From Wikipedia, the free encyclopedia
കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐഎസ്ഐ) സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് മാത്തമാറ്റിക്സ് യൂണിറ്റിലെ പ്രൊഫസറാണ് നീന ഗുപ്ത (ജനനം 1984). [1] കമ്മ്യൂട്ടേറ്റീവ് ആൾജിബ്രയും അഫൈൻ ആൾജിബ്രൈക്ക് ജ്യോമെട്രിയുമാണ് അവരുടെ പ്രാഥമിക താൽപ്പര്യ മേഖലകൾ. നീന ഗുപ്ത മുമ്പ് ഐഎസ്ഐയിലെ വിസിറ്റിംഗ് സയന്റിസ്റ്റും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ (ടിഐഎഫ്ആർ) വിസിറ്റിംഗ് ഫെല്ലോയുമായിരുന്നു. അവർ ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം (2019) ഗണിത ശാസ്ത്ര വിഭാഗത്തിൽ നേടിയിട്ടുണ്ട്.[2]
ഡോ. നീന ഗുപ്ത | |
---|---|
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
വിദ്യാഭ്യാസം | പിഎച്ച്ഡി, എം.മാത്ത്., ബിഎസ്സി (ഹോണേഴ്സ്) |
കലാലയം | ഐഎസ്ഐ, ബെത്തൂൺ കോളേജ് |
അറിയപ്പെടുന്നത് | Providing a counter-example over a field of positive characteristic to the special Zariski Cancellation Problem |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതം, കമ്മ്യൂട്ടേറ്റീവ് ആൾജിബ്ര, അഫൈൻ ആൾജിബ്രൈക്ക് ജ്യോമെട്രി |
സ്ഥാപനങ്ങൾ | ഐ.എസ്.ഐ, ടിഐഎഫ്ആർ |
പ്രബന്ധം | Some Results on Laurent Polynomial Fibrations and Quasi A* Algebras (2011) |
ഡോക്ടർ ബിരുദ ഉപദേശകൻ | പ്രൊഫസർ അമര്ത്യ ദത്ത |
സാരിസ്കി ക്യാൻസലേഷൻ പ്രോബ്ലത്തിന് നിർദ്ദേശിച്ച പരിഹാരത്തിന് നീന ഗുപ്തയ്ക്ക് 2014-ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി യംഗ് സയന്റിസ്റ്റ് അവാർഡ് ലഭിച്ചു.[3][4][5] കൺജെക്റ്ററിലുള്ള അവരുടെ പ്രവർത്തനങ്ങൾ അവർക്ക് 2013-ൽ ടിഐഎഫ്ആർ അലുമ്നി അസോസിയേഷൻ നൽകുന്ന ആദ്യ സരസ്വതി കൗസിക് മെഡൽ നേടിക്കൊടുത്തു.[6] 2021-ൽ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള യുവ ഗണിതശാസ്ത്രജ്ഞർക്കുള്ള അബ്ദുസലാം ഐസിടിപിയുടെ രാമാനുജൻ പുരസ്കാരവും അവർ നേടിയിട്ടുണ്ട്.[7]
ഗുപ്ത 2006-ൽ ബെഥൂൺ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് 2008-ൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.[8] അതിനുശേഷം അമർത്യ കുമാർ ദത്തയുടെ മാർഗനിർദേശത്തിൽ 2011-ൽ കമ്മ്യൂട്ടേറ്റീവ് ആൾജിബ്രയിൽ പിഎച്ച്.ഡി. നേടി.[9] "സം റിസൾട്ട്സ് ഓൺ ലോറന്റ് പോളിനോമിയൽ ഫൈബ്രേഷൻസ് ആൻഡ് ക്വാസി എ*-ആൾജിബ്രാസ്" എന്നായിരുന്നു അവരുടെ പ്രബന്ധത്തിന്റെ തലക്കെട്ട്.[10]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.