പുപുൽ ജയകർ
ഇന്ത്യയിലെ ഒരു എഴുത്തുകാരൻ / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു പുപുൽ ജയകർ(സെപ്റ്റംബർ 11, 1915 – മാർച്ച് 29, 1997). ഇന്ത്യയുടെ പരമ്പരാഗത ഗ്രാമീണ കലാരൂപങ്ങളുടെയും കൈത്തറി, കരകൗശല മേഖലകളുടെയും ഉന്നമനത്തിനായുള്ള പ്രവർത്തങ്ങളിലൂടെ ശ്രദ്ധ നേടി. ഫ്രാൻസ്, അമേരിക്കൻ ഐക്യനാടുകൾ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ കലാമേളകൾ സംഘടിപ്പിച്ചു. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സാംസ്കാരിക ഉപദേഷ്ടാവായും പ്രവർത്തിച്ചു[1]. 1967-ൽ പത്മഭൂഷൺ ബഹുമതി ലഭിച്ചു[2].
വസ്തുതകൾ പുപുൽ ജയകർ, ജനനം ...
പുപുൽ ജയകർ | |
---|---|
![]() | |
ജനനം | (1915-09-11)സെപ്റ്റംബർ 11, 1915 ഇറ്റാവ, ഉത്തർ പ്രദേശ് |
മരണം | മാർച്ച് 29, 1997(1997-03-29) (പ്രായം 81) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാംസ്കാരികം, സാഹിത്യം |
അടയ്ക്കുക