ധ്വനി (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
എ.ടി. അബുവിന്റെ സംവിധാനത്തിൽ പ്രേംനസീർ, ജയറാം, നെടുമുടി വേണു, ജയഭാരതി, ശോഭന എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1988 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ധ്വനി. പ്രശസ്ത ഉത്തരേന്ത്യൻ സംഗീതസംവിധായകൻ നൗഷാദ് സംഗീതസംവിധാനം ചെയ്ത ഈ ചിത്രമാണ് പ്രേം നസീറിന്റെ അവസാനചിത്രം[1][2] [അവലംബം ആവശ്യമാണ്]. മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ അംജത് അലി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാക് പ്രൊഡക്ഷൻസ് ആണ്.[3]
ധ്വനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധ്വനി (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ ധ്വനി, സംവിധാനം ...
ധ്വനി | |
---|---|
![]() | |
സംവിധാനം | എ.ടി. അബു |
നിർമ്മാണം | അംജത് അലി |
കഥ | പി.ആർ. നാഥൻ |
തിരക്കഥ | പി.ആർ. നാഥൻ |
അഭിനേതാക്കൾ | പ്രേംനസീർ, ജയറാം, നെടുമുടി വേണു, ജയഭാരതി, ശോഭന |
സംഗീതം | നൗഷാദ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | വേണു, സി.ഇ. ബാബു |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | മാക് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1988 |
രാജ്യം | ![]() |
ഭാഷ | മലയാളം |
അടയ്ക്കുക