From Wikipedia, the free encyclopedia
ഫ്രഞ്ച് കലാകാരനായ പിയറി-അഗസ്റ്റ റെനോയ്ർ 1883-ൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഡാൻസ് ഇൻ ദ കൺട്രി.(French: Danse à la campagne) ഈ ചിത്രം പാരീസിലെ മുസീ ഡി ഓർസെയിൽ സൂക്ഷിച്ചിരിക്കുന്നു. [1]ഈ ചിത്രം 1882-ൽ വ്യാപാരിയായ പോൾ ഡ്യൂറണ്ട്-റൂയൽ ബാൾ പാർട്ടി നൃത്തത്തെ അടിസ്ഥാനപ്പെടുത്തി വരയ്ക്കാനായി ഏർപ്പാടു ചെയ്തു. അദ്ദേഹം 1886-ൽ ഈ ചിത്രം വാങ്ങുകയും ഏപ്രിൽ 1883-ൽ ആദ്യമായി ചിത്രപ്രദർശനത്തിൽ പ്രദർശിപ്പിക്കുകയും 1919-ൽ റിനോയിറിൻറെ മരണം വരെ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇതേ ആശയത്തിൽ റെനോയ്ർ ഡാൻസ് ഇൻ ദ സിറ്റി എന്നപേരിൽ മറ്റൊരു ചിത്രം കൂടി ഇതേ വർഷം തന്നെ ചിത്രീകരിച്ചിരുന്നു.[1][2]
Dance in the Country | |
---|---|
![]() | |
കലാകാരൻ | Pierre-Auguste Renoir |
വർഷം | 1883 |
Medium | Oil on canvas |
അളവുകൾ | 180 cm × 90 cm (71 ഇഞ്ച് × 35 ഇഞ്ച്) |
സ്ഥാനം | Musée d'Orsay, Paris |
ഇംപ്രഷനിസ്റ്റ് ശൈലി വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നിരുന്ന ഒരു ഫ്രഞ്ച് കലാകാരനായിരുന്നു പിയറി-അഗസ്റ്റെ റെനോയിർ. സൗന്ദര്യത്തിന്റെയും പ്രത്യേകിച്ച് സ്ത്രീത്വത്തിന്റെ വിഷയാസക്തി പകരുന്ന ചിത്രങ്ങൾ എന്ന നിലയിൽ, "റൂബൻസ് മുതൽ വാട്ടീയോ വരെയുള്ളവരുടെ പാരമ്പര്യത്തിന്റെ അന്തിമ പ്രതിനിധിയായിരുന്നു റെനോയർ.[3]
റെനോയിറിന്റെ ചിത്രങ്ങൾ അവയുടെ ഊർജ്ജസ്വലമായ പ്രകാശവും പൂരിത നിറവും കൊണ്ട് ശ്രദ്ധേയമാണ്. മിക്കപ്പോഴും അഗാധവും പക്ഷപാതമില്ലാത്ത രചനകളിലൂടെ ആളുകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീ നഗ്നതയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിഷയം. സ്വഭാവ ഇംപ്രഷനിസ്റ്റ് ശൈലിയിൽ, റിനോയർ ഒരു രംഗത്തിന്റെ വിശദാംശങ്ങൾ സ്വതന്ത്രമായി ബ്രഷ് ചെയ്ത വർണ്ണ സ്പർശനങ്ങളിലൂടെ നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ രൂപങ്ങൾ അവയുടെ ചുറ്റുപാടുകളുമായി പരസ്പരം മൃദുവായി സംയോജിക്കുകയും ചെയ്തിരുന്നു.
Seamless Wikipedia browsing. On steroids.