![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/44/Shri_Narendra_Modi%252C_Prime_Minister_of_India.jpg/640px-Shri_Narendra_Modi%252C_Prime_Minister_of_India.jpg&w=640&q=50)
നരേന്ദ്ര മോദി
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രി / From Wikipedia, the free encyclopedia
2014 മെയ് 26 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്ന ഗുജറാത്തിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി (ഗുജറാത്തി:નરેન્દ્ર દામોદરદાસ મોદી,) ജനനം സെപ്റ്റംബർ 17, 1950[2]. 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ച മോദി, 2014 മുതൽ ഭാരതീയ ജനതാ പാർട്ടിയുടെ വാരാണസി എം.പിയായി ലോക്സഭയിൽ തുടരുന്നു. ഹിന്ദുദേശീയവാദ-അർദ്ധസൈനിക സംഘടനയായ ആർ.എസ്.എസിൽ അംഗമായ മോദി, ഇന്ത്യൻ പ്രധാനമന്ത്രിപദത്തിൽ ഇത് മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു കോൺഗ്രസ്സിതര പ്രധാനമന്ത്രി ഇത്ര ദീർഘ നാളായി ഈ പദവിയിൽ തുടരുന്നത്.
![]() | ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം പ്രതിപാദ്യവിഷയത്തെ ലേഖകന്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. |
നരേന്ദ്ര മോദി | |
---|---|
![]() | |
ഇന്ത്യൻ പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 2014 മേയ് 26 | |
രാഷ്ട്രപതി | റാം നാഥ് കോവിന്ദ് |
മുൻഗാമി | മൻമോഹൻ സിങ് |
മണ്ഡലം | വാരണാസി |
14-മത്തെ ഗുജറാത്ത് മുഖ്യമന്ത്രി | |
ഓഫീസിൽ 2001 ഒക്ടോബർ 7 – 2014 മേയ് 21 | |
ഗവർണ്ണർ | സുന്ദർസിങ് ഭണ്ഡാരി കൈലാസ്പതി മിശ്ര ബൽറാം ജാഖർ നവാൽ കിഷോർ ശർമ്മ എസി.സി.ജാമിർ കമല ബനിവാൽ |
മുൻഗാമി | കേശുഭായ് പട്ടേൽ |
പിൻഗാമി | ആനന്ദിബെൻ പട്ടേൽ |
ബിജെപിയുടെ ജനറൽ സെക്രട്ടറി | |
ഓഫീസിൽ 1998 മേയ് 19 – 2001 ഒക്ടോബർ | |
പിൻഗാമി | സുനിൽ ശാസ്ത്രി |
ബിജെപിയുടെ ദേശീയ സെക്രട്ടറി | |
ഓഫീസിൽ 1995 നവംബർ 20 – 1998 മേയ് 19 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1950-09-17) സെപ്റ്റംബർ 17, 1950 (73 വയസ്സ്) ഞായർ രാവിലെ 11 മണി, വാട്നഗർ, മെഹ്സാന ജില്ല, ഗുജറാത്ത്, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | യെശോദാ ബെൻ[1] |
വസതിs | 7, ലോഗ് കല്യാണ് മാർഗ്, ന്യൂ ഡൽഹി |
ഒപ്പ് | ![]() |
വെബ്വിലാസം | www.narendramodi.in |
As of ജൂലൈ 21, 2024 ഉറവിടം: ഗുജറാത്ത് സർക്കാർ |
വടക്കുകിഴക്കൻ ഗുജറാത്തിലെ വഡ്നഗറിലാണ് മോദി ജനിച്ചതും വളർന്നതും, അവിടെ അദ്ദേഹം സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. എട്ടാം വയസ്സ് മുതൽ ആർഎസ്എസ് പ്രവർത്തനങ്ങളിലേർപ്പെട്ടുതുടങ്ങി. വഡ്നഗർ റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കാൻ പിതാവിനെ സഹായിച്ചതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദം പക്ഷെ, വിശ്വസനീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 18-ാം വയസ്സിൽ അദ്ദേഹം ജശോദബെൻ എന്ന സ്ത്രീയെ വിവാഹം കഴിച്ചുവെങ്കിലും, താമസിയാതെ അവരെ ഉപേക്ഷിക്കുകയായിരുന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷം നിയമപരമായി ആവശ്യം വന്നപ്പോൾ മാത്രമാണ് വിവാഹവിവരം മോദി പരസ്യമായി അംഗീകരിച്ചത്. 1971-ൽ മോദി ഗുജറാത്തിൽ ആർ. എസ്. എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1985ൽ ആർഎസ്എസ് അദ്ദേഹത്തെ ബിജെപിയിലേക്ക് നിയമിക്കുകയും 2001 വരെ പാർട്ടി ശ്രേണിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ജനറൽ സെക്രട്ടറി പദത്തിലേക്ക് ഉയരുകയും ചെയ്തു.
1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന[3] നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2001-ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി നിയമിക്കപ്പെടുകയും തുടർന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിലെ പങ്കാളിയായി അദ്ദേഹത്തിന്റെ ഭരണകൂടം കണക്കാക്കപ്പെടുന്നു[lower-roman 1]. വിവിധ സ്രോതസുകൾ പ്രകാരം 1000 മുതൽ 2000 വരെ ആളുകൾ (കൂടുതലും മുസ്ലിംകൾ[9]) കൊല്ലപ്പെട്ട കലാപം കൈകാര്യം ചെയ്യുന്നതിൽ അനാസ്ഥ കാണിച്ചതിന്റെ പേരിൽ മോദിയും അദ്ദേഹത്തിന്റെ ഭരണകൂടവും വിമർശിക്കപ്പെട്ടു[10][11][12][13]. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘ(എസ്.ഐ.ടി.)ത്തിനു മുമ്പാകെ ഹാജരായ നരേന്ദ്രമോദി ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്[14].
കലാപത്തിന് പിന്നാലെ 2002-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ മോദി ഗുജറാത്തിൽ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു[15]. 2014 മേയ് 21 വരെ തൽസ്ഥാനത്ത് തുടർന്ന അദ്ദേഹം സംസ്ഥാനത്തെ സാമ്പത്തിക ശക്തിയായി വളർത്തി എന്ന് പറയുമ്പോഴും[16] സാമൂഹിക സൂചികകളിൽ സംസ്ഥാനം പിന്നോട്ടടിക്കുകയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്[lower-roman 2].
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[17][18]
കള്ളപ്പണം തടയാനും ഭീകരവാദികൾ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള നടപടിയുടെ ഭാഗമായി 2016 നവംബർ 8 ന് 500 രൂപ,1000 രൂപ നോട്ടുകൾ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം നടത്തി.