From Wikipedia, the free encyclopedia
ക്രിസ്തു തന്റെ പീഡാനുഭവത്തിനും മരണത്തിനും മുമ്പ് പന്ത്രണ്ട് ശിഷ്യരുമൊത്തു നടത്തിയ അത്താഴം ആണു തിരുവത്താഴം എന്നു അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴമെന്നും പെസഹാ ഭക്ഷണം എന്നും ഇത് അറിയപ്പെടുന്നു. ക്രിസ്തുവിന്റെ ജീവചരിത്രം രചിച്ച മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവരുടെ സുവിശേഷങ്ങളിൽ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്രിസ്തുവിന്റെ കാലത്തിനു മുമ്പു തന്നെ യഹൂദർ ആചരിച്ചിരുന്ന ഒരു പെരുന്നാളാണ് പെസഹാ ഭക്ഷണം. യഹൂദവത്സരത്തിലെ ആദ്യമാസമായ നിസ്സാൻ മാസത്തിലെ 14-ാം തീയതിയാണ് പെസഹാ ഭക്ഷണം കഴിച്ചിരുന്നത്. അന്നേ ദിവസം യഹൂദ ദേവാലയങ്ങളിൽ കുഞ്ഞാടുകളെ ബലി അർപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ എന്നും ഈ നാൾ അറിയപ്പെട്ടിരുന്നു.
എ.ഡി. 33-ൽ (ചിലരുടെ അഭിപ്രായത്തിൽ എ.ഡി. 29-ൽ) നിസ്സാൻ മാസത്തിലെ 14-ാം തീയതി ഒരു വ്യാഴാഴ്ചയായിരുന്നു. ആ ദിവസത്തിൽ ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം എവിടെയാണ് ഒരുക്കേണ്ടതെന്ന് ശിഷ്യന്മാർ അദ്ദേഹത്തോടു ചോദിച്ചു. അത് ഒരുക്കാനുള്ള സ്ഥലവും ക്രിസ്തു നിർദ്ദേശിച്ചു. അരിമത്യയിലെ ധനാഢ്യനായ ജോസഫ് എന്നയാളിന്റെ ഭവനത്തിലെ വിശാലമായൊരു ഹാളിലാണ് ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം ഒരുക്കിയത്. ഇത് ഒരുക്കുവാൻ പത്രോസ്, യോഹന്നാൻ എന്നീ ശിഷ്യന്മാരെ ക്രിസ്തു നിയോഗിച്ചതായും കാണുന്നു. അന്നു വൈകുന്നേരം ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമൊത്ത് അത്താഴ ശാലയിൽ പ്രവേശിച്ചു. ക്രിസ്തുവിന്റെ ജീവിതത്തിലെ അതിപ്രധാനമായൊരു സംഭവമായിരുന്നു ഈ അത്താഴം.
അത്താഴത്തിനിടയിൽ ക്രിസ്തു എഴുന്നേറ്റ് തന്റെ മേലങ്കി മാറ്റിയശേഷം ഒരു തൂവാല എടുത്ത് അരയിൽ ചുറ്റി. പിന്നീട് ഒരു പാത്രത്തിൽ കുറേ വെള്ളമെടുത്ത് ശിഷ്യരുടെ പാദങ്ങൾ കഴുകി. തന്റെ അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് ആ പാദങ്ങൾ തുടച്ചു. പത്രോസിന്റെ അടുത്തു വന്നപ്പോൾ ക്രിസ്തു തന്റെ പാദം കഴുകുന്നതിനെ പത്രോസ് എതിർത്തു. എങ്കിലും ക്രിസ്തു പത്രോസിന്റെ പാദം കഴുകി. അതിനുശേഷം ക്രിസ്തു ശിഷ്യരോടു പറഞ്ഞു
“ | 12ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?
13 നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. 14 കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. 15 ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.
|
” |
ഭക്ഷണത്തിനിടയിൽ ക്രിസ്തു പറഞ്ഞു: "നിങ്ങളിൽ ഒരാൾ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു.ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ദുഃഖിതരായി. കർത്താവേ അതു ഞാനാണോ? അവർ ഓരോരുത്തരും അദ്ദേഹത്തോട് ചോദിച്ചു. ക്രിസ്തു മറുപടിയായി പറഞ്ഞു, "എന്നോടൊപ്പം താലത്തിൽ ആരാണോ കൈമുക്കുന്നത് അവൻ എന്നെ ഒറ്റു കൊടുക്കും. അപ്പോൾ ഇസ്കരിയോത്ത യൂദാസ് ചോദിച്ചു, 'ഗുരോ അതു ഞാനാണോ?' അതിനുത്തരമായി ക്രിസ്തു പറഞ്ഞു 'നീ അതു പറഞ്ഞു കഴിഞ്ഞല്ലോ'. ക്രിസ്തു അപ്പം നുറുക്കി യൂദാസിനു കൊടുത്തു. യൂദാസ് ക്രിസ്തുവിനെ ചതിക്കും എന്ന് അപ്പോഴും മറ്റു ശിഷ്യന്മാർക്കു മനസ്സിലായില്ല. അപ്പം കഴിച്ച ശേഷം യൂദാസ് പുറത്തുപോയി.
തിരു അത്താഴം അവസാനിച്ച ഉടൻ ക്രിസ്തു ശിഷ്യരോടൊപ്പം അത്താഴ ശാലയിൽ നിന്നു പുറപ്പെട്ട് കെദ്രോൻ താഴ്വര കടന്ന് ഗത്സെമനിയിൽ പ്രാർഥനയ്ക്കായി പ്രവേശിച്ചു. യൂദായുടെ സഹായത്തോടു കൂടി യഹൂദ പടയാളികൾ ക്രിസ്തുവിനെ പിടിക്കുകയും തുടർന്ന് ക്രൂശിക്കുകയും ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.