നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
മലയാള സിനിമ / From Wikipedia, the free encyclopedia
പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986-ൽ പുറത്തിറങ്ങി.
വസ്തുതകൾ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, സംവിധാനം ...
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ | |
---|---|
സംവിധാനം | പി. പത്മരാജൻ |
നിർമ്മാണം | മണി മല്യത്ത് |
കഥ | കെ.കെ. സുധാകരൻ |
തിരക്കഥ | പി. പത്മരാജൻ |
ആസ്പദമാക്കിയത് | നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം by കെ.കെ. സുധാകരൻ |
അഭിനേതാക്കൾ | |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | രവി കിരൺ |
സ്റ്റുഡിയോ | രാഗം മൂവീസ് |
വിതരണം | സെഞ്ച്വറി റിലീസ് |
റിലീസിങ് തീയതി | 1986 നവംബർ 27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 140 മിനിറ്റ് |
അടയ്ക്കുക
കെ.കെ.സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം എന്ന നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളെ മോഹൻലാലും ശാരിയും ചേർന്ന് അവതരിപ്പിക്കുന്നു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ 'ഉത്തമഗീതത്തിലെ' ഗീതങ്ങളാലാണ് പ്രേക്ഷകരുമായി പങ്കിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്. പത്മരാജന്റെ എല്ലാ സിനിമകളും പോലെ ഈ ചിത്രവും പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു.