പലാവൻ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
മിമറോപ്പാ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഫിലിപ്പൈൻ ദ്വീപസമൂഹ പ്രവിശ്യയാണ് പലാവൻ. ഔദ്യോഗികമായി പലാവൻ പ്രവിശ്യ എന്നറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയാണിത്. പ്യൂർട്ടോ പ്രിൻസെസ നഗരം ഇതിന്റെ തലസ്ഥാനമാണ്. ഒരു നഗരവത്കൃത നഗരമെന്ന നിലയിൽ സ്വതന്ത്രമായി ഭരണനിർവ്വഹണം നടത്താൻ പ്രവിശ്യക്കു കഴിയുന്നു. വടക്കുകിഴക്ക് സംസ്ഥാനങ്ങളിൽ മിൻഡോറോയ്ക്കും തെക്കുപടിഞ്ഞാറ് ബോർണിയോയ്ക്കും ഇടയിൽ നീണ്ടു കിടക്കുന്ന പലാവാനിലെ ദ്വീപുകൾ ദക്ഷിണ ചൈനാ കടലിനും സുലു കടലിനും ഇടയിൽ സ്ഥിതിചെയ്യുന്നു. ഈ പ്രവിശ്യയിലെ ഏറ്റവും വലിയ ദ്വീപ് ആയ പലാവൻ ദ്വീപ് (09 ° 30'N 118 ° 30'E), 450 കിലോമീറ്റർ (280 മൈൽ) നീളവും 50 കിലോമീറ്റർ (31 മൈൽ) വിസ്താരവുമുണ്ട്.[6][7]
Palawan | |||
---|---|---|---|
Province | |||
Province of Palawan | |||
Palawan | |||
| |||
Nickname(s): | |||
Location in the Philippines | |||
Coordinates: 10°00′N 118°50′E | |||
Country | ഫിലിപ്പീൻസ് | ||
Region | Mimaropa (Region IV-B) (in transition) | ||
Founded | 1818 | ||
Capital | Puerto Princesa[*] | ||
• Governor | Jose C. Alvarez (NPC) | ||
• Vice Governor | Victorino Dennis M. Socrates (NUP) | ||
• ആകെ | 14,649.73 ച.കി.മീ.(5,656.29 ച മൈ) | ||
•റാങ്ക് | 1st out of 81 | ||
(excludes Puerto Princesa) | |||
ഉയരത്തിലുള്ള സ്ഥലം (Mount Mantalingajan) | 2,085 മീ(6,841 അടി) | ||
(പിഴവ്:അസാധുവായ സമയം കാനേഷുമാരി) | |||
• ആകെ | 9,39,594 | ||
• റാങ്ക് | 31st out of 81 | ||
• ജനസാന്ദ്രത | 64/ച.കി.മീ.(170/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | 79th out of 81 | ||
(excludes Puerto Princesa) | |||
Demonym(s) | Palaweño | ||
• Independent cities | 1
| ||
• Component cities | 0 | ||
• Municipalities | 23
| ||
• Barangays |
| ||
• Districts | 1st to 3rd districts of Palawan (shared with Puerto Princesa City) | ||
സമയമേഖല | UTC+8 (PHT) | ||
ZIP Code | 5300–5322 | ||
IDD : area code | +63 (0)48 | ||
ISO കോഡ് | PH | ||
Spoken languages |
| ||
വെബ്സൈറ്റ് | www |
ഡോ. റോബർട്ട് ബി. ഫോക്സ് നയിക്കുന്ന ഗവേഷകരുടെ സംഘം ആണ് പാലവൻെറ ആദ്യകാല ചരിത്രം നൽകിയത്. 50,000 വർഷത്തിലേറെ പഴക്കമുള്ള തബൊൻ ഗുഹകളിൽ പലാവൻ മനുഷ്യർ ജീവിച്ചിരുന്നതായി തെളിവുകൾ കണ്ടെത്തിയിരുന്നു. അവർ ക്വിസോൺ മുനിസിപ്പാലിറ്റിയിൽ നിന്ന് തബൊൻ മനുഷ്യൻറേതെന്നു കരുതുന്ന മനുഷ്യരുടെ അസ്ഥി കഷണങ്ങളും ആയുധങ്ങളും, മറ്റ് വസ്തുക്കളും .കണ്ടെത്തിയിരുന്നു. ഗുഹ നിവാസികളുടെ ഉത്ഭവം ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും, ബോർണിയോയിൽ നിന്ന് വന്നവരാണെന്ന് നരവംശ ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. ഫിലിപ്പീൻ സംസ്കാരത്തിന്റെ കളിത്തൊട്ടിലായി ഇപ്പോൾ തബൊൻ ഗുഹകൾ അറിയപ്പെടുന്നു.[8]
പാലവാനോയും ബാൻവയുടെയും ഏറ്റവും പഴക്കമുള്ളവർ പലാവനിലെ ആദ്യകാല താമസക്കാരനാണെന്ന് കരുതുന്നു. അവർ അനൗപചാരിക രൂപത്തിലുള്ള ഒരു ഗവൺമെന്റും ഒരു അക്ഷരമാലയും സമുദ്രാതിർത്തിയിലെ വ്യാപാരികളുമായുള്ള ഒരു വ്യാപാര വ്യവസ്ഥയും വികസിപ്പിച്ചെടുത്തു.[9]
തബൊൻ ഗുഹകളിൽ കാണപ്പെടുന്ന ആനകളും, സ്രാവുകളും, മീനുകളും നിലനിൽക്കുന്ന പുരാതന ആദിവാസി കലാസൃഷ്ടികളാണ്. ഏതാണ്ട് 5,000 വർഷങ്ങൾക്ക് മുൻപ്, സംസ്കരിക്കപ്പെട്ട ജാർ ശ്മശാനങ്ങൾ സാംസ്കാരികമായി വ്യത്യസ്തമായ ഒരു കാലഘട്ടം വ്യക്തമാക്കുന്നു. ഈ കാലഘട്ടം എ.ഡി 500 വരെ നീണ്ടു.1500 ജാറുകളിലും അവയുടെ പുറത്ത് ശവസംസ്കാര ചടങ്ങുകളുടെ ചിത്രീകരണങ്ങൾ കണ്ടെത്തിയിരുന്നു.
അടുത്തകാലത്തെ കുടിയേറ്റക്കാർ കൂടുതലും എ.ഡി. 220 നും 263 നും ഇടയിൽ എത്തിയവരായിരുന്നു.ത്രീ കിങ്ഡം എന്നറിയപ്പെടുന്ന ഒരു കാലഘട്ടമായിരുന്നു ഇത്. ദക്ഷിണ ചൈനയിലെ എൻവേ പ്രവിശ്യയിൽ താമസിക്കുന്ന "ലിറ്റിൽ, ഡാർക്ക് പീപ്പിൾ" ഹാൻ പീപ്പിൾസ് വഴി തെക്കോട്ട് സഞ്ചരിച്ചു. ചിലർ തായ്ലൻഡിൽ സ്ഥിരതാമസമാക്കി. മറ്റുള്ളവർ തെക്ക്, ഇന്തോനേഷ്യ, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിലേക്ക് പോയി. പലാവനിലെ ബടക് ഗോത്രങ്ങളിൽ നിന്നുള്ള അവർ ആറ്റാസ്, നെഗ്രിട്ടോസ് എന്നാണ് അറിയപ്പെട്ടിരുന്നത്. [10]
എ.ഡി 982 ൽ പുരാതന ചൈനീസ് കച്ചവടക്കാർ പതിവായി ദ്വീപുകൾ സന്ദർശിച്ചിരുന്നു.[10]ഒരു ചൈനീസ് എഴുത്തുകാരായ ക്ല-മാ-യാൻ (കലമിയൻ), പാലാവു-യെ (പാലവൻ), പാകി-നങ് (ബുസുവാംഗ) എന്നിവർ ദ്വീപുകളെ കുറിച്ചു പരാമർശിച്ചു. പലാവാനിലെ ഗുഹകളിലും വെള്ളത്തിൽ നിന്നും മൺപാത്രങ്ങൾ, ചൈനയിലെ ശിൽപങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെടുത്തു. ചൈനീസ്, മലായ് കച്ചവടക്കാർക്കിടയിൽ നിലനിന്നിരുന്ന വ്യാപാരബന്ധങ്ങളെ ഇത് സാക്ഷ്യപ്പെടുത്തുന്നു.[11]
പന്ത്രണ്ടാം നൂറ്റാണ്ടിൽ മലയ് കുടിയേറ്റക്കാർ എത്തി. അവരുടെ വാസസ്ഥലങ്ങളിൽ ഭൂരിഭാഗവും മലേഷ്യൻ പ്രഭുക്കന്മാർ ഭരിച്ചു. അരി, ഇഞ്ചി, തേങ്ങ, മധുരക്കിഴങ്ങ്, കരിമ്പ്, വാഴപ്പഴം എന്നിവ അവർ കൃഷിചെയ്തു. കൂടാതെ പന്നികൾ, കോലാട്ടുകൊറ്റൻ, കോഴികൾ എന്നിവയും വളർത്തിയിരുന്നു. അവരുടെ സാമ്പത്തികത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മിക്കവയും മത്സ്യബന്ധനം, കൃഷി, മുളക്കെണികളും വെടിക്കോപ്പുകളും ഉപയോഗിച്ചു കൊണ്ടുള്ള വേട്ടയാടൽ ആയിരുന്നു. തദ്ദേശീയർക്ക് 18 ലിപികളുള്ള പ്രാദേശികഭാഷയും വശമായിരുന്നു.[11] 13-ആം നൂറ്റാണ്ടിൽ മജപഹിത് സാമ്രാജ്യത്തിൽ ഇന്തോനേഷ്യക്കാരെ പിന്തുടർന്ന് ബുദ്ധമതവും ഹിന്ദുമതവും അവിടയ്ക്ക് കൊണ്ടുവന്നു.[12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.