പഞ്ച്ഷിർ നദി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പഞ്ച്ഷിർ നദി കാബൂളിന് 150 കിലോമീറ്റർ (93 മൈൽ) വടക്ക്, വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷിർ താഴ്വരയിലൂടെ ഒഴുകുന്ന ഒരു നദിയാണ്. പർവാൻ പ്രവിശ്യയിൽനിന്ന് ഒഴുകിയെത്തി, ബൊഗ്രാം ജില്ലയിലെ ചരിക്കാറിന് 10 കിലോമീറ്റർ കിഴക്കായി പഞ്ച്ഷിർ നദിയിൽ ചേരുന്ന ഘോർബന്ദ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി. അതിന്റെ ഉറവിടം അഞ്ജുമാൻ ചുരത്തിനടുത്ത് നിന്ന് ഉറവെടുക്കുന്ന പഞ്ച്ഷിർ നദി ഹിന്ദുകുഷിലൂടെ തെക്കോട്ട് ഒഴുകി സുറോബി പട്ടണത്തിൽവച്ച് കാബൂൾ നദിയിൽ ചേരുന്നു.[1] പഞ്ച്ഷീർ നദിയിൽ നിന്ന് കാബൂൾ നദിയിലേക്ക് വെള്ളം എത്തിക്കുന്നതിനായി 1950 കളിൽ സുറോബിക്ക് സമീപം പഞ്ച്ഷിർ നദിയിൽ ഒരു അണക്കെട്ട് നിർമ്മിക്കപ്പെട്ടു.[2] പഞ്ച്ഷിർ നദിയ്ക്കു മുകളിലായി നിർമ്മിക്കപ്പെട്ടിരിക്കുന്ന സ്ഥിരമായ ഒരു പാലം ബഗ്രാം എയർപോർട്ടിലേക്ക് പ്രവേശനം നൽകുന്നു.[3][4] 2018 ജൂലൈ 12 ന് പഞ്ച്ഷിർ താഴ്വരയിലുണ്ടായി ഒരു പ്രളയത്തിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.[5][6]
പഞ്ച്ഷിർ നദി | |
---|---|
Country | അഫ്ഗാനിസ്താൻ |
City | ബെഗ്രാം |
Physical characteristics | |
പ്രധാന സ്രോതസ്സ് | ഹിന്ദുകുഷ് പർവ്വതനിര പഞ്ച്ഷിർ താഴ്വര, അഫ്ഗാനിസ്താൻ 35.6882°N 70.0871°E |
നദീമുഖം | കാബൂൾ നദി സുറോബി, കാബൂൾ പ്രവിശ്യ, അഫ്ഗാനിസ്താൻ 34°39′N 69°42′E |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 12963.7 sq km |
പോഷകനദികൾ |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.