മണ്ണിലേക്ക് കൃത്രിമമായി വെള്ളമെത്തിക്കുന്ന പ്രക്രിയയാണ് ജലസേചനം (Irrigation).

Thumb
ഒരു വയലിലെ ജലസേചനം
Thumb
സ്പ്രിങ്ക്ളർ ഉപയോഗിച്ചുള്ള ജലസേചനം
Thumb
കണ്ടങ്ങളിലെ ജല നിയന്ത്രണം

ആവശ്യത്തിന് മഴ ലഭിക്കാത്തപ്പോൾ കാർഷികാവശ്യത്തിനായി വെള്ളമൊഴിക്കൽ ‍, വെള്ളം നനയ്ക്കൽ , വെള്ളം എത്തിക്കൽ എന്നിവ നടത്തിയാൽ അത് ജലസേചനമായി. കാർഷിക വിളകളുടെ വിളവു വർദ്ധിപ്പിക്കാനോ ഉദ്യാനഭംഗി കൂട്ടാനോ വരണ്ട നിലങ്ങളിൽ പുതിയതായി കൃഷി തുടങ്ങാനോ ജലസേചനം നടത്താം. മഞ്ഞുവീഴ്ചയുടെ പ്രശ്നങ്ങളിൽനിന്ന് ചെടികളെ രക്ഷിക്കാനോ അനിയന്ത്രിതമായി കളകൾ വളരുന്നത് നിയന്ത്രിക്കാനോ മണ്ണ് അടിച്ചുറപ്പിക്കാനോ ജലസേചനം നടത്താം.[1]

കിണറുകളിൽനിന്ന് വെള്ളമെടുത്ത് തൊട്ടികളിൽ നിറച്ച് നേരിട്ട് ചെടികളുടെ ചുവട്ടിലെത്തിക്കുന്നതാണ് ഏറ്റവും ലളിതവും പ്രാകൃതവുമായ ജലസേചനരീതി. തോടുകളോ പുഴകളോ വഴിതിരിച്ചുവിട്ട് കുറേയേറെ പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നതാണ് മറ്റൊരു രീതി. നദികളിൽ അണകെട്ടി, വെള്ളം സംഭരിച്ചുവച്ചശേഷം ആവശ്യമുള്ള കാലത്ത് ആവശ്യമുള്ള അളവിൽ കനാലുകൾ വഴി എത്തിക്കുന്നതാണ് പരിഷ്കരിച്ച രീതി.

ശാസ്ത്രത്തിൻറെ വികാസമനുസരിച്ച് ജലസേചന രീതികളിലും പദ്ധതികളിലും നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. തുള്ളിനന രീതി (Drip Irrigation), ഉപരിതല നന രീതി (Surface Irrigation), സ്പ്രിങ്ക്ളർ നന രീതി (Sprinkler Irrigation) തുടങ്ങിയവയാണ് നൂതനമായ ജലസേചനരീതികൾ.

ജലസേചന ഉപകരണങ്ങൾ

കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

  1. പള്ളിവാസൽ ചെങ്കുളം
  2. പെരിങ്ങൽക്കൂത്ത്
  3. ശബരിഗിരി
  4. ഷോളയാർ
  5. കുറ്റ്യാടി
  6. പന്നിയാർ
  7. ഇടുക്കി
  8. ഇടമലയാർ
  9. കല്ലട
  10. പേപ്പാറ
  11. മാട്ടുപ്പെട്ടി
  12. മണിയാർ
  13. ലോവർ പെരിയാർ

കാളേശ്വരം പദ്ധതി

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.