From Wikipedia, the free encyclopedia
സൂക്ഷ്മാണുക്കൾ, ഓക്സിജന്റെ അസാന്നിധ്യത്തിൽ (anaerobic), അഴുകുന്ന ജൈവവസ്തുക്കളിൽ (decomposing organic materials) പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങളുടെ മിശ്രിതമാണ് ജൈവ വാതകം(ഇംഗ്ലീഷ്: Biogas, ബയോഗ്യാസ്). ഇതിൽ, 55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീഥെയ്ൻ(methane) വാതകവും, 30-45 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡും ചെറിയതോതിൽ ഹൈഡ്രജൻ സൾഫൈഡ്, നൈട്രജൻ, കാർബൺ മോണോക്സൈഡ്, ഈർപ്പം സിൽഒക്സയൻസ് (siloxanes )എന്നിവയും അടങ്ങിയിരിക്കുന്നു. മീഥെയ്ൻ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമില്ലാത്തതുമായ ഒരു ജൈവഇന്ധനം (bio-fuel) ആണ്.
സംയുക്തം | Chem | % |
---|---|---|
മീതൈൽ | CH 4 |
50–75 |
കാർബൺ ഡൈ ഓക്സൈഡ് | CO 2 |
25–50 |
നൈട്രജൻ | N 2 |
0–10 |
ഹൈഡ്രജൻ | H 2 |
0–1 |
ഹൈഡ്രജൻ സൾഫൈഡ് | H 2S |
0–3 |
ഓക്സിജൻ | O 2 |
0–0 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.