അമേരിക്കൻ പ്രസിഡന്റ് From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ഡൊണാൾഡ് ജോൺ ട്രംപ് . അദ്ദേഹം ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും ആയിരുന്നു . 2016ൽ വളരെ അപ്രതീക്ഷിതമായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 538 അംഗ ഇലക്ടറൽ വോട്ടിൽ 306 എണ്ണം നേടിയാണു എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയത്. 2017 ജനുവരി 20-നു ട്രമ്പ് ഔദ്യോഗികമായി സ്ഥാനമേറ്റു.[3] 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ട് സ്ഥാനമൊഴിഞ്ഞു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമല ഹാരിസിനെതിരെ മത്സരിക്കുന്നുണ്ട്.
ഡൊണാൾഡ് ട്രമ്പ് | |
---|---|
Donald J. Trump | |
ജനനം | ഡൊണാൾഡ് ജോൺ ട്രംപ് ജൂൺ 14, 1946 ക്വീൻസ്, ന്യൂയോർക് |
വിദ്യാഭ്യാസം |
|
കലാലയം |
|
തൊഴിൽ |
|
സജീവ കാലം | 1968–present |
രാഷ്ട്രീയ കക്ഷി | Republican (2012–present; 2009–11; 1987–99)[1] Previous party affiliations:
|
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | ഡൊണാൾഡ് ട്രമ്പ് ജൂനിയർ ഇവാൻക ട്രംപ് ഏറിക് ട്രംപ് ടിഫാനി ട്രംപ് ബാരോൺ ട്രമ്പ് |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
വെബ്സൈറ്റ് | www The Trump Organization |
ഒപ്പ് | |
ഡൊണാൾഡ് ജോൺ ട്രംപ് 1946 ജൂൺ 14 ന് ന്യൂയോർക്ക് നഗരത്തിലെ ക്വീൻസ് ബറോയിലെ ജമൈക്ക ആശുപത്രിയിൽ ജനിച്ചു .[4] ജർമ്മൻ കുടിയേറ്റക്കാരനും ബ്രോങ്ക്സിൽ ജനിച്ച റിയൽ എസ്റ്റേറ്റ് ഡവലപ്പറുമായിരുന്ന ഫ്രെഡറിക് ക്രൈസ്റ്റ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സ്കോട്ടിഷ് വംശജയായ വീട്ടമ്മ മേരി ആൻ മക്ലിയോഡ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ക്വീൻസിലെ ജമൈക്ക എസ്റ്റേറ്റ്സ് പരിസരത്ത് വളർന്ന ട്രംപ് കിന്റർഗാർട്ടൻ മുതൽ ഏഴാം ക്ലാസ് വരെ ക്യൂ-ഫോറസ്റ്റ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു.[5][6] പതിമൂന്നാമത്തെ വയസ്സിൽ ഒരു സ്വകാര്യ ബോർഡിംഗ് സ്കൂളായ ന്യൂയോർക്ക് മിലിട്ടറി അക്കാദമിയിൽ ചേർന്നു.[7] 1964 ൽ അദ്ദേഹം ഫോർധാം സർവകലാശാലയിൽ ചേർന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹം പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിലേക്ക് മാറി.[8] വാർട്ടണിൽ ആയിരിക്കുമ്പോൾ, എലിസബത്ത് ട്രംപ് & സൺ എന്ന കുടുംബ ബിസിനസിൽ ജോലിയെടുത്തിരുന്നു.[9] 1968 മെയ് മാസത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബി.എസ്. ബിരുദം നേടി.[10][11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.