From Wikipedia, the free encyclopedia
ഉത്തര നൈജീരിയയിലെ ഒരു പ്രമുഖ ജനവിഭാഗം. മിറ്റ്ഷി, മുൻഷി എന്നീ പേരുകളിലും അറിയപ്പെടുന്നു. തെക്കുകിഴക്കൻ മേഖലകളിൽനിന്നും ബെന്യൂ നദിക്കരയിലും കാമറൂൺ ഉന്നതതടങ്ങളിലുമെത്തിയ ടിവുകളുടെ സംസ്കാരത്തിന് കാമറൂണിലെയും കോങ്ഗോയിലെയും ജനവിഭാഗങ്ങളുടേതിനോട് സാദൃശ്യമുണ്ട്. ഇവരുടെ ഭാഷ നൈജർ-കോംങ്ഗോ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്നു.
Total population | |
---|---|
Approx. 6.5million[1] | |
Regions with significant populations | |
Nigeria, Cameroon | |
Languages | |
Tiv, Tivoid languages, English, French (in Cameroon), Hausa (in Taraba, Nasarawa, Plateau, Adamawa and Kaduna States) | |
Religion | |
Predominantly Christian, Tiv Traditional religion, a few Muslims | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
other Tivoid peoples, Bantu peoples |
ടിവ് സമൂഹം നിരവധി വംശപരമ്പരകളുടെ സഞ്ചയമാണ്. വ്യത്യസ്ത പരമ്പരക്കാർ തമ്മിലുള്ള വിവാഹം, പ്രവിശ്യാപങ്കുവയ്പ് തുടങ്ങിയ എല്ലാ കാര്യങ്ങളും കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഇവർക്കിടയിൽ പ്രത്യേക തലവന്മാരില്ല. ഇവർ ബഹുഭാര്യാത്വത്തിൽ വിശ്വസിക്കുന്നു. തിന, കരിമ്പ്, ചേന, എള്ള്, സോയാപ്പയർ എന്നിവയുടെ കൃഷിയാണ് ഇവരുടെ പ്രധാന തൊഴിൽ. ടിവുകളുടെ തനതുമതം ഇന്നും ശക്തമാണ്. എങ്കിലും 1911-നു ശേഷം മിഷണറിമാർ ഇവർക്കിടയിൽ പ്രവർത്തനമാരംഭിച്ചതോടെ നിരവധി ടിവുകൾ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ചെറിയ തോതിൽ ഇസ്ലാം മതവിശ്വാസികളും ഇവർക്കിടയിലുണ്ട്. കൊളോണിയൽ ഭരണത്തെയും സ്വതന്ത്ര നൈജീരിയൻ ഭരണത്തെയും ടിവുകൾ ശക്തമായി എതിർത്തിട്ടുണ്ട്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.