പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
From Wikipedia, the free encyclopedia
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. ഉത്തരകേരളത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ, വളപട്ടണം നദിക്കരയിലാണ് തീയ്യർ ഊരായ്മയുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവപ്പൻ അല്ലെങ്കിൽ വലിയ മുത്തപ്പൻ എന്ന പേരിൽ ശിവനും വെള്ളാട്ടം അഥവാ ചെറിയ മുത്തപ്പൻ എന്ന പേരിൽ മഹാവിഷ്ണുവിനെയും ഇവിടെ തെയ്യം കെട്ടിയാടുന്നു. തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്[അവലംബം ആവശ്യമാണ്].
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 11°58′56.87″N 75°24′7.22″E |
പേരുകൾ | |
ശരിയായ പേര്: | പറശ്ശിനിക്കടവ് മടപ്പുര |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കണ്ണൂർ ജില്ല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | മുത്തപ്പൻ |
പ്രധാന ഉത്സവങ്ങൾ: | പുത്തരി തിരുവപ്പന |
വാസ്തുശൈലി: | കേരളീയ കാവ് സമ്പ്രദായം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | മലബാർ ദേവസ്വം ബോർഡ്[1] |
കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങ്ങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങൾ ഒഴികെ) തെയ്യം കെട്ടിയാടുന്നു. വെള്ളാട്ടവും തിരുവപ്പനയും ആണ് ഇവിടെ കെട്ടിയാടുന്നത്.