തോപ്പിൽ ഭാസി
ഇന്ത്യൻ നാടക രചയിതാവും കമ്മ്യൂണിസ്റ്റ് പ്രവർത്തകനും / From Wikipedia, the free encyclopedia
മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു തോപ്പിൽ ഭാസി (1924 – 1992). യഥാർത്ഥനാമം തോപ്പിൽ ഭാസ്കരപിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്.[1] ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.[2]
തോപ്പിൽ ഭാസി | |
---|---|
![]() | |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | സി.കെ. ഹരിശ്ചന്ദ്രൻ നായർ |
മണ്ഡലം | പത്തനംതിട്ട |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഭാസ്കരൻ പിള്ള (1924-08-04)ഓഗസ്റ്റ് 4, 1924 വള്ളികുന്നം |
മരണം | 12 ഓഗസ്റ്റ് 1992(1992-08-12) (പ്രായം 68) |
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | അമ്മിണി അമ്മ |
കുട്ടികൾ | നാല് മകൻ ഒരു മകൾ |
മാതാപിതാക്കൾ |
|
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി. പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. ശൂരനാട് കലാപത്തിന്റെ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബർ 8-ന് 68-ആം വയസ്സിൽ അന്തരിച്ചു.