![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/49/Hieronymus_Bosch_051.jpg/640px-Hieronymus_Bosch_051.jpg&w=640&q=50)
ജാലവിദ്യ
From Wikipedia, the free encyclopedia
തികച്ചും ശാസ്ത്രീയമായ രീതിയിൽ, പ്രേക്ഷകനിൽ മിഥ്യാധാരണകൾ[1] സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ[2] പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കുന്ന ഒരു അവതരണകലയാണ് ജാലവിദ്യ അഥവാ മായാജാലം (Magic). ഇന്ദ്രജാലം, മഹേന്ദ്രജാലം, കൺകെട്ട് എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. ഈ വിദ്യകളെ ജാല വിദ്യകൾ അഥവാ മാന്ത്രിക വിദ്യകൾ എന്ന് വിളിക്കുന്നു. കൈയ്യടക്കം, കൈവേഗത പരിശീലനം എന്നിവയാണു മായാജാലത്തിന്റെ അടിസ്ഥാനം
- ഇന്ദ്രജാലം ഇങ്ങോട്ട് തിരിച്ചുവിട്ടിരിക്കുന്നു. ഈ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി ഇന്ദ്രജാലം (ചലച്ചിത്രം) കാണുക.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/49/Hieronymus_Bosch_051.jpg/640px-Hieronymus_Bosch_051.jpg)
ജാലവിദ്യകൾ ചെയ്യുന്ന വ്യക്തിയെ "ജാലവിദ്യക്കാരൻ","മാന്ത്രികൻ "' അല്ലെങ്കിൽ മജീഷ്യൻ (Magician) എന്ന് വിളിക്കുന്നു. ചില ജാലവിദ്യക്കാർ അവർ അവതരിപ്പിക്കുന്ന ഇനത്തിന്റെ പേരിലും അറിയപ്പെടുന്നു. ഇന്ന് ഏത് മനുഷ്യനേയും ഭാഷയ്ക്കും വർഗ്ഗത്തിനും അതീതമായി ഒരുപോലെ രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ.