ഡെവൺ ദ്വീപ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഡെവൺ ദ്വീപ് (Inuit: ടാറ്റ്ലറടിട്[1]) കാനഡയിലെ ഒരു ദ്വീപും, ഭൂമിയിലെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപുമാണ്. ഇതു കാനഡയിലെ നുനാവടിലുള്ള ക്വിക്കിഖ്ട്ടാലുക് മേഖലയിൽ ബാഫിൻ ഉൾക്കടലിലാണു സ്ഥിതിചെയ്യുന്നത്. കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ വലിയ അംഗങ്ങളിലൊന്നായ ഇത് കാനഡയുടെ ആറാമത്തെ വലിയ ദ്വീപും ക്വീൻ എലിസബത്ത് ദ്വീപുകളിലെ രണ്ടാമത്തെ വലിയ ദ്വീപും ലോകത്തിലെ 27 ആമത്തെ വലിയ ദ്വീപുമാണ്. പ്രീകാമ്പ്രിയൻ കാലഘട്ടത്തിലെ ഗ്നെയിസ് (അട്ടിയട്ടിയായി കിടക്കുന്നതും വ്യത്യസ്ത ധാതുക്കൾ അടങ്ങിയിരിക്കുന്നതുമായ മെറ്റാമോർഫിക് പാറക്കെട്ടുകൾ), പാലിയോസോയിക് കാലഘട്ടത്തിലെ അവസാദ ശിലകൾ, ഷെയ്ൽ എന്നിവയാൽ രൂപീകൃതമായ ഈ ദ്വീപിന്റെ ആകെ വലിപ്പം 55,247 ചതുരശ്ര കിലോമീറ്റർ (21,331 ചതുരശ്ര മൈൽ) ആണ് (ക്രോയേഷ്യയേക്കാൾ ഒരൽപ്പം ചെറുത്). ആർട്ടിക് കോർഡില്ലേറയുടെ ഭാഗമായ 1,920 മീറ്റർ (6,300 അടി) ഉയരമുള്ള ഡെവൺ ഐസ് കാപ് ആണ് ഇവിടുത്തെ ഏറ്റവും ഉയർന്ന സ്ഥലം. ട്ര്യൂട്ടർ മലനിരകൾ, ഹഡ്ഡിംഗ്ടൺ പർവ്വതനിര, കന്നിംഗ്ഘാം മലനിരകൾ തുടങ്ങി നിരവധി ചെറിയ പർവ്വതനിരകൾ ഇവിടെ സ്ഥിതിചെയ്യുന്നു. അതിന്റെ ഉപരിതലത്തിന്റെ ചൊവ്വയുടെ സാദൃശ്യത ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
Native name: ᑕᓪᓗᕈᑎᑦ | |
---|---|
Geography | |
Location | Baffin Bay |
Coordinates | 75°15′N 088°00′W |
Archipelago |
|
Area | 55,247 കി.m2 (21,331 ച മൈ) |
Area rank | 27th |
Length | 524 km (325.6 mi) |
Width | 155–476 കി.മീ (509,000–1,562,000 അടി) |
Highest elevation | 1,920 m (6,300 ft) |
Highest point | Devon Ice Cap |
Administration | |
Canada | |
Territory | Nunavut |
Region | Qikiqtaaluk Region |
Demographics | |
Population | 0 |
1616-ൽ റോബിൻ ബൈലോട്ട്, വില്യം ബാഫിൻ എന്നിവരാണ് ദ്വീപു ദർശിച്ച ആദ്യ യൂറോപ്യൻ വംശജർ.[2] 1819-20[3] കാലഘട്ടത്തിൽ വില്യം എഡ്വേർഡ് പാരി ഈ ദ്വീപിന്റെ തെക്കൻ തീരം ഭൂപടത്തിൽ രേഖപ്പെടുത്തുകയും ഇംഗ്ലണ്ടിലെ ഡെവൺ കൌണ്ടിയുടെ പേരിൽനിന്ന് വടക്കൻ ഡെവൺ എന്നു നാമകരണം നടത്തുകയും 1800-കളുടെ അവസാനത്തോടെ ഡെവൺ ദ്വീപ് എന്നു പേരു മാറ്റുകയും ചെയ്തു.[4] 1850-ൽ എഡ്വിൻ ഡെ ഹാവൻ വെല്ലിംഗ്ടൺ ചാനലിലേയ്ക്കു നാവികയാത്ര നടത്തുകയും അവിടനിന്ന് ഗ്രിന്നൽ ഉപദ്വീപ് ദർശിക്കുകയുമുണ്ടായി.[5]
1924 ൽ ഡുണ്ടാസ് ഹാർബറിൽ ഒരു കാവൽപ്പുര സ്ഥാപിക്കപ്പെട്ടു. ഒൻപത് വർഷങ്ങൾക്കുശേഷം ഇത് ഹഡ്സൺസ് ബേ കമ്പനിക്ക് പാട്ടത്തിനു കൊടുത്തു. രോമ ഉത്പന്നങ്ങൾക്കുണ്ടായ വിലയിടിവിന്റെ ഫലമായി 1934 ൽ ഇവിടെ താമസിച്ചിരുന്ന 53 ബാഫിൻ ദ്വീപ് ഇന്യൂട്ട് കുടുംബങ്ങൾ കൂട്ടംപിരിഞ്ഞുപോകാനിടയായി. കാറ്റും കഠിനമായ തണുത്ത കാലാവസ്ഥയുമായതിനാൽ 1936 ൽ ഇന്യൂട്ടുകൾ ഇവിടം വിട്ടുപോകുന്നതിനു താത്പര്യപ്പെട്ടത് ഒരു ദുരന്തമായി കണക്കാക്കപ്പെട്ടു. ഡുണ്ടാസ് ഹാർബർ 1940-കളുടെ അവസാനത്തിൽ വീണ്ടും ജനവാസമുണ്ടായെങ്കിലും 1951 ൽ ഇത് വീണ്ടും അടച്ചുപൂട്ടി. ഏതാനും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോഴിവിടെ നിലനിൽക്കുന്നുള്ളൂ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.