താണു പദ്മനാഭൻ
From Wikipedia, the free encyclopedia
മലയാളിയായ ഒരു സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായിരുന്നു താണു പദ്മനാഭൻ(മാർച്ച് 10 1957 - സെപ്റ്റംബർ 17 2021). പത്മശ്രീ, ഭട്നാഗർ പുരസ്കാരം,ബിർള ശാസ്ത്ര പുരസ്കാരം എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[2][3] പൂണെയിലെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗത്തിന്റെ ഡീനായിരുന്നു അദ്ദേഹം.[4] പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ. എമെർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ൽ അമേരിക്കയിലെ ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇദ്ദേഹത്തിന് ലഭിച്ചു.[5] 2021 സെപ്തംബർ 17ന് 64-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം പൂനെയിൽ വച്ച് അന്തരിച്ചു.
താണു പദ്മനാഭൻ | |
---|---|
ജനനം | (1957-03-10) 10 മാർച്ച് 1957 (67 വയസ്സ്) |
മരണം | 17 സെപ്റ്റംബർ 2021(2021-09-17) (പ്രായം 64)[1] |
ദേശീയത | ഇന്ത്യൻ |
കലാലയം | കേരള സർവകലാശാല ടി.ഐ.എഫ്.ആർ. |
പുരസ്കാരങ്ങൾ | പത്മശ്രീ, ഭട്നാഗർ പുരസ്കാരം, ബിർള ശാസ്ത്ര പുരസ്കാരം, TWAS പ്രൈസ് ഇൻ ഫിസിക്സ് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | ടി.ഐ.എഫ്.ആർ. ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് |