ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ജോഡി ഓക്ക്ലാൻഡ് വിറ്റേക്കർ (ജനനം: 17 ജൂൺ 1982) ഒരു ഇംഗ്ലീഷ് നടിയാണ്. 2006 ൽ പുറത്തിറങ്ങിയ വീനസ് എന്ന അരങ്ങേറ്റചലച്ചിത്രത്തിൽ ചെയ്ത വേഷത്തോടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ബ്രിട്ടീഷ് ഇൻഡിപെൻഡന്റ് ഫിലിം അവാർഡും സാറ്റലൈറ്റ് അവാർഡ് നോമിനേഷനുകളും ലഭിച്ചു. കൾട്ട് സയൻസ് ഫിക്ഷൻ ചിത്രമായ അറ്റാക്ക് ദി ബ്ലോക്ക് (2011), ബ്ലാക്ക് മിറർ എപ്പിസോഡ് "ദി എൻറ്റയർ ഹിസ്റ്ററി ഓഫ് യു" (2011), ഐടിവി ടെലിവിഷൻ പരമ്പരയായ ബ്രോഡ്ചർച്ചിലെ (2013-2017) ബെത്ത് ലാറ്റിമർ എന്ന അമ്മയുടെ എന്നിവ പ്രശംസ പിടിച്ചുപറ്റി.
ഡോക്ടർ ഹു എന്ന പ്രസിദ്ധ ബ്രിട്ടീഷ് ടിവി പരമ്പരയിൽ വിറ്റേക്കർ മുഖ്യകഥാപാത്രമായ ഡോക്ടറുടെ വേഷം അവതരിപ്പിക്കുമെന്ന് 2017 ജൂലൈ 16 ന് ബിബിസി പ്രഖ്യാപിച്ചു. പരമ്പരയിൽ ഡോക്ടറുടെ വേഷം അവതരിപ്പിക്കുന്ന പതിമൂന്നാമത്തെ വ്യക്തിയും, കൂടാതെ സ്ത്രീവേഷത്തിൽ ഡോക്ടർ പ്രത്യക്ഷപ്പെടുന്ന ആദ്യ അവസരവുമാണ് ഇത്. 2017 ലെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡായ "ട്വയിസ് അപ്പോൺ എ ടൈം" എന്ന എപ്പിസോഡിൽ മുൻപ് വേഷം കൈകാര്യം ചെയ്തിരുന്ന പീറ്റർ കപാൽഡിയിൽ നിന്ന് അവർ കഥാപാത്രം ഔദ്യോഗികമായി ഏറ്റെടുത്തു. 2018 ഒക്ടോബറിൽ പ്രദർശിപ്പിച്ച പതിനൊന്നാമത്തെ സീരീസിൽ ഡോക്ടറായി വിറ്റേക്കർ പരമ്പരയിൽ ഉടനീളം പ്രത്യക്ഷപ്പെടുന്നു. 2020 ൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന പന്ത്രണ്ടാം സീരീസിലും വിറ്റേക്കർ തൻ്റെ വേഷം തുടരും.[1][2]
ജോഡി ഓക്ക്ലാൻഡ് വിറ്റേക്കർ[3] 1982 ജൂൺ 17 ന് വെസ്റ്റ് യോർക്ക്ഷെയറിലെ സ്കെൽമാന്തോർപ്പിൽ ജനിച്ചു. സിസെറ്റ് മിഡിൽ സ്കൂളിലും ഷെല്ലി ഹൈസ്കൂളിലും പഠിച്ച അവർ പിന്നീട് ഗിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ ചേർന്ന് പഠനം തുടർന്നു. 2005 ൽ ഏറ്റവും ഉയർന്ന സമ്മാനമായ ആക്ടിംഗ് ഗോൾഡ് മെഡൽ നേടി അവർ അവിടെനിന്ന് ബിരുദം പൂർത്തിയാക്കി. [4]
2005 ൽ നാടകത്തിലൂടെ വിറ്റേക്കർ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി.അതിനുശേഷം സിനിമ, ടെലിവിഷൻ, റേഡിയോ, നാടകം എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ വിറ്റേക്കറുടെ ആദ്യ വഴിത്തിരിവ് വീനസ് (2006) എന്ന സിനിമയിൽ ജെസ്സി (വീനസ്) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വഴിയായിരുന്നു. 2009 ൽ, ഒല്ലി കെപ്ലറുടെ എക്സ്പാൻഡിംഗ് പർപ്പിൾ വേൾഡ്, ബിബിസി 2 ഡ്രാമ റോയൽ വെഡ്ഡിംഗ്, ഷോർട്ട് ഫിലിമായ വിഷ് 143 എന്നിവയിൽ അഭിനയിച്ചു. വിഷ് 143 മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[5][6]
2010 ൽ വിറ്റേക്കർ ദി കിഡ് എന്ന സിനിമയിൽ പ്രത്യക്ഷപ്പെടുകയും ബിബിസിയുടെ അക്ക്യൂസ്ഡ് എന്ന പരമ്പരയിൽ അഭിനയിക്കുകയും ചെയ്തു. 2011 ൽ സാറാ വാട്ടേഴ്സിന്റെ ദി നൈറ്റ്സ് വാച്ച് എന്ന നോവലിന്റെ ടെലിവിഷൻ അവതരണത്തിൽ വിവ് എന്ന കഥാപാത്രം അവതരിപ്പിച്ചു. അതേവർഷം തന്നെ വിറ്റേക്കർ അറ്റാക്ക് ദി ബ്ലോക്ക് എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ സമന്ത ആഡംസ് എന്ന ട്രെയിനി നഴ്സിന്റെ വേഷം അവതരിപ്പിച്ചു.
2017 ജൂലൈ 16 ന് സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയായ ഡോക്ടർ ഹൂവിൽ പതിമൂന്നാമത്തെ ഡോക്ടറായി അഭിനയിക്കുന്നതിന് വിറ്റേക്കറിനെ ചുമതലപ്പെടുത്തിയതായി ബിബിസി പ്രഖ്യാപിച്ചു.[7][8][9] ഈ വേഷം അവതരിപ്പിക്കുന്ന ആദ്യ വനിതയാണ് ജോഡി വിറ്റേക്കർ. വിറ്റേക്കറുടെ കാസ്റ്റിംഗിനോടുള്ള പ്രതികരണം കൂടുതലും പോസിറ്റീവ് ആയിരുന്നു എങ്കിലും "ഗണ്യമായ ന്യൂനപക്ഷം" അസന്തുഷ്ടരായി.[10] ഡോക്ടറുടെ വേഷത്തിൽ ഒരു സ്ത്രീ അഭിനയിക്കുന്നത് പെൺകുട്ടികൾക്ക് നല്ല മാതൃകയാകുമെന്ന് ചിലർ പറഞ്ഞു, എന്നാൽ ഒരു പുരുഷനായി മാത്രമാണ് ഡോക്ടറുടെ വേഷം സൃഷ്ടിക്കപ്പെട്ടത് എന്നും വിറ്റേക്കറരുടെ കാസ്റ്റിംഗ് ഒരു രാഷ്ട്രീയ അഭ്യാസമാണ് എന്നും വിമർശിച്ചു.[11][12] 2017 ലെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിൽ വിറ്റേക്കർ ഡോക്ടറായി അരങ്ങേറി.[13][14]
2008 മുതൽ അമേരിക്കൻ നടനും എഴുത്തുകാരനുമായ ക്രിസ്റ്റ്യൻ കോൺട്രെറാസുമായി വിറ്റേക്കർ വിവാഹിതനായി.[15] അവരുടെ ആദ്യ കുട്ടി ജനിച്ചത് 2015 ഏപ്രിലിലാണ്.[16] വിറ്റേക്കർ ഒരു ഫെമിനിസ്റ്റാണ്. അവർ ലണ്ടനിലാണ് താമസിക്കുന്നത്.
Year | Title | Role | Notes |
---|---|---|---|
2006 | വീനസ് | ജെസ്സി[17] | നാമനിർദ്ദേശം ചെയ്യപ്പെട്ടു—ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ബ്രിട്ടീഷ് സ്വതന്ത്ര ചലച്ചിത്ര അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു—ബ്രിട്ടീഷ് പുതുമുഖത്തിനുള്ള ലണ്ടൻ ക്രിട്ടിക്സ് സർക്കിൾ ഫിലിം അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള സാറ്റലൈറ്റ് അവാർഡ് |
2007 | സെൻറ് ട്രിനിയൻസ് | ബെവർലി[17][18] | |
2008 | ഗുഡ് | ആൻ ഹാർട്ട്മാൻ[17] | |
2009 | വൈറ്റ് വെഡിങ് | റോസ് | |
സ്വാൻസോംഗ്: സ്റ്റോറി ഓഫ് ഒസി ബൈൺ | ബ്രിഡ്ജെറ്റ് ബൈറെൻ[17] | ||
റോർ | ഇവാ | ഹ്രസ്വചിത്രം | |
പെരിയേഴ്സ് ബൗണ്ടി | ബ്രെൻഡ[17] | ||
വിഷ് 143 | മാഗി[5] | ഹ്രസ്വചിത്രം | |
സെൻറ് ട്രിനിയൻസ് 2: ദ ലെജൻഡ് ഓഫ് ഫ്രിറ്റോൺസ് ഗോൾഡ് | ബെവർലി[17][18] | ||
2010 | ദ കിഡ് | ജാക്കി[17] | |
ഒല്ലി കെപ്ലർസ് എക്സ്പാൻഡിങ് പർപ്പിൾ വേൾഡ് | നൊറീൻ സ്റ്റോക്സ്[17] | ||
2011 | അറ്റാക്ക് ദ ബ്ലോക്ക് | സാമന്ത ആഡംസ്[18] | നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച സഹനടിക്കുള്ള ഫംഗോറിയ ചെയിൻസോ അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച സംഘത്തിനുള്ള ബ്ലാക്ക് റീൽ അവാർഡ് (അഭിനേതാക്കളുമായി പങ്കിട്ടു) |
വൺ ഡേ | ടില്ലി[17] | ||
എ തൗസൻഡ് കിസ്സെസ് ഡീപ് | മിയ സെൽവ[17] | വീഡിയോ ഓപ്പറേറ്ററും | |
2012 | ഗുഡ് വൈബ്രേഷൻസ് | റൂത്ത് | |
ആഷസ് | റൂത്ത്[19][20] | ||
ഡസ്റ്റ് | ജെസീക്കയുടെ അമ്മ [21] | ഹ്രസ്വചിത്രം | |
സ്മോക്ക് | [22] | ഹ്രസ്വചിത്രം | |
2013 | ഹലോ കാർട്ടർ | ജെന്നി[17] | |
സ്പൈക്ക് ഐലൻഡ് | സുസെയ്ൻ | ||
2014 | ഗെറ്റ് സാന്റ്റാ | അലിസൺ[17] | |
ഇമോഷണൽ ഫ്യൂസ്ബോക്സ് | അന്ന[17] | ഹ്രസ്വചിത്രം | |
ബ്ലാക്ക് സീ | ക്രിസി[17] | ||
2016 | അഡൽറ്റ് ലൈഫ് സ്കിൽസ് | അന്ന | എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ബ്രിട്ടീഷ് സ്വതന്ത്ര ചലച്ചിത്ര അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് (യുകെ)[23] നാമനിർദ്ദേശം ചെയ്യപ്പെട്ടു—ദേശീയ ചലച്ചിത്ര അവാർഡ് (യുകെ) |
2017 | ജേർണിമാൻ | എമ്മ | നാമനിർദ്ദേശം ചെയ്യപ്പെട്ടു—ഈവനിംഗ് സ്റ്റാൻഡേർഡ് ബ്രിട്ടീഷ് ഫിലിം അവാർഡ് മികച്ച നടി[24] |
2019 | റേച്ചൽ | റേച്ചൽ | ഹ്രസ്വചിത്രം[25] |
Year | Title | Role | Notes |
---|---|---|---|
2006 | ദ ആഫ്റ്റർനൂൺ പ്ലേ | സാം[26] | എപ്പിസോഡ്:ദ ലാസ്റ്റ് വിൽ ആൻഡ് ടെസ്റ്റമെൻറ് ഓഫ് ബില്ലി റ്റു-ഷെഡ്സ് മികച്ച നടിക്കുള്ള ആർടിഎസ് ടെലിവിഷൻ അവാർഡ് നേടി |
ഡോക്ടർസ് | ലൂയിസ് ക്ലാൻസി | എപ്പിസോഡ്: "ഇഗ്നോറൻസ് ഈസ് ബ്ലിസ് " | |
ഡാൽസിയൽ ആൻഡ് പാസ്കോ | കിർസ്റ്റി റിച്ചാർഡ്സ് | 2 എപ്പിസോഡുകൾ | |
2007 | ദിസ് ലൈഫ് + 10 | ക്ലെയർ | ടെലിവിഷൻ ഫിലിം |
2008 | ടെസ് ഓഫ് ദ ഡി'ഉർബർവില്ലസ് | ഇസി ഹുവറ്റ്[17] | മിനി സീരീസ് |
വയേർഡ് | ലൂയിസ് ഇവാൻസ്[17] | മിനി സീരീസ് | |
ദ ഷൂട്ടിങ് ഓഫ് തോമസ് ഹൺഡൽ | സോഫി[17] | ടെലിവിഷൻ ഫിലിം | |
കൺസ്യുമിങ് പാഷൻ | മേരി ബൂൺ[17] | ടെലിവിഷൻ ഫിലിം | |
2009 | റിട്ടേൺ റ്റു ക്രാൻഫോർഡ് | പെഗ്ഗി ബെൽ | മിനി സീരീസ് |
2010 | അക്ക്യൂസ്ഡ് | എമ്മ ക്രോഫ്റ്റ് | എപ്പിസോഡ്: "ലിയാംസ് സ്റ്റോറി " |
റോയൽ വെഡ്ഡിങ് | ലിൻഡ കാഡോക്ക്[17] | ടെലിവിഷൻ ഫിലിം | |
2011 | മാർച്ച്ലാൻഡ്സ് | റൂത്ത് ബോവൻ | 5 എപ്പിസോഡുകൾ |
ബ്ലാക്ക് മിറർ | ഫിയോൺ [18] | എപ്പിസോഡ്: "ദ എന്റയർ ഹിസ്റ്ററി ഓഫ് യു" | |
ദി നൈറ്റ്സ് വാച്ച് | വിവിയൻ പിയേഴ്സ്[17] | ടെലിവിഷൻ ഫിലിം | |
2013–2017 | ബ്രോഡ്ചർച്ച് | ബെത്ത് ലാറ്റിമർ[17][18] | 24 എപ്പിസോഡുകൾ നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച സഹനടിക്കുള്ള ക്രൈം ത്രില്ലർ അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ആർടിഎസ് ടെലിവിഷൻ അവാർഡ് |
2014 | ദ അസ്സെറ്റ്സ് | സാന്ദ്ര ഗ്രിംസ് | 8 എപ്പിസോഡുകൾ |
ദ സ്മോക്ക് | ട്രിഷ് ടൂലി | 8 എപ്പിസോഡുകൾ | |
2017 | ട്രസ്റ്റ് മി | കാത്ത് ഹാർഡാക്രെ / ഡോ. അല്ലി സട്ടൺ | 4 എപ്പിസോഡുകൾ |
2017–present | ഡോക്ടർ ഹു | പതിമൂന്നാമത്തെ ഡോക്ടർ[18] | അരങ്ങേറ്റം "ട്വയിസ് അപ്പോൺ എ ടൈം", സീരീസ് 11 നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള സാറ്റലൈറ്റ് അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു—നാടക പ്രകടനത്തിനുള്ള ദേശീയ ടെലിവിഷൻ അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു—ടെലിവിഷനിലെ മികച്ച നടിക്കുള്ള സാറ്റേൺ അവാർഡ് |
Year | Title | Album/Project | Notes |
---|---|---|---|
2019 | Yellow | Children in Need: Got It Covered | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.