From Wikipedia, the free encyclopedia
ഭൂട്ടാൻ രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളമാണ് പാറൊ അന്താരാഷ്ട്ര വിമാനത്താവളം (Dzongkha: སྤ་རོ་གནམ་ཐང༌ paro kanam thang) (IATA: PBH, ICAO: VQPR) ഭൂട്ടാനിലെ നാല് വിമാനത്താവളങ്ങളിൽ ഒന്നാണിത്. പാറൊ നഗരത്തിൽ നിന്ന് 6 കിലോമീറ്റർ ദൂരെയായി പാറൊ ചൂ എന്ന നദിയുടെ തീരത്തായാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 5500 മീറ്റർ ഉയരമുള്ള കുന്നുകളാൽ ചുറ്റപ്പെട്ട ഈ വിമാനത്താവളത്തിൽ വിമാനമിറക്കുന്നത് വളരെ വിദഗ്ദ്ധരായ വൈമാനികർക്കേ സാധിക്കുകയുള്ളൂ.[2] വളരെക്കുറച്ച് പൈലറ്റുമാർക്കേ ഇതിനുള്ള സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളൂ.[3][4]
പാറൊ അന്താരാഷ്ട്ര വിമാനത്താവളം སྤ་རོ་གནམ་ཐང༌། | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് | ||||||||||||||
Serves | തിംഫു, പാറൊ ജില്ല | ||||||||||||||
സ്ഥലം | പാറൊ ജില്ല | ||||||||||||||
Hub for |
| ||||||||||||||
സമുദ്രോന്നതി | 2,235 m / 7,332 ft | ||||||||||||||
Map | |||||||||||||||
Location within Bhutan | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
പകൽ സമയത്ത് നേരിട്ട് കാഴ്ചയുള്ള സാഹചര്യങ്ങളിൽ മാത്രമേ പാറൊ വിമാനത്താവളത്തിൽ വിമാനമിറക്കാൻ അനുവദിക്കുന്നുള്ളൂ.[5] 2011 വരെ ഭൂട്ടാനിലെ ഏക വിമാനത്താവളം ഇതായിരുന്നു.[6] റോഡുവഴി ഈ വിമാനത്താവളം തിംഫുവിൽ നിന്ന് 54 കിലോമീറ്റർ ദൂരെയാണ്.
1968-ൽ ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പാറോ താഴ്വരയിൽ വിമാനമിറങ്ങുവാനുള്ള ഒരു സ്ട്രിപ് നിർമിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ഹെലിക്കോപ്റ്ററുകൾ ഭൂട്ടാൻ ഗവണ്മെന്റിനുവേണ്ടി ഉപയോഗിക്കുവാനായിരുന്ന് ഈ എയർ സ്ട്രിപ് ആദ്യം ഉപയോഗിച്ചിരുന്നത്. ഭൂട്ടാന്റെ ആദ്യത്തെ വിമാനക്കമ്പനിയായ ഡ്രൂക് എയർ 1981 ഏപ്രിൽ 5-ന് ആരംഭിച്ചു.
വളരെ 'ആഴമുള്ള' ഒരു താഴ്വരയിൽ സമുദ്രനിരപ്പിൽ നിന്ന് 7332 അടി ഉയരത്തിലാണ് ഈ വിമാനത്താവലം സ്ഥിതി ചെയ്യുന്നത്. ചുറ്റും 18000 അടി വരെ ഉയരമുള്ള പർവ്വതങ്ങളാണുള്ളത്.[7] വിമാനത്താവളത്തിന്റെ റൺവേയ്ക്ക് 3900 അടി നീളമാണുള്ളത്.[8] പാറൊ വിമാനത്താവളത്തിൽ നിന്ന് പറത്താനാവുന്ന വിമാനങ്ങൾ പരിമിതമാണ്. ഇന്ധനം നിറയ്ക്കാതെ കൽക്കട്ടയിലേയ്ക്കും തിരിച്ചും പറക്കാൻ സാധിക്കുന്നതും പെട്ടെന്ന് ഉയരാൻ സാധിക്കുന്നതും 18–20 സീറ്റ് ഉള്ളതുമായതും ചെറിയ റൺവേയിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും സാധിക്കുന്നതുമായ വിമാനമായിരുന്നു 1978-80 കാലഘട്ടത്തിൽ ആവശ്യമായിരുന്നത്. പാറൊയിൽ ലഭ്യമായ അടിസ്ഥാനസൗകര്യങ്ങളും കുറവായിരുന്നു. മൂന്ന് തരം വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾക്ക് തിരഞ്ഞെടുത്തുവെങ്കിലും ഇവയൊന്നും അനുയോജ്യമായിരുന്നില്ല.[8]
1981-ൽ ഇന്ത്യൻ ഗവണ്മെന്റ് ഭാരം കുറഞ്ഞ വിമാനങ്ങൾക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ പഠനം അടിസ്ഥാനമാക്കി ഭൂട്ടാൻ ഗവണ്മെന്റ് ഒരു ഡോർണിയർ 228-200 വിമാനം വാങ്ങുവാൻ തീരുമാനിച്ചു. രണ്ടാമതൊരു വിമാനം കൂടി 1983-ൽ വാങ്ങുവാനുള്ള സാദ്ധ്യത നിലനിർത്തുന്നതായിരുന്നു കരാർ. ആദ്യ 18-സീറ്റ് ഡോർണിയർ 228-200 പാറൊ വിമാനത്താവളത്തിൽ 1983 ജനുവരി 14-ന് ഇറങ്ങി. പാറോ സോങ്ങിലെ ലാമയായിരുന്നു വിമാനമിറങ്ങേണ്ട സമയവും ആൾക്കാരുടെ എണ്ണവും വിമാനം പാർക്ക് ചെയ്യേണ്ട ദിശയും മറ്റും തീരുമാനിച്ചത്![8]
ഡ്രൂക് എയർ 1983 മുതൽ കൽക്കട്ടയിലേയ്ക്കും പിറ്റേദിവസം തിരികെയും വിമാന സർവ്വീസ് ആരംഭിച്ചു. റൺവേയും രണ്ട് മുറികളുള്ള ഒരു കെട്ടിടവുമാണ് അന്ന് ഇവിടെയുണ്ടായിരുന്നത്.[9] സിവിൽ ഏവിയേഷൻ വകുപ്പ് 1986 ജനുവരിയിൽ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഡ്രൂക് എയറിനായിരുന്നു.[10]
1990-ൽ റൺവേയുടെ നീളം 6445 അടിയായി വർദ്ധിപ്പിച്ചു. കൂടുതൽ ഭാരമുള്ള വിമാനങ്ങൾക്ക് ഇറങ്ങാനായി ബലവത്താക്കുകയും ചെയ്തു.[11] വിമാനങ്ങൾ സംരക്ഷിക്കുവാൻ ഒരു ഹാങറും നിർമ്മിക്കപ്പെട്ടു. ഇതിനായുള്ള പണം ഭാഗികമായി മുടക്കിയത് ഇന്ത്യൻ ഗവണ്മെന്റായിരുന്നു.[12]
1988 നവംബർ 21-ന് ഡ്രൂക് എയറിന്റെ ആദ്യ ജെറ്റ് (ബിഎഇ 146-100 പാറൊ വിമാനത്താവളത്തിലെത്തി. 2003-ൽ ആദ്യ എയർബസ് എ319-100 ഇവിടെയെത്തി.[13]
2010 ഓഗസ്റ്റ് മുതൽ ബുദ്ധ എയർ പാറോയിലേയ്ക്ക് ചാർട്ടർ ചെയ്ത വിമാനങ്ങൾ അയയ്ക്കാൻ ആരംഭിച്ചു.[14] ഭൂട്ടാനിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ടാഷി എയർ 2011 ഡിസംബറിൽ സർവ്വീസ് ആരംഭിച്ചു.[15]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.