From Wikipedia, the free encyclopedia
ജഗത് മന്ദിർ എന്നറിയപ്പെടുന്ന ദ്വാരകാധീഷ് ക്ഷേത്രം, ദ്വാരകാധീഷ്, ദ്വാരകാതിപതി ദ്വാരക രാജാവ് എന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്ന കൃഷ്ണനു സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് . ഇന്ത്യയിലെ ഗുജറാത്തിലെ ദ്വാരക നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഇത് ഹിന്ദു തീർത്ഥാടന ശൃംഖലയായ ചാർ ധാമിന്റെ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. 72 തൂണുകളാൽ താങ്ങിനിർത്തിയ അഞ്ച് നില കെട്ടിടത്തിന്റെ പ്രധാന ആരാധനാലയം "ജഗത് മന്ദിർ" അല്ലെങ്കിൽ "നിജ മന്ദിർ' എന്നാണ് അറിയപ്പെടുന്നത്. പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് യഥാർത്ഥ ക്ഷേത്രം ക്രി.മു. 200 ലാണ് നിർമ്മിച്ചതെന്നാണ് [1] [2] [3] 15-16 നൂറ്റാണ്ടിലാണ് ക്ഷേത്രം പുനർനിർമിക്കുകയും വിപുലീകരിക്കുകയും ചെയ്തത്. [4] [5]
Dwarkadheesh Temple द्वारकाधीश मंदिर | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Dwarka |
നിർദ്ദേശാങ്കം | 22°14′16.39″N 68°58′3.22″E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Krishna |
ആഘോഷങ്ങൾ | Krishna Janmashtami |
സംസ്ഥാനം | Gujarat |
രാജ്യം | India |
വെബ്സൈറ്റ് | www |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Temple |
വാസ്തുവിദ്യാ മാതൃക | Māru-Gurjara architecture |
പൂർത്തിയാക്കിയ വർഷം | 15th-16th century (present architecture) |
വിശ്വാസമനുസരിച്ച്, കൃഷ്ണന്റെ ചെറുമകനായ വജ്രനാഭൻ ഹരിഗൃഹത്തിന് (കൃഷ്ണന്റെ വാസസ്ഥലം) മുകളിൽ നിർമ്മിച്ചതാണ് യഥാർത്ഥ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. യഥാർത്ഥ ഘടന 1472-ൽ മഹമൂദ് ബെഗഡ നശിപ്പിക്കുകയും പിന്നീട് 15-16 നൂറ്റാണ്ടിൽ പുനർനിർമിക്കുകയും ചെയ്തു. മാരു-ഗുർജാര ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്
ഇന്ത്യയിലെ ഹിന്ദുക്കൾ പവിത്രമായി കരുതുന്ന ചാർ ധാം (നാല് സ്ഥലങ്ങൾ) തീർത്ഥാടനത്തിൻ്റെ ഭാഗമാണ് ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടിലെ ഹിന്ദു ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ആദിശങ്കരാചാര്യർ ഈ ക്ഷേത്രം സന്ദർശിച്ചു. രാമേശ്വരം, ബദരീനാഥ്, പുരി എന്നിവ ഉൾപ്പെടുന്നവയാണ് ചാർധാമിലെ മറ്റ് സ്ഥലങ്ങൾ് ഇന്നും അദ്ദേഹത്തിന്റെ സന്ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ ഒരു സ്മാരകം സമർപ്പിച്ചിട്ടുണ്ട്. ഉപഭൂഖണ്ഡത്തിലെ വിഷ്ണുവിന്റെ 98-ാമത്തെ ദിവ്യദേശമാണ് ദ്വാരകാധീഷ്, ദിവ്യപ്രബന്ധ പുണ്യഗ്രന്ഥങ്ങളിൽ പ്രകീർത്തിച്ചിരിക്കുന്നത്. രാജാ ജഗത് സിംഗ് റാത്തോഡാണ് ഇത് പുനർനിർമ്മിച്ചത്. [6] 12.19 മീറ്റർ (40.0 അടി) )സമുദ്രനിരപ്പിന് മുകളിലാണ് ക്ഷേത്രം ഇത് പടിഞ്ഞാറ് അഭിമുഖികരിച്ചാണ് നിൽക്കുന്നത് ക്ഷേത്ര സമുച്ചയത്തിൽ ഗർഭഗൃഹവും ( നിജമന്ദിരം അല്ലെങ്കിൽ ഹരിഗ്രഹം ) ഒരു അന്തരാളവും (ഒരു മുൻമുറി ) അടങ്ങിയിരിക്കുന്നു. [7] എന്നിരുന്നാലും, നിലവിലുള്ള ക്ഷേത്രം പതിനാറാം നൂറ്റാണ്ടിലേതാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.