ജനനം മുതൽ മരണം വരെയുള്ള അവസ്ഥ From Wikipedia, the free encyclopedia
സ്വയം നിലനില്കാനുള്ള കഴിവ്, സന്ദേശങ്ങൾ പുറപ്പെടുവിക്കാനുള്ള കഴിവ്, പ്രതികരണ ശേഷി മുതലായ ജൈവസവിശേഷതകളുള്ള ഒരു ഭൗതിക വസ്തുവിനെ മൃതാവസ്ഥ മൂലമോ ഒരുക്കൽ പോലും ജൈവമാകാതിരുന്നതു മൂലമോ അജൈവമായിരിക്കുന്ന മറ്റൊരു ഭൗതിക വസ്തുവിൽ നിന്നും വേർതിരിക്കുന്ന ഗുണവിശേഷമാണ് ജീവൻ. സസ്യങ്ങൾ. ജന്തുക്കൾ, പൂപ്പൽ, പ്രോട്ടിസ്റ്റ, ആർക്കീയ, ബാക്ടീരിയ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ജീവൻ നിലനിൽക്കുന്നു. ഒരു ജീവിയിൽ നടക്കുന്ന സംയോജന പ്രവർത്തനങ്ങളാണ് ഉപചയം (ഉദാ : മാംസ്യസംശ്ലേഷണം,പ്രകാശ സംശ്ലേഷണം). എന്നാൽ ഒരു ജീവിയിൽ നടക്കുന്ന വിഘടന പ്രവർത്തനങ്ങളാണ് അപചയം (ഉദാ : ശ്വസനം). ഇവ രണ്ടും കൂടി ചേർന്ന പ്രവർത്തനങ്ങളെ ഉപാപചയം എന്നു പറയുന്നു. ചുരുക്കത്തിൽ ജീവികളിൽ നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെല്ലാം ഉപാപചയ പ്രവർത്തനങ്ങളാണ്. ഉപാപചയ പ്രവർത്തനങ്ങൾ നടക്കുന്ന വസ്തുക്കളെല്ലാം ജീവികളാണ്.
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ജീവന്റെ സാന്നിധ്യത്തിൽ നിർണ്ണായകമായ ഫോസ്ഫറസുകൾ ഭൂമിയിൽ എത്തിയത് ഉൽക്കകൾ വഴിയാണെന്ന് സൗത്ത് ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ആസ്ട്രോളജിസ്റ്റുകൾ 2013 ൽ നടത്തിയ ഗവേഷണത്തിൽ ചില തെളിവുകൾ കണ്ടെത്തി. സിംബാബ്വേ, ഓസ്ട്രേലിയ, വെസ്റ്റ് വിർജീനിയ, ഫ്ളോറിഡ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ഭൗമ അകക്കാമ്പുകൾ പഠനവിധേയമാക്കി നടത്തിയ ഗവേഷണമാണ് ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഭാഗികമായെങ്കിലും വിശദീകരണം നൽകുന്ന കണ്ടെത്തലുകളിലേക്ക് നയിച്ചത്. [1]ജീവൻ ജലത്തിൽ രൂപപ്പെടു. ചില അമിനോ ആസിഡുകൾ ആണ് ആദ്യം ഉണ്ടായത് അതിൽനിന്നും ഏകകോശ ജീവികൾ രൂപപ്പെട്ടു(അമീബ, ...., .. )അത്
കാലാന്തരത്തിൽ ബഹുകോശ ജീവികളായി വളർന്നു മെല്ലെ അവയവങ്ങൾ രൂപപ്പെട്ടു അങ്ങനെ സകിരണമായ ജിവി വർഗങ്ങൾ ഉണ്ടാകാൻ തുടങ്ങി മെല്ലെ കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉപയ ജീവികൾ ഉണ്ടായി അവ കരയിൽ കയറി പൂർണമായും കരയിൽ വസിക്കുന്ന ജിവി ആയി മാറി
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.