ഡിജിറ്റൽ റൈറ്റ്‌സ് മാനേജ്‌മെന്റ് (DRM) ഡിജിറ്റൽ ഉള്ളടക്കത്തിനുള്ള ഒരു ബൗൺസർ പോലെയാണ്. ഡിജിറ്റൽ സ്റ്റഫിൽ ആർക്കൊക്കെ പ്രവേശനം ലഭിക്കുന്നു എന്നത് നിയന്ത്രിക്കാനുമുള്ള ഒരു മാർഗമാണിത്, ഇത് നിയമങ്ങൾക്കനുസൃതമായി അധികാരമുള്ള ആളുകൾക്ക് മാത്രമാണെന്ന് ഉറപ്പാക്കുന്നു.[1]ആക്‌സസ് കൺട്രോൾ ടെക്‌നോളജികൾ പോലുള്ള വിവിധ ടൂളുകൾ അല്ലെങ്കിൽ സാങ്കേതിക സംരക്ഷണ നടപടികൾ(TPM) വഴി, കുത്തക ഹാർഡ്‌വെയറിന്റെയും പകർപ്പവകാശമുള്ള വർക്കുകളുടെയും ഉപയോഗം നിയന്ത്രിക്കാൻ കഴിയും.[2]പകർപ്പവകാശമുള്ള വർക്കുകളുടെയും (ഉദാ. സോഫ്‌റ്റ്‌വെയർ, മൾട്ടിമീഡിയ ഉള്ളടക്കം) ഈ നയങ്ങൾ ഉപകരണങ്ങളിൽ നടപ്പിലാക്കുന്ന സിസ്റ്റങ്ങളുടെയും ഉപയോഗം, പരിഷ്‌ക്കരണം, വിതരണം എന്നിവ ഡിആർഎം(DRM) സാങ്കേതികവിദ്യകൾ നിയന്ത്രിക്കുന്നു.[2]ഡിആർഎം സാങ്കേതികവിദ്യകളിൽ ലൈസൻസിംഗ് കരാറുകളും എൻക്രിപ്ഷനും ഉൾപ്പെടുന്നു.[3][4]

പല രാജ്യങ്ങളിലെയും നിയമങ്ങൾ ഡിആർഎമ്മിനെ മറികടക്കൽ, അത്തരത്തിൽ മറികടക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാക്കുന്നു. അത്തരം നിയമങ്ങൾ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമത്തിന്റെ (DMCA) ഭാഗമാണ്[5], യൂറോപ്യൻ യൂണിയന്റെ ഇൻഫർമേഷൻ സൊസൈറ്റി ഡയറക്‌ടീവിന്റെ ഭാഗമാണ് - യൂറോപ്യൻ യൂണിയനിലെ അംഗരാജ്യമായ ഫ്രഞ്ച് ഡാഡ്വിഎസ്ഐ(DADVSI-എന്നതിന്റെ ഫ്രഞ്ച്--Droit d'auteur et droits voisins dans la société de l'information എന്നതാണ്, ഇംഗ്ലീഷിൽ--"Copyright and Related Rights in the Information Society") ആ നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഉദാഹരണമാണ്.[6][7]

ഫിസിക്കൽ ലോക്കുകൾ ഉപയോഗിച്ച് വ്യക്തിഗത സ്വത്ത് മോഷണത്തിൽ നിന്ന് തടയുന്നതുപോലെ[8], ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിന് ഡിആർഎം സാങ്കേതികവിദ്യകൾ ആവശ്യമാണെന്ന് പല ഉപയോക്താക്കളും വാദിക്കുന്നു. ഉദാഹരണമായി, കലാപരമായ നിയന്ത്രണങ്ങൾ നിലനിർത്തുന്നതിനും വാടകയ്‌ക്കെടുക്കൽ പോലുള്ള ലൈസൻസുകളുടെ രീതികളെ പിന്തുണയ്ക്കുന്നതിനും പകർപ്പവകാശ ഉടമകളെ ഡിആർഎം സാങ്കേതികവിദ്യയ്ക്ക് സഹായിക്കാനാകും.[9][10] വ്യാവസായിക ഉപയോക്താക്കൾ (അതായത് വ്യവസായങ്ങൾ) ക്യൂറിഗിന്റെ കോഫി മേക്കറുകൾ, ഫിലിപ്‌സിന്റെ ലൈറ്റ് ബൾബുകൾ, മൊബൈൽ ഉപകരണത്തിനുള്ള പവർ ചാർജറുകൾ, ജോൺ ഡീറിന്റെ ട്രാക്ടറുകൾ എന്നിങ്ങനെ വിവിധ ഹാർഡ്‌വെയർ ഉൽപ്പന്നങ്ങളിലേക്ക് ഡിആർഎം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു.[11][12][13][14] ഉദാഹരണത്തിന് ട്രാക്ടർ കമ്പനികൾ ഡിആർഎം (ഡിജിറ്റൽ റൈറ്റ്സ് മാനേജ്മെന്റ്) ഉപയോഗിച്ച് കർഷകരെ അവരുടെ സ്വന്തം ട്രാക്ടറുകൾ ശരിയാക്കുന്നതിൽ നിന്ന് തടയുന്നു, അറ്റകുറ്റപ്പണികൾ നടത്താനുള്ള കർഷകരുടെ അവകാശത്തെ പരിമിതപ്പെടുത്തുന്നു. ഈ സമ്പ്രദായം ഉപയോഗിച്ച് അവശ്യ വിവരങ്ങളിലേക്കും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ ഉപകരണങ്ങളിലേക്കും ഉള്ള പ്രവേശനം നിയന്ത്രിക്കുന്നു, ഇത് കമ്പനിയുടെ അംഗീകൃത സേവനങ്ങളെ ആശ്രയിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നു.

ഡിആർഎം സാങ്കേതികവിദ്യ ഒരു വിവാദ വിഷയമാണ്. പകർപ്പവകാശ ലംഘനം ഡിആർഎം ഫലപ്രദമായി തടയുന്നു എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല, ചില നിയമാനുസൃത ഉപഭോക്താക്കൾ അത് ഉണ്ടാക്കുന്ന അസൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെടുന്നു. കൂടാതെ, വിപണിയിൽ ഉൽപ്പന്നത്തെ നവീകരിക്കുന്നതിനും മൽസരക്ഷമത ഉയർത്തുന്നതിനും ഡിആർഎം തടസ്സമാകുമെന്ന ആശങ്കയുണ്ട്.[15]കൂടാതെ, ഡിആർഎം സിസ്റ്റം മാറുകയോ അല്ലെങ്കിൽ ആവശ്യമായ സേവനം നിർത്തുകയോ ചെയ്താൽ, ഡിആർഎം വഴി സംരക്ഷിച്ചിരിക്കുന്ന വർക്കുകൾ ശാശ്വതമായി ലഭ്യമാകില്ല. സാങ്കേതികവിദ്യയിലോ പിന്തുണയ്‌ക്കുന്ന സേവനങ്ങളിലോ മാറ്റം വരുത്തുകയോ നിർത്തുകയോ ചെയ്‌താൽ ആളുകൾക്ക് അവരുടെ ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം നഷ്‌ടപ്പെടാം എന്നാണ് ഇതിനർത്ഥം.[16]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.