തോരൻ
From Wikipedia, the free encyclopedia
സദ്യയിലെ ഒരു പ്രധാന വിഭവമാണ് തോരൻ. ഉപ്പേരി എന്ന പേരിലും അറിയപ്പെടാറുണ്ട്. തമിഴ് നാട്ടിൽ പൊരിയൽ എന്ന പേരിൽ അറിയപ്പെടുന്നു. കാബേജ്, ഇടിയൻ ചക്ക(മൂക്കാത്ത ചക്ക), കാരറ്റ്, ബീറ്റ് റൂട്ട്, ബീൻസ്, ചീര, പയർ, ഗോവക്കായ, ചേന, കായ തുടങ്ങിയ പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്നു. പച്ചക്കറികളൂടെ പേരിനനുസരിച്ച് കാബേജ് തോരൻ, ഇടിയൻ ചക്ക തോരൻ എന്നിങ്ങനെ വിളിക്കുന്നു.
ഉപ്പേരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉപ്പേരി (വിവക്ഷകൾ) എന്ന താൾ കാണുക. |