From Wikipedia, the free encyclopedia
ജാപ്പനീസ് നടനും അകിരാ കുറസോവ സംവിധാനം ചെയ്ത ചിത്രങ്ങളിലെ സ്ഥിരം അഭിനേതാവുമായിരുന്നു തകാഷി ഷിമുറാ( മാർച്ച് 12, 1905 – ഫെബ്: 11, 1982). കുറൊസാവ സംവിധാനം ചെയ്ത 30 ചിത്രങ്ങളിൽ 21 ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.1934 മുതൽ 1982 വരെ ആണ് ഷിമുറയുടെ അഭിനയജീവിതം.
Takashi Shimura | |
---|---|
志村 喬 | |
ജനനം | 島崎 捷爾[1] (Shoji Shimazaki) മാർച്ച് 12, 1905 Ikuno, Hyōgo, Japan |
മരണം | ഫെബ്രുവരി 11, 1982 76) Tokyo, Japan | (പ്രായം
തൊഴിൽ | Actor |
സജീവ കാലം | 1934–1981 |
സമുറായി പോരാളികളുടെ പരമ്പരയിൽപ്പെട്ട കുടുംബത്തിലായിരുന്നു ഷിമുറയുടെ ജനനം.[2] പിതാവ് ജോലിയിൽ നിന്നു വിരമിച്ചതിനെത്തുടർന്നു ഷിമുറായ്ക്ക് പഠനച്ചെലവ് താങ്ങാൻ കഴിയാതിരുന്നതിനാൽ ഒഴിവുവേളകളിൽ ജോലിചെയ്തും പഠിച്ചുമാണ് ആദ്യകാലം നീക്കിയത്.ഇംഗ്ലീഷ് സാഹിത്യത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം നാടക സംഘങ്ങളുമായും ചേർന്നു പ്രവർത്തിച്ചു.സർവ്വകലാശാലയിലൊരു നാടകവേദിയ്ക്കും 1928 ൽ ഷിമുറാ രൂപം നൽകി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.