തൈമസ് ഗ്രന്ഥി
From Wikipedia, the free encyclopedia
നെഞ്ചിൽ ശ്വാസനാളത്തിനുമുന്നിൽ, സ്റ്റേർണം എന്നറിയപ്പെടുന്ന നെഞ്ചെല്ലിനുപിന്നിൽ കാണപ്പെടുന്ന ഇരുദളങ്ങളുള്ള അന്തഃസ്രാവി ഗ്രന്ഥിയാണ് തൈമസ് ഗ്രന്ഥി. ഒരു പ്രാഥമിക ലിംഫോയിഡ് അവയവമാണിത് (മറ്റൊന്ന് അസ്ഥിമജ്ജ). സെൽ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റി നൽകുന്ന T ലിംഫോസൈറ്റുകളുടെ വികാസകേന്ദ്രവുമാണിത്. എപ്പിത്തീലിയകലകളാണ് ഇവയുടെ മുഖ്യപ്രവർത്തന കേന്ദ്രം. ഇവ ഇത്തരം ലിംഫോസൈറ്റുകളുടെ വികാസത്തിനും പ്രവർത്തനങ്ങൾക്കും സഹായിക്കുന്നു.[1] നവജാതശിശുക്കളിലും കൗമാരപൂർവ്വകാലഘട്ടത്തിലും ഏറെ പ്രവർത്തനസജ്ജമായ ഈ ഗ്രന്ഥി ക്രമേണ ചുരുങ്ങുകയും (Atrophy) തൈമസ് സ്ട്രോമ കൊഴുപ്പുകലയായി (ആഡിപ്പോസ് കല) മാറുകയും ചെയ്യുന്നു. എങ്കിലും T ലിംഫോസൈറ്റുകളുടെ നിർമ്മാണം മുതിർന്നവരിലും അനുസ്യൂതം തുടരുന്നു.
കുട്ടികളിൽ ചാരനിറം കലർന്ന പിങ്ക് നിറത്തിലും മുതിർന്നവരിൽ മഞ്ഞനിറത്തിലും തൈമസിനെ കാണാം.[2]
ജനനസമയത്ത് 10ഗ്രാം ഭാരമുണ്ട്. കൗമാരഘട്ടം വരെ ക്രമാനുഗതമായി ഭാരം വർദ്ധിച്ച് 20-30 ഗ്രാം വരെയെത്തുന്നു. വയസ്സായവരിൽ ഇതിന് 3-6 ഗ്രാം വരെയേ ഭാരമുണ്ടാകൂ. [3]
Thymus | |
---|---|
Thymus | |
ലാറ്റിൻ | Thymus |
ഗ്രെയുടെ | subject #274 1273 |
കണ്ണികൾ | Thymus+gland |