From Wikipedia, the free encyclopedia
ചാൾസ് ഹെർബർട്ട് ബെസ്റ്റ് CC CH CBE FRS FRSC [1] (ജീവിതകാലം : ഫെബ്രുവരി 27, 1899 - മാർച്ച് 31, 1978) ഒരു അമേരിക്കൻ-കനേഡിയൻ മെഡിക്കൽ ശാസ്ത്രജ്ഞനും ഇൻസുലിൻ വേർതിരിച്ചെടുത്ത ഗവേഷകരിലൊരാളുമായിരുന്നു.
ചാൾസ് ഹെർബർട്ട് ബെസ്റ്റ് | |
---|---|
ജനനം | വെസ്റ്റ് പെംബ്രോക്ക്, മെയ്ൻ, യു.എസ്. | ഫെബ്രുവരി 27, 1899
മരണം | മാർച്ച് 31, 1978 79) | (പ്രായം
ദേശീയത | കനേഡിയൻ |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ടൊറണ്ടോ |
അറിയപ്പെടുന്നത് | Co-discoverer of insulin |
ജീവിതപങ്കാളി(കൾ) | മാർഗരറ്റ് മഹോൺ (1900–1988)
(m. 1924) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം |
|
മെയ്നിലെ വെസ്റ്റ് പെംബ്രോക്കിൽ 1899 ഫെബ്രുവരി 27 ന് നോവ സ്കോട്ടിയയിൽ നിന്നുള്ള കനേഡിയൻ വംശജനായ വൈദ്യൻ ലുയേല്ല ഫിഷറിന്റെയും ഹെർബർട്ട് ഹ്യൂസ്റ്റിസ് ബെസ്റ്റിന്റെയും പുത്രനായി ജനിച്ചു. 1915 ൽ മെഡിസിൻ പഠനത്തിനായി ടൊറണ്ടോയിലേക്ക് പോകുന്നതിനുമുമ്പ് പെംബ്രോക്കിലാണ് ചാൾസ് ബെസ്റ്റ് വളർന്നത്.[2]
1924 ൽ ടൊറണ്ടോയിൽ വച്ച് മാർഗരറ്റ് ഹൂപ്പർ മഹോണിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ട് ആൺമക്കളുണ്ടായിരുന്നു. ഒരു പുത്രൻ ഹെൻറി ബെസ്റ്റ് അറിയപ്പെടുന്ന ചരിത്രകാരനും പിൽക്കാലത്ത് ഒണ്ടാറിയോയിലെ സഡ്ബറിയിലെ ലോറൻഷ്യൻ സർവകലാശാലയുടെ പ്രസിഡന്റായ വ്യക്തിയുമായിരുന്നു. കനേഡിയൻ രാഷ്ട്രീയക്കാരനും ജനിതകശാസ്ത്രജ്ഞനുമായ ചാൾസ് അലക്സാണ്ടർ ബെസ്റ്റായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പുത്രൻ.
ബെസ്റ്റ് 1915-ൽ ഒണ്ടാറിയോയിലെ ടൊറണ്ടോയിലേക്ക് മാറുകയും അവിടെ അദ്ദേഹം ടൊറന്റോ സർവകലാശാലയിലെ യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടുകയു ചെയ്തു. 1918-ൽ കനേഡിയൻ ആർമിയിൽ രണ്ടാം കനേഡിയൻ ടാങ്ക് ബറ്റാലിയനിൽ സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിന്റെ പേര് ചേർക്കപ്പെട്ടു. യുദ്ധാനന്തരം ഫിസിയോളജി, ജൈവരസതന്ത്രം എന്നിവയിലെ ബിരുദം അദ്ദേഹം പൂർത്തിയാക്കി.[3]
ടൊറോണ്ടോ സർവകലാശാലയിലെ 22 വയസുള്ള മെഡിക്കൽ വിദ്യാർത്ഥിയെന്ന നിലയിൽ സർജൻ ഡോ. ഫ്രെഡറിക് ബാന്റിംഗിന്റെ അസിസ്റ്റന്റായി ബെസ്റ്റ് ജോലി ചെയ്യുകയും പ്രമേഹത്തിന് ഫലപ്രദമായ ചികിത്സയ്ക്ക് കാരണമായിത്തീർന്ന പാൻക്രിയാറ്റിക് ഹോർമോണായ ഇൻസുലിൻ കണ്ടെത്തുന്നതിന് സംഭാവന നൽകുകയും ചെയ്തു. 1921 ലെ വസന്തകാലത്ത്, ടൊറന്റോ സർവകലാശാലയിലെ ഫിസിയോളജി പ്രൊഫസറായ J.J.R. മക്ലിയോഡിനെ സന്ദർശിക്കുവാനായി ടൊറണ്ടോയിലേക്ക് പോയ ബാന്റിംഗ്, നായ്ക്കളിൽ നിന്ന് പാൻക്രിയാറ്റിക് സത്ത് വേർതിരിച്ചെടുക്കാൻ തന്റെ ലബോറട്ടറി ഉപയോഗിക്കാമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. മക്ലിയോഡിന് തുടക്കത്തിൽ സംശയമുണ്ടായിരുന്നുവെങ്കിലും വേനലവധിക്ക് പോകുന്നതിനുമുമ്പായി സമ്മതിച്ചു. സ്കോട്ട്ലൻഡിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ബാന്റിംഗിന് പരീക്ഷണത്തിനായി പത്ത് നായ്ക്കളെയും രണ്ട് മെഡിക്കൽ വിദ്യാർത്ഥികളായ ചാൾസ് ബെസ്റ്റിനെയും ക്ലാർക്ക് നോബലിനെയും ലാബ് സഹായികളായി നൽകി.
ബാന്റിംഗിന് ഒരു സഹായി മാത്രമേ ആവശ്യമുള്ളൂ എന്നതിനാൽ, ബെസ്റ്റും നോബലും നാണയമെറിഞ്ഞുള്ള ഭാഗ്യപരീക്ഷയ്ക്കു തയ്യാറാകുകുയും ഭാഗ്യം തുണയ്ക്കുന്നയാൾ ആദ്യ ഊഴത്തിൽ ബാന്റിംഗിന്റെ സഹായിയാകുമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇത്തരത്തിൽ ബെസ്റ്റ് ആദ്യ ഊഴത്തിലേയ്ക്ക് വിജയിച്ചതോടെ നോബലിന് നിർഭാഗ്യകരമാണെന്ന് തെളിഞ്ഞു. വേനൽക്കാലം മുഴുവൻ ബെസ്റ്റിനെ നിലനിർത്താൻ ബാന്റിംഗ് തീരുമാനിക്കുകയും ഒടുവിൽ തന്റെ നോബൽ സമ്മാനത്തിന്റെ പകുതിയും ഇൻസുലിൻ കണ്ടെത്തിയതിന്റെ അംഗീകാരത്തിന്റെ ഒരു ഭാഗം പങ്കിടുകയും ചെയ്തു. നോബിൽ ടോസ് നേടിയിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ കരിയർ മറ്റൊരു പാതയിലൂടെ സഞ്ചരിക്കുമായിരുന്നു.[4] ഫിസിയോളജിയിൽ പരിചയമില്ലാത്ത ബാന്റിംഗിന്റെയും എന്നാൽ അതീവ പരിചയമുള്ള അദ്ദേഹത്തിന്റെ സഹായി ബെസ്റ്റിന്റെയും പ്രവർത്തനങ്ങൾക്ക് മാക്ലിയോഡ് മേൽനോട്ടം വഹിച്ചിരുന്നു. ഡിസംബറിൽ, പാൻക്രിയാറ്റിക് സത്ത് സംസ്ക്കരിച്ചെടുക്കുന്നതിലും ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുന്നതിലും ബാന്റിംഗിനും ബെസ്റ്റിനും ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ, മക്ലിയോഡ് ഒരു ബയോകെമിസ്റ്റായ ജെയിംസ് കോളിപ്പിനെ ടീമിനെ സഹായിക്കാൻ ചുമതലപ്പെടുത്തി. 1922 ജനുവരിയിൽ, കോളിപ്പ് ഇൻസുലിൻ ശുദ്ധീകരണ പ്രക്രിയയിൽ ഏർപ്പെടുമ്പോൾ, ബെസുംറ്റ് ബാന്റിംഗും അവരുടെ ഭാഗികമായി ശുദ്ധീകരിച്ച പാൻക്രിയാറ്റിക് സത്ത് കഠിനമായ അലർജ് ബാധിച്ചിരുന്ന 14 വയസുകാരനായ ലിയോനാർഡ് തോംസൺ എന്ന രോഗിയിൽ ആദ്യമായി പ്രയോഗിച്ചു. ക്രമേണ, കൂടുതൽ ശുദ്ധവും ഉപയോഗയോഗ്യവുമായ രൂപത്തിൽ ഇൻസുലിൻ തയ്യാറാക്കുന്നതിൽ കോളിപ്പ് വിജയിച്ചു. ബാന്റിംഗ്, ബെസ്റ്റ്, കോളിപ്പ് എന്നിവർ ഇൻസുലിൻ പേറ്റന്റ് പങ്കിട്ടെടുക്കുകയും അവർ ഇത് ഒരു ഡോളറിന് ടൊറന്റോ സർവകലാശാലയ്ക്ക് വിൽക്കുകയും ചെയ്തു.
1923-ൽ നോബൽ സമ്മാന സമിതി ഇൻസുലിൻ കണ്ടെത്തിയതിന് ബെസ്റ്റിനെയും കോളിപ്പിനെയും അവഗണിച്ചുകൊണ്ട് ബാന്റിംഗിനെയും ജെ. ജെ. ആർ. മക്ലിയോഡിനെയും വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകി ആദരിച്ചു. സമ്മാനത്തുകയുടെ പകുതി ബെസ്റ്റുമായി പങ്കിടാൻ ബാന്റിംഗ് തീരുമാനിച്ചു. മക്ലിയോഡിന്റെ നൊബേൽ സമ്മാന വേദിയിലെ പ്രസംഗത്തിൽ കോളിപ്പിന്റെ പ്രധാന സംഭാവന തിരിച്ചറിയപ്പെട്ടതോടെ അദ്ദേഹവും തന്റെ സമ്മാന തുകയുടെ പകുതി കോളിപ്പിന് നൽകി. 1972 ൽ നൊബേൽ ഫൌണ്ടേഷൻ ബെസ്റ്റിനെ ഒഴിവാക്കിയത് ഒരു തെറ്റായിരുന്നുവെന്ന് ഔദ്യോഗികമായി സമ്മതിച്ചു.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.