From Wikipedia, the free encyclopedia
വാലെൻസിയയിൽ നിന്നുത്ഭവിച്ച ഒരു സ്പാനിഷ് അരി വിഭവമാണ് പയെയ (കറ്റാലൻ: [paeʎa, pə-]; സ്പാനിഷ്: [paeʎa]). ഇംഗ്ലീഷിൽ പയെല. ഇതൊരു പുരാതന വിഭവം ആണെങ്കിലും ഇതിന്റെ ആധുനിക രൂപം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വലെൻസിയ നഗരത്തിനടുത്തുള്ള സ്പെയിനിൻറെ കിഴക്കൻ തീരത്തുള്ള അൽബുഫെറ ലാഗൂണിനു ചുറ്റുമുള്ള പ്രദേശത്താണ് ഉത്ഭവിച്ചത്.[1]
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | Spain |
പ്രദേശം/രാജ്യം | Valencia |
വിഭവത്തിന്റെ വിവരണം | |
Course | Main course |
Serving temperature | hot |
പ്രധാന ചേരുവ(കൾ) | short grain rice |
മറ്റ് വിവരങ്ങൾ | Popular throughout: Worldwide |
വലൻസിയയിലെ പാരമ്പര്യമനുസരിച്ച്, പൈൻ കോണുകൾക്കൊപ്പം ഓറഞ്ചിന്റെയും പൈൻ വൃക്ഷങ്ങളുടെയും ശാഖകൾ ഇന്ധനമായി ഉപയോഗിച്ചുകൊണ്ട് തുറന്ന തീയിൽ പയെയ പാചകം ചെയ്യുന്നു.[2]ഈ ഇന്ധനങ്ങൾ പുറപ്പെടുവിക്കുന്ന സുഗന്ധമുള്ള പുക പയെയയിൽ വ്യാപിക്കുന്നു.[3] കൂടാതെ, ഭക്ഷണം കഴിക്കുന്ന അതിഥികൾ പരമ്പരാഗതമായി പ്ലേറ്റുകളിൽ വിളമ്പുന്നതിന് പകരം ചട്ടിയിൽ നിന്ന് നേരിട്ട് ഭക്ഷണം കഴിക്കുന്നു.[1][4][5][6]
ചില പാചകക്കുറിപ്പുകൾ പയെയയെ മൂടി പാചകം ചെയ്ത ശേഷം ഒന്നുകൂടി നന്നായി യോജിച്ചുവരാൻ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ വച്ചിരിക്കുന്നു.
പയെയ പാചകം ചെയ്ത ശേഷം, ചട്ടിയുടെ അടിയിൽ വറുത്ത അരിയുടെ ഒരു പാളി ഉണ്ടാകാം. അത് വലൻസിയൻ ഭാഷയിൽ സോക്രറാറ്റ് എന്നറിയപ്പെടുന്നു. ഒരു ബർണറിലോ തുറന്ന തീയിലോ പയെയ പാകം ചെയ്യുമ്പോൾ ഈ പാളി വികസിക്കുന്നു. ഇത് പരമ്പരാഗതമായി (ഇത് കരിഞ്ഞുപോകാത്തിടത്തോളം) വലൻസിയ സ്വദേശികൾ ആസ്വദിച്ച് കഴിക്കുന്നു.[7]
ഈ പാചകരീതി ഗുണനിലവാരമുള്ളതിനാൽ [8][9][10] വലൻസിയക്കാർ പരമ്പരാഗതമായും തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായും കരുതുന്നു. വലെൻസിയുടെ തെക്കുപടിഞ്ഞാറ് നിർമ്മിച്ച പയെയ പിലാഫിനെ പോലെ എണ്ണയിൽ വറുത്ത് ബ്രൗൺ നിറമാക്കുന്നില്ല.
വലെൻസിയയിലും ഈ ഡിഷ്വിന് പാചകക്കുറിപ്പുകൾ ഏതാണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു. [11][12]
എണ്ണമയമുള്ള പയെയ പാചകക്കുറിപ്പുകളും ഉണ്ട്. ഇവയിൽ കൂടുതലും സാധാരണയാണ്. വ്യക്തിഗത മുൻഗണനകളെയും പ്രാദേശിക സ്വാധീനങ്ങളെയും വളരെ കൂടുതലായി ഇത് ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും ഉപ്പ്, കുങ്കുമം, വെളുത്തുള്ളി എന്നിവ എപ്പോഴും ഇതിൽ ഉൾപ്പെടുന്നു.[13][14][15]
പരമ്പരാഗത പാചകക്കുറിപ്പുകളിൽ 'പാലെ വാലൻസിയാന', 'പാലെ ഡി മാസിസ്കോ' തുടങ്ങിയവ പോലെ അർറോസ് നെഗ്രെ ', 'അർറോസ് അൽ ഫോം', അർറോസ് എ ബൻഡ, അർറോസ് അംബ് ഫെസോൾസ് ഐ നപ്സ് എന്നിവയിൽ വലെൻസിയാൻ പാചകരീതി പോലെ സാമ്യത കാണുന്നു. ഫിഡുവാ പയെയയുടെ വേവിച്ച നൂഡിൽ വിഭവങ്ങളാണ്. അല്ലിയോലി സോസ് ഉപയോഗിച്ച് ഇത് ഉപയോഗിക്കുന്നു.
അത്തരത്തിലുള്ള മറ്റ് വിഭവങ്ങൾ താഴെ പറയുന്നവയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.