പുലിറ്റ്സർ പുരസ്കാരം
From Wikipedia, the free encyclopedia
പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന് നൽകപ്പെടുന്ന ഒരു അമേരിക്കൻ പുരസ്കാരമാണ് പുലിറ്റ്സർ പ്രൈസ്(ഉച്ചാരണം:/ˈpʊlɨtsər/)[1]. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർവ്വകലാശാലയാണ് നിയന്ത്രിക്കുന്നത്.
വസ്തുതകൾ പുലിറ്റ്സർ പ്രൈസ്, അവാർഡ് ...
പുലിറ്റ്സർ പ്രൈസ് | |
---|---|
അവാർഡ് | പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ മികവിന് |
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
നൽകുന്നത് | കൊളംബിയ സർവകലാശാല |
ആദ്യം നൽകിയത് | 1917 |
ഔദ്യോഗിക വെബ്സൈറ്റ് | http://www.pulitzer.org/ |
അടയ്ക്കുക
ഇരുപത് ഇനങ്ങളിലായി എല്ലാവർഷവും ഈ പുരസ്കാരം നൽകിവരുന്നു. ഈ ഇരുപത് ഇനങ്ങളിലേയും ഒരോ വിജയിക്കും ഒരു പ്രമാണപത്രവും 10,000 ഡോളറിന്റെ ക്യാഷ് അവാർഡും നൽകപ്പെടുന്നു. പത്രപ്രവർത്തന മത്സരവിഭാഗത്തിലെ സാമുഹിക പ്രവർത്തകനുള്ള അവാർഡ് സ്വർണ്ണ മെഡൽ ഉൾപ്പെടുന്നതാണ്. അവാർഡിലെ അംഗീകാരപത്രത്തിൽ വ്യക്തിയെ പരാമർശിക്കാറുണ്ടെങ്കിലും സാധാരണയായി ഇതൊരു പത്രത്തിനാണ് നൽകുന്നത്.