ജലാശയങ്ങൾ മലിനമാകുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് ജലമലിനീകരണം. From Wikipedia, the free encyclopedia
കുളം, തടാകം, നദി, കായൽ, കടൽ, ഭൂഗർഭ ജലസ്രോതസ്സ് പോലുള്ള ജലാശയങ്ങൾ മലിനമാകുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് ജലമലിനീകരണം. മതിയായ സംസ്കരണം നടത്തി അപകടകരമായ ഘടകങ്ങൾ നീക്കം ചെയ്യാതെ മാലിന്യങ്ങൾ നേരിട്ടോ അല്ലാതെയോ ജലാശയങ്ങളിലേക്ക് കലരുമ്പോഴാണ് പൊതുവെ ജലമലിനീകരണം ഉണ്ടാകുന്നത്.
ജലമലിനീകരണത്തിന് കാർബണികമോ അകാർബണികമോ ആയ പദാർത്ഥങ്ങൾ കാരണമാകുന്നു. ജലം മികച്ച ഒരു ലായകമായതിനാൽ ചെറിയ അളവിലും പദാർത്ഥങ്ങളെ ലയിപ്പിക്കുന്നു. ഇത് ജലമലിനീകരണസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ജൈവവിഘടനത്തിന് വിധേയമാകുന്ന കാർബന്ന ശുദ്ധീകരണപ്രക്രിയയിൽ സങ്കീർണ്ണങ്ങളായ കാർബണികതന്മാത്രകളെ സൂക്ഷ്മാണുക്കൾ വിഘടിച്ച് ഹാനികരമല്ലാത്ത പദാർത്ഥങ്ങളാക്കി മാറ്റുന്നു. ജലത്തിലെ ഓക്സിജനെ ഉപയോഗിക്കുന്നതിനാൽ ലയിച്ചുചേർന്ന പദാർത്ഥങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് ഗണ്യമായി കുറയുന്നു.
ഭക്ഷ്യവസ്തുക്കൾ, തുകൽ എന്നിവ സംസ്കരിക്കുന്ന ഫാക്റ്ററികൾ, ചായം, തുണിത്തരങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന ഫാക്റ്ററികൾ ഇവയെല്ലാം കാർബണികമാലിന്യങ്ങൾ ഉണ്ടാക്കുന്നവയാണ്. പാറകളിൽ അടങ്ങിയിരിക്കുന്ന കാരീയ ലവണങ്ങൾ പ്രകൃതിദത്തമായ ജലമലിനീകരണത്തിന് കാരണമാകുന്നു. കീടനാശിനികളും രാസവളങ്ങളും ജലസ്രോതസ്സുകളെ മലിനമാക്കുന്നു. ആധുനികകൃഷിരീതിയിൽ ശാസ്ത്രീയത അവലംബിക്കാത്തതിനാൽ യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസവും ഉണ്ടാകുന്നു.
ജലത്തിൽ അടങ്ങിയ മാലിന്യത്തിന്റെ തോത് അളക്കാൻ ജലത്തിന്റെ ലായകസ്വഭാവം ആണ് ഉപയോഗപ്പെടുത്തുന്നത്. നിശ്ചിത അളവ് ജലം ശേഖരിച്ച് 20ഡിഗ്രി സെൽഷ്യസ്സിൽ കുറഞ്ഞത് 5 ദിവസം സൂക്ഷിക്കുന്നു. ആരംഭത്തിലും അവസാനത്തിലും ഓക്സിജന്റെ അളവ് അളക്കുന്നു. ഓക്സിജന്റെ അളവ് ഇപ്രകാരം കണ്ടെത്താം. ഇതിനെ BOD (Biological Oxygen Demand) എന്ന് പറയുന്നു. ppm(Per part per million) യൂണിറ്റിലാണ് ഇത് സൂചിപ്പിക്കുന്നത്. കുടിക്കാനുള്ള ജലത്തിന്റെ BOD, 0.75-1.5ppm ആയിരിക്കുന്നതാണ് ഉത്തമം. ജലത്തില്‍ ധാരാളം ലവണങ്ങളും മറ്റ് രാസവസ്തുക്കളും ലയിച്ചു ചേരുന്നു. ജലമാലിന്യങ്ങളെ രാസമാലിന്യങ്ങള്‍ എന്നും ജൈവമാലിന്യങ്ങള്‍ എന്നും രണ്ടായി തരംതിരിക്കാം. ഇതിനു പുറമേ ജലത്തിന്റെ ഭൌതികഗുണനിലവാരവും പ്രധാനമാണ്. ജലത്തിന്റെ പി.എച്ച് മൂല്യം, അതില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ലവണങ്ങളുടെയും രാസപദാര്ത്ഥങ്ങളുടെയും അളവ് എന്നിവയാണ് രാസഗുണനിലവാരം നിർണ്ണയിക്കുന്നതിനുള്ള മാനകങ്ങൾ. ജലത്തിന്റെ പി.എച്ച് 6.5നും 8.2നും ഇടയിലായിരിക്കണം. ക്ലോറൈഡ്, ഇരുമ്പ്, മഗ്നീഷ്യം, ഫ്ലൂറൈഡ്, സൾഫേറ്റ്, നൈട്രേറ്റ് തുടങ്ങിയ ലവണങ്ങള്‍ ജലത്തില്‍ പൊതുവേ കാണപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.