ജോൺ ലോ
സ്കോട്ടിഷ് ധനകാര്യവിദഗ്ദ്ധൻ / From Wikipedia, the free encyclopedia
സ്കോട്ടിഷ് ധനകാര്യവിദഗ്ദ്ധനായിരുന്നു ജോൺ ലോ.(21 ഏപ്രിൽ1671 – 21 മാർച്ച് 1729). പണം വിനിമയത്തിനു പകരം നിൽക്കുന്നതു മാത്രമെന്നും, വ്യാപാരമാണ് പണത്തിനു അടിസ്ഥാനം നൽകുന്നതെന്നും അദ്ദേഹം വിശദീകരിയ്ക്കുകയുണ്ടായി. ലൂയി പതിഞ്ചാമന്റെ ഭരണകാലത്ത് ഫ്രാൻസിൽ ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്നതു ലോ ആയിരുന്നു.
വസ്തുതകൾ ജോൺ ലോ, ജനനം ...
ജോൺ ലോ | |
---|---|
ജനനം | 1671 എഡിൻബറോ സ്കോട്ട്ലൻഡ് |
മരണം | 21 മാർച്ച് 1729(1729-03-21) (പ്രായം 57) വെനീസ് Republic of Venice |
തൊഴിൽ | ധനകാര്യജ്ഞൻ, ബാങ്കർ, എഴുത്തുകാരൻ, Controller-General of Finances. |
കയ്യൊപ്പ് |
അടയ്ക്കുക
1716 ൽ ലോ ഫ്രാൻസിലെ ബാങ്ക് ഷെനഹാലെ (Banque Générale)എന്ന സ്വകാര്യബാങ്കിനു രൂപം നൽകുകയുണ്ടായി. മിസിസിപ്പി കമ്പനിയുടെ തകർച്ചയ്ക്കും, ഫ്രാൻസിലെ സാമ്പത്തികതകർച്ചയ്ക്കും അക്കാലത്ത് കാരണമായത് ലോയുടെ സാമ്പത്തികനയങ്ങൾ ആണെന്നു കരുതപ്പെട്ടിരുന്നു.[1][2]
വിലകളെ സംബന്ധിച്ച ശോഷണസിദ്ധാന്തവും (The Scarcity Theory of Value),റിയൽ ബിൽ തത്ത്വവും ജോൺ ലോ രുപം നൽകിയ രണ്ടു സിദ്ധാന്തങ്ങളാണ്. [3]