യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളാണ് തോമാശ്ലീഹാ. ഇദ്ദേഹം യൂദാസ് തോമസ്, ദിദിമോസ്, മാർത്തോമാ എന്നീ പേരുകളിലും അറിയപ്പെടുന്നു. യേശുവിന്റെ ഊർജ്ജസ്വലനായ ശിഷ്യൻ എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. തോമസ് അപ്പോസ്തലനെക്കുറിച്ച് പരിമിതമായി മാത്രമേ ബൈബിളിൽ പരാമർശനമുള്ളൂ. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് തോമാ ഒരു പ്രധാന കഥാപാത്രമായിരിക്കുന്നത്.[3]

വസ്തുതകൾ തോമാശ്ലീഹാ, പിൻഗാമി ...
തോമാശ്ലീഹാ
അപ്പോസ്തലൻ,
കിഴക്കിന്റെ പ്രബോധകൻ
Thumb
പിൻഗാമിമാർ അദ്ദായി
വ്യക്തി വിവരങ്ങൾ
ജനനംഒന്നാം നൂറ്റാണ്ട്
ഗലീലിയ
മരണം72 ഡിസംബർ 21 (പാരമ്പര്യം)
മൈലാപ്പൂർ, ഇന്ത്യ (പാരമ്പര്യം) [1][2]
വിശുദ്ധപദവി
തിരുനാൾ ദിനം
ഗുണവിശേഷങ്ങൾഇരട്ട, കുന്തം (രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നതിന്), മട്ടം (ആശാരിപ്പണി എന്ന അദ്ദേഹത്തിന്റെ തൊഴിലിനെ സൂചിപ്പിക്കാൻ)
രക്ഷാധികാരിമാർ തോമാ നസ്രാണികൾ, ഇന്ത്യ മുതലായവ.
തീർത്ഥാടനകേന്ദ്രം
അടയ്ക്കുക

ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ മാർ തോമാശ്ലീഹാ കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്തീയസഭകൾ ഉടലെടുത്തത് എന്നും വിശ്വസിക്കപ്പെടുന്നു.[4]

പേരിനു പിന്നിൽ

തോമാ എന്ന അരമായ സുറിയാനി വാക്കിന്റെ അർത്ഥം “ഇരട്ട” എന്നാണ്. അതിനാൽത്തന്നെ ഇത് അദ്ദേഹത്തിന്റെ പേരല്ല, എന്നും അദ്ദേഹം ഇരട്ടകളിൽ ഒരാളായി ജനിച്ചുവെന്നതിന്റെ സൂചന മാത്രമാണെന്നും വാദമുണ്ട്.[3] ശ്ലീഹ എന്ന സുറിയാനി പദത്തിന്റെ അർത്ഥം അയയ്ക്കപ്പെട്ടവൻ എന്നാണ്‌.[5]

കേരളത്തിൽ

ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് തികച്ചും വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ ജൂത കോളനികളുണ്ടായിരുന്നു. ഇസ്ലാം മതത്തിന്റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന അരമായ സുറിയാനി ഭാഷയായിരുന്നു.

തോമാശ്ലീഹാ ദക്ഷിണ ഭാരതത്തിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്ത വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് പാലയൂർ (ചാവക്കാട്), മുസ്സിരിസ് (കൊടുങ്ങല്ലൂർ), കൊക്കമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം കുത്തേറ്റ് മരിച്ചതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.

Thumb
ഇന്ത്യയിലെ സെന്റ് തോമസിന്റെ ശവകുടീരം
കൂടുതൽ വിവരങ്ങൾ ശ്ലീഹന്മാർ ...
ശ്ലീഹന്മാർ

അടയ്ക്കുക

പ്രധാന സ്രോതസ്സ് തോമസിന്റെ അപ്പോക്രിഫൽ ആക്‌ട്‌സ് ആണ്, ചിലപ്പോൾ അതിന്റെ പൂർണ്ണമായ പേര് ദ ആക്‌ട്‌സ് ഓഫ് യൂദാസ് തോമസ്, എഴുതിയത് ഏകദേശം 180–230 എഡി/സിഇ, ഇവയെ പൊതുവെ വിവിധ ക്രിസ്ത്യൻ മതങ്ങൾ അപ്പോക്രിഫൽ ആയി കണക്കാക്കുന്നു. മതവിരുദ്ധമായ. അപ്പോസ്തലന്റെ ജീവിതത്തിനും ഈ കൃതിയുടെ റെക്കോർഡിംഗിനും ഇടയിൽ കടന്നുപോയ രണ്ട് നൂറ്റാണ്ടുകൾ അവയുടെ ആധികാരികതയെ സംശയാസ്പദമാക്കി.

രാജാവ്, മിസ്ദിയൂസ് (അല്ലെങ്കിൽ മിസ്ഡിയോസ്), തോമസ് രാജ്ഞി ടെർട്ടിയയെയും രാജാവിന്റെ മകൻ ജൂസാനസിനെയും സഹോദരഭാര്യ രാജകുമാരി മൈഗ്ഡോണിയയെയും അവളുടെ സുഹൃത്ത് മാർക്കിയയെയും മതം മാറ്റിയപ്പോൾ പ്രകോപിതനായി. മിസ്ദിയസ് തോമസിനെ നഗരത്തിന് പുറത്തേക്ക് നയിച്ചു, അടുത്തുള്ള കുന്നിലേക്ക് കൊണ്ടുപോകാൻ നാല് സൈനികർക്ക് ഉത്തരവിട്ടു, അവിടെ പട്ടാളക്കാർ തോമസിനെ കുന്തിച്ച് കൊന്നു. തോമസിന്റെ മരണശേഷം, ജീവിച്ചിരിക്കുന്ന പരിവർത്തനം ചെയ്തവർ മസ്‌ദായിയുടെ ആദ്യ പ്രെസ്‌ബൈറ്ററായി സിഫോറസിനെ തിരഞ്ഞെടുത്തു, അതേസമയം ജൂസാനസ് ആദ്യത്തെ ഡീക്കനായിരുന്നു. (Misdeus, Tertia, Juzanes, Syphorus, Markia, Mygdonia (c.f. Mygdonia, മെസൊപ്പൊട്ടേമിയയുടെ ഒരു പ്രവിശ്യ) എന്നീ പേരുകൾ ഗ്രീക്ക് വംശജരെയോ സാംസ്കാരിക സ്വാധീനത്തെയോ സൂചിപ്പിക്കാം.

ഇവയും കാണുക

കുറിപ്പുകൾ

  • ^ സുവിശേഷകാരന്മാരിൽ മത്തായി, മാർക്കോസ്, ലൂക്കോസ്‌ എന്നിവർ ശിഷ്യന്മാരുടെ പേരുകൾ എഴുതുന്ന കൂട്ടത്തിൽ മാർത്തോമ്മായേയും അനുസ്മരിക്കുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ മാർത്തോമ്മായെക്കുറിച്ച് മൂന്നു ഘട്ടങ്ങളിൽ പരാമർശമുണ്ട്, യോഹ: 11:16; 14:5, 20:25-29

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.