായിരുന്ന ജോർജ് ഹബഷ് 1967-ൽ രൂപവത്കരിച്ച അറബ് നാഷനലിസ്റ്റ് മുവ്മെന്റാണ് പി.എഫ്.എൽ.പിയുടെ മാതൃ പ്രസ്ഥാനം. ഹബഷിന്റെ അഭിപ്രായമനുസരിച്ച് 'വിപ്ലവ വ്യക്തിത്വ'ത്തെക്കുറിച്ചുള്ള ചെഗുവേരയുടെ വീക്ഷണം ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമായിരുന്നു എ.എൻ.എം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.