![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/77/Marth_Mariam_and_Unni_Isho_by_Ravi_Varma.jpg/640px-Marth_Mariam_and_Unni_Isho_by_Ravi_Varma.jpg&w=640&q=50)
മറിയം
From Wikipedia, the free encyclopedia
ക്രിസ്ത്യൻ വിശ്വാസപ്രകാരം യേശുവിന്റെ മാതാവാണ് മറിയം (മേരി). യൗസേപ്പിന്റെ ഭാര്യയായ മറിയത്തിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ദൈവികമായ ഇടപെടലുകൾ വഴിയാണെന്ന് ക്രിസ്തുമതവിശ്വാസികൾ വിശ്വസിക്കുന്നു. അതോടൊപ്പം, മനിക്കേയനിസം, ഇസ്ലാം, ബഹായിസം, മുതലായ മതങ്ങളിലും ഇതേ വിശ്വാസം നിലവിലുണ്ട്. മറിയത്തിൻ്റെ മാതാപിതാക്കൾ യോവാക്കീം, അന്ന എന്നിവരാണ്.
വസ്തുതകൾ മറിയം, ജനനം ...
മറിയം | |
---|---|
![]() മാർത്ത് മറിയവും ഉണ്ണി ഈശോയും എന്ന രവിവർമ്മ ചിത്രം | |
ജനനം | അജ്ഞാതം; ആഘോഷിക്കുന്നത് സെപ്തംബർ 8-ന്[1] |
ദേശീയത | ഇസ്രായേൽ, റോമാ സാമ്രാജ്യം[2] |
ജീവിതപങ്കാളി(കൾ) | യൗസേപ്പ്[3] |
കുട്ടികൾ | യേശു |
മാതാപിതാക്ക(ൾ) | (രണ്ടാം നൂറ്റാണ്ടിലെ യാക്കോബിന്റെ സുവിശേഷം അനുസരിച്ച്): വിശുദ്ധ യോവാക്കീം, വിശുദ്ധ അന്ന എന്നിവർ[4] |
അടയ്ക്കുക
കത്തോലിക്കാ വിശ്വാസപ്രകാരം മറിയത്തിന് സുവിശേഷ പ്രാധാന്യം തന്നെയുണ്ട്. ഉടലോടെ സ്വർഗത്തിൽ പ്രവേശിച്ച മാതാവാണ് കന്യാമറിയമെന്ന് അവർ വിശ്വസിക്കുന്നു. കോട്ടയം ജില്ലയിലെ മണർകാട് പള്ളി, തമിഴ്നാട്ടിലെ വേളാങ്കണ്ണി തുടങ്ങിയവ കന്യാമറിയത്തിന് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ പ്രസിദ്ധമായ ക്രിസ്തീയ ദേവാലയങ്ങൾ ആണ്. വേളാങ്കണ്ണി മാതാവ് എന്ന പേരിൽ അറിയപ്പെടുന്നത് ഉണ്ണിയേശുവുമായി നിൽക്കുന്ന മറിയമാണ്.