മലപ്പുറം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ ‘നെടിയിരിപ്പ്’ ആയിരുന്നു. അതുകൊണ്ട് സാമൂതിരിമാരെ നെടിയിരിപ്പ് മൂപ്പ് എന്നും ഈ വംശത്തെ നെടിയിരിപ്പ് സ്വരൂപം എന്നും വിളിക്കുന്നു..
നെടിയിരിപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്.[1] മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 'നെടിയിരിപ്പ്' ആയിരുന്നു ആസ്ഥാനം.[2]
2011 ലെ ഇന്ത്യ സെൻസസ് പ്രകാരം, നെടിയിരുപ്പിൽ 14,859 പുരുഷന്മാരും 15,603 സ്ത്രീകളും ഉള്ൾപ്പടെ 30,462 പേരുടെ ജനസംഖ്യയുണ്ട്.[3] 2015 ൽ നെടിയിരുപ്പ് ഗ്രാമപഞ്ചായത്തും കൊണ്ടോട്ടി ഗ്രാമപഞ്ചായത്തും സംയോജിപ്പിച്ച് പുതിയ കൊണ്ടോട്ടി നഗരസഭ രൂപവത്കരിച്ചു.
ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്. ചിലർ ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നു.
കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ കോളനി സ്ഥിതി ചെയ്യുന്നത് നെടിയിരുപ്പ് ഗ്രാമത്തിലെ കോളനി റോഡ് എന്ന കുന്നിൻപുറത്താണ്.[4]
സാമൂതിരി ഭരണാധികാരികളുടെ ആസ്ഥാനമായിരുന്നു നെടിയിരുപ്പ്.[5]
ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, മാനവിക്രമ രാജകുടുംബത്തിന്റെ സമ്പത്ത് നെടിയിരുപ്പിൽ സൂക്ഷിച്ചിരുന്നതായും, അവർ ആ സ്ഥലത്തെ നെടി-ഇരുപ്പ് എന്ന് വിളിച്ചതായും പറയുന്നു. നെടിയിരുപ്പിലെ വിരുത്തിയിൽ പറമ്പിലാണ് ഈ സ്ഥലം സ്ഥിതി ചെയ്തിരുന്നത്.[5]
നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.