From Wikipedia, the free encyclopedia
വാളോ മഴുവോ കൊണ്ടുള്ള ഒറ്റവെട്ടിൽ ശിരസ്സ് ഉടലിൽ നിന്ന് വേർപെടുത്തി കൊന്ന മൃഗത്തിന്റെ മാംസമാണ് ഝട്ക ഇറച്ചി അല്ലെങ്കിൽ ഛട്ക ഇറച്ചി എന്നറിയപ്പെടുന്നത് (ഹിന്ദി: झटका jhaṭkā IPA: [dʒʰəʈkɑ]; പഞ്ചാബി: ਝਟਕਾ (ഗുർമുഖി), جھٹکا (ഷാഹ്മുഖി) chàṭkā IPA: [tʃə̀ʈkɑ]; സംസ്കൃതത്തിലെ വധം എന്നർത്ഥമുള്ള ghātaka എന്ന വാക്കിൽ നിന്നും). ഇസ്ലാമിക പാരമ്പര്യത്തിലെ ധബീഹാഹ്(ഹലാൽ), ജൂത പാരമ്പര്യത്തിലെ ഷെചിത എന്നിങ്ങനെയുള്ള സാവധാനം രക്തം വാർന്ന് മരിക്കുന്ന രീതിയിലുള്ള കശാപ്പ് രീതിയിൽ നിന്നും വ്യത്യസ്തമാണിത്. പല ഹിന്ദുക്കളും, സിഖുകാരും ക്രിസ്ത്യാനികളും ഈ രീതിയിലുള്ള കശാപ്പാണ് അഭികാമ്യമായി കരുതുന്നത്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.