പാങ് സിഡ ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പാങ് സിഡ തായ്ലാൻറിലെ സംകംഫായെങ് നിരയിലുള്ളതും 844 സ്ക്വയർ കിലോമീറ്റർ പ്രദേശമുൾക്കൊള്ളുന്നതുമായ ഒരു ദേശീയോദ്യാനമാണ്.[1] കിഴക്കൻ തായ് പ്രോവിൻസായ സ കയ്യോയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രോവിൻസിൻറെ തലസ്ഥാനമായ സ കയ്യോ പട്ടണത്തിൽ നിന്ന് ദേശീയോദ്യാനത്തിലേയ്ക്ക് 28 കിലോമീറ്റർ ദൂരമുണ്ട്. ഈ ദേശീയോദ്യാനം സ കയ്യോ പ്രോവിൻസിലെ 844km² പ്രദേശം ഉൾക്കൊള്ളുന്ന പാങ് സിഡ 1982 ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. യുണെസ്കോയുടം ലോക പൈതൃക കേന്ദ്രമായ ഡോങ് ഫയായെൻ-ഖാവോ യായി ഫോറസ്റ്റ് കോംപ്ലക്സിനുള്ളിയായാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഏതാനും സംരക്ഷിത മേഖലകളുൾക്കൊള്ളുന്നതും ഖാവോ യായി മുതൽ കമ്പോഡിയൻ അതിർത്തി വരെ ഇതു വ്യാപിച്ചു കിടക്കുന്നതുമാണ് ഈ മേഖല. 6,100 സ്ക്വയർ കിലോമീറ്റർ മൊത്തം ചുറ്റളവുള്ള ഈ ഫോറസ്റ്റ് കോംപ്ലക്സിൽ വരുന്ന മറ്റു സംരക്ഷിത പ്രദേശങ്ങൾ ഖാവോ യായി ദേശീയോദ്യാനം, താപ് ലാൻ ദേശീയോദ്യാനം, താ ഫ്രായ ദേശീയോദ്യാനം ഡോങ് യായി വന്യമൃഗസംരക്ഷണകേന്ദ്രം എന്നിവയാണ്.
പാങ് സിഡ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติปางสีดา | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Sakaeo Province |
Nearest city | Sa Kaeo |
Coordinates | 14°05′N 102°16′E |
Area | 844 km² |
Established | 1982 |
Governing body | Royal Forest Department |
കിഴുക്കാംതൂക്കായ മലഞ്ചെരിവുകളും പുൽമേടുകളും വെള്ളച്ചാട്ടങ്ങളുമടങ്ങിയ ഈ പ്രദേശം ഉൾനാട്ടിലും വിദേശത്തുമുള്ള സഞ്ചാരികളുടെ പറുദീസയാണ്. നിത്യഹരിത വൃക്ഷങ്ങളും ഇലപൊഴിയും കാടുകളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
പാങ് സിഡ ദേശീയോദ്യാനം അതിലുൾപ്പെട്ടിരിക്കുന്ന വെള്ളച്ചാട്ടങ്ങൾ, അനേക ജാതി ചിത്രശലഭങ്ങൾ, വിവിധയിനം പക്ഷികൾ എന്നിവയാൽ പ്രസിദ്ധമാണ്. 400 ജാതിയിലധികം ചിത്രശലഭങ്ങളെ ഇവിടെ കണ്ടുവരുന്നു. ചില കാലാവസ്ഥകളിൽ ദേശീയോദ്യാനത്തിനുള്ളിലെ ധാതു പദാർത്ഥങ്ങളാൽ സമൃദ്ധമായ ചെളിക്കൂണ്ടിലും അരുവികളുടെയും നനവുള്ള തീരത്തുമെല്ലാം നൂറുകണക്കിന് ചിത്രശലഭങ്ങളെ കൂട്ടമായി ദർശിക്കുവാൻ സാധിക്കും. ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന മേഖലുയം സാ കയ്യോ പ്രോവിൻസും സംയുക്തമായി മൂന്നു മാസം നീണ്ടുനിൽക്കുന്ന ഒരു ശലഭനിരീക്ഷണ ഉത്സവം ഇവിടെ സംഘടിപ്പിക്കാറുണ്ട്. മെയ് മുതൽ ജൂലൈ വരെയുള്ള ഇടവേളയിലാണ് ഇതു സംഘടിപ്പിക്കാറുള്ളത്. ഈ കാലമാണ് ചിത്രശലഭങ്ങളെ നിരീക്ഷിക്കുന്നതിന് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പാങ് സിഡ ദേശീയോദ്യാനം ഏതാനും ഒളിവേട്ടക്കാരുടെ പിടിയിലകപ്പെട്ടിരുന്നു. ഇതിലെ ഒരു സംഭവത്തിൽ 30 പേരടങ്ങിയ ഒരു സംഘത്തെ തോക്കുകളും മറ്റായുദ്ധങ്ങളുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു. കള്ളത്തടിവെട്ടുകാർ ഇവിടെ പലപ്പോഴും അതിക്രമിച്ചു കയറാറുണ്ട്. അവരുടെ പ്രധാന ഉന്നം സയാമീസ് റോസ് വുഡ് ആണ്. ഇത് IUCN ചുവന്ന പട്ടികയിൽ പെടുത്തിയിരിക്കുന്ന മരമാണ്. ഇവിടെ നിന്നു കടത്തിക്കൊണ്ടു പോകുന്ന സമാമീസ റോസ് വുഡ് ചൈന പോലുള്ള രാജ്യങ്ങളില് 2013 ലെ കണക്കുകൾ പ്രകാരം ക്യൂബിക് മീറ്ററിന് 95,000 ഡോളറിന് കച്ചവടം ചെയ്യുന്നു. സമീപകാലത്ത് ദേശീയോദ്യാനത്തിനുള്ളിൽ നിരീക്ഷണം ശക്തിപ്പെടുത്തുകയും ഏതാനും കള്ളക്കടത്തുകാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പക്ഷികൾ, സസ്തനങ്ങൾ, ഇഴജന്തുക്കൾ മറ്റു ജന്തുജാലങ്ങൾ എന്നിവ മറ്റു ദേശീയോദ്യാനങ്ങളിലേതിനേക്കാൾ കൂടുതലായി ഇവിടെ കണ്ടെത്തുവാൻ സാധിക്കുന്നതാണ്. കടുവകൾ, ആനകൾ, കാട്ടുപോത്തുകൾ, കാട്ടുനായ്ക്കൾ, മാനുകൾ എന്നിവയാണ് ദേശീയോദ്യാനത്തിൽ പൊതുവായി കാണപ്പെടുന്ന മൃഗങ്ങൾ. രണ്ടായിരാമാണ്ടിൽ സ്വരൂപിച്ച കണക്കുകളനുസരിച്ച് ഇവിടെ നട്ടെല്ലുള്ള ജന്തു വർഗ്ഗം 271, 81 തരം സസ്തനങ്ങൾ, 143 തരം പക്ഷികൾ (ഇതിൽ 131 വർഗ്ഗം ഇവിടെത്തന്നെയുള്ളതാണ്) 19 തരം ഇഴജന്തുക്കൾ, 16 തരം ഉഭയജീവികൾ,19 തരം ശുദ്ധജലമത്സ്യങ്ങൾ എന്നിവയാണുള്ളത്.[2] ചെവിയൻ കാവി, വണ്ടാരക്കോഴി, മീൻകൊത്തി ചാത്തൻ, വേഴാമ്പലുകൾ എന്നിവയാണ് ഈ ദേശീയോദ്യാനത്തിൽ പൊതുവേ കണ്ടുവരുന്ന ഏതാനും ചില പക്ഷികൾ.
2005 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ, തായ്ലൻറിലെ “റോയൽ തായ് ഫോറസ്റ്റ് സർവ്വീസ് ആൻറ് ക്രൊക്കഡയിൽ മാനേജ്മെൻറ് അസോസിയേഷൻ” 20 സയാമീസ് മുതലകളെ പാർക്കിനുള്ളിലെ ആവാസ വ്യവസ്ഥയിലേയാക്കു തുറന്നു വിട്ടിരുന്നു. IUCN ൻറെ നിരീക്ഷണത്തിൽ ഈ മുതലകൾ ചുവപ്പു പട്ടികയിലുൾപ്പെട്ടതാണ്. ലോകത്തൊട്ടാകെ ഇത്തരം മുതലകൾ ഏതാനും ആയിരം എണ്ണം മാത്രമാണ് ബാക്കിയുള്ളത്. ഈ ദേശീയോദ്യാനത്തിൽ കടുവകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.